Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില തിരിച്ചുകയറി; ആശ്വാസ ദിനങ്ങള്‍ തീര്‍ന്നു... ഇറക്കുമതി വിവരങ്ങള്‍ പുറത്ത്, പവന്‍ വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ദിവസങ്ങള്‍ക്ക് ശേഷം വന്‍തോതില്‍ ഉയര്‍ന്നു. ഈ മാസം 3600 രൂപ വരെ പവന്‍ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്നത്തെ മുന്നേറ്റം. വരുംദിവസങ്ങളിലും വില കയറുമെന്ന സൂചനകളാണ് വിപണിയില്‍ നിന്ന് ലഭിക്കുന്നത്. ഇന്ന് 480 രൂപയാണ് പവന്‍മേല്‍ വര്‍ധിച്ചിരിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവില കയറുന്നതാണ് കേരള വിപണിയിലും മാറ്റത്തിന് കാരണം.

ഡോളര്‍ മൂല്യം കൂടുന്നത് സ്വര്‍ണവില കുറയുമെന്ന നേരിയ സൂചന നല്‍കുന്നു. എന്നാല്‍ സ്വര്‍ണവില കൂടാനുള്ള ഘടകങ്ങളാണ് കൂടുതല്‍ പ്രകടമായുള്ളത്. ആഭരണം ആവശ്യമുള്ളവര്‍ അഡ്വാന്‍സ് ബുക്കിങ് സംവിധാനം ഉപയോഗപ്പെടുത്തുന്നതാകും നല്ലത്. ഒക്ടോബറില്‍ രാജ്യത്ത് ഇറക്കുമതി ചെയ്ത സ്വര്‍ണത്തിന്റെ കണക്കുകളും പുറത്തുവന്നിട്ടുണ്ട്. അറിയാം ഇന്നത്തെ സ്വര്‍ണവില സംബന്ധിച്ച്...

goldprice-november18

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 55960 രൂപയാണ് നല്‍കേണ്ടത്. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 6995 രൂപയിലെത്തി. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. അതേസമയം, 18 കാരറ്റ് സ്വര്‍ണ വിലയും മുന്നേറ്റം കാഴ്ചവച്ചു. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 5770 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 97 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. ഒക്ടോബറില്‍ വെള്ളിയുടെ ഇറക്കുമതി വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്.

ഈ മാസം കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 59080 രൂപയും കുറഞ്ഞ വില 55480 രൂപയുമാണ്. കുറഞ്ഞ നിരക്കില്‍ നിന്നാണ് ഇന്നത്തെ മുന്നേറ്റം. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2589 ഡോളര്‍ എന്ന നിരക്കിലേക്ക് ഉയര്‍ന്നിട്ടുണ്ട്. 2540 വരെ താഴ്ന്ന ശേഷമാണ് ഈ നിരക്കിലേക്ക് ഉയര്‍ന്നത്. ഡോളര്‍ സൂചിക 106.68ലാണുള്ളത്.

ഡോളര്‍ ശക്തി വര്‍ധിപ്പിക്കാന്‍ തുടങ്ങിയത് ഇന്ത്യന്‍ രൂപയ്ക്ക് തിരിച്ചടിയായി. 84.39 എന്ന നിരക്കിലാണ് രൂപ. ഡോളര്‍ വിറ്റഴിച്ച് രൂപയുടെ മൂല്യം വര്‍ധിപ്പിക്കാനുള്ള ശ്രമം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായേക്കും. ഡോളര്‍ മൂല്യം വര്‍ധിക്കുമ്പോള്‍ മറ്റു കറന്‍സികളുടെ മൂല്യം ഇടിയും. അതുകൊണ്ടുതന്നെ അവ ഉപയോഗിച്ച് വന്‍തോതില്‍ സ്വര്‍ണം വാങ്ങുന്നത് നഷ്ടമാകും.

ഒരു പവന്‍ ആഭരണത്തിന്റെ വില, ഇറക്കുമതി കണക്ക്‌

ഇന്ന് ഒരു പവന്‍ ആഭരണത്തിന് കേരളത്തില്‍ 60000 രൂപ വരെ ചെലവ് വന്നേക്കും. പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷ സാഹചര്യം നിക്ഷേപകര്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടാനുള്ള സാധ്യതയും തള്ളാനാകില്ല. ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകുന്നതോടെ യുദ്ധങ്ങള്‍ അവസാനിപ്പിക്കാനുള്ള നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷ.

ഒക്ടോബറില്‍ 59884 കോടി രൂപയുടെ സ്വര്‍ണം ഇന്ത്യയില്‍ ഇറക്കുമതി ചെയ്തുവെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 60178 കോടിയുടെ സ്വര്‍ണമാണ് ഇറക്കിയിരുന്നത്. സ്വര്‍ണ ഇറക്കുമതി ഏകദേശം തുല്യമായ അളവിലാണ് എന്ന് മനസിലാക്കാം. അതേസമയം, വെള്ളിയുടെ ഇറക്കുമതി വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 10937 കോടിയുടെ വെള്ളിയാണ് ഇറക്കിയതെങ്കില്‍ ഇക്കഴിഞ്ഞ മാസം 2787 കോടിയുടെ വെള്ളി മാത്രമേ ഇറക്കുമതി ചെയ്തുള്ളൂ. 74 ശതമാനം ഇടിവാണുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+