തക്കാളി കിലോക്ക് വെറും രണ്ട് രൂപ; കർഷകർ പിന്മാറുന്നു, മറ്റ് പച്ചക്കറിക്ക് വില കുറയുന്നു!

  • Written By:
Subscribe to Oneindia Malayalam

മറയൂർ: തക്കാളിക്ക് പ്രതീക്ഷിക്കാൻ ആകാത്ത വിലക്കുറവ്. തമിഴ്നാട്ടിൽ തക്കാലിയുടെ വില കിലോയ്ക്ക് രണ്ട് രൂപയിലേക്ക് താഴ്ന്നു. മറ്റ് പച്ചക്കറികൾക്കും വില ഗണ്യമായി കുറയുനെന്ന് റിപ്പോർട്ട്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ കർഷകർ കടുത്ത പ്രയാസത്തിലാണ്. കര്‍ഷകര്‍ വിളവെടുക്കാതെ തക്കാളി കൃഷിയിടത്തില്‍തന്നെ ഉപേക്ഷിക്കുന്ന അവസ്ഥയാണെന്നാണ് റിപ്പോർട്ട്.

ഉടുമലൈ, പഴനി മേഖലകള്‍ക്ക് സമീപത്തുള്ള നിരവധി ഗ്രാമങ്ങളില്‍ ആയിരത്തിലധികം ഹെക്ടറുകളിലാണ് തക്കാളി കൃഷി ചെയ്യുന്നത്. മറ്റു പല മേഖലകളിലും തക്കാളി ഉത്പാദനം കൂടിയതും മറ്റു പ്രദേശങ്ങളില്‍നിന്ന് വ്യാപാരികള്‍ എത്താതിരുന്നതും വില കുറയാന്‍ കാരണമായെന്ന് കര്‍ഷകര്‍ പറയുന്നു. 14 കിലോ തൂക്കമുള്ള തക്കാളിപ്പെട്ടിക്ക് 30 രൂപ മാത്രമാണ് ബുധനാഴ്ച ഉടുമലൈ ചന്തയിൽ കർഷകന് ലഭിച്ചതെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

Tomato

അതിനുല മന്നേയുള്ള ആഴഅച 50 രൂപ കിട്ടിയിടത്താണ്, തൊട്ടടുത്തയാഴ്ച 30 രൂപയായത്. അതേസമയം അതിർത്തിക്കപ്പുറത്തു നിന്നും കേരളത്തിലേക്ക് തക്കാളിയെത്തുമ്പോൾ കിലോയ്ക്ക് 10 രൂപ മുതൽ 15 രൂപ വരെ വിലയ്ക്കാണ് വിൽക്കുന്നത്. തക്കാളിയുടെ വിളവെടുപ്പുകൂലിയും ചന്തയില്‍ എത്തിക്കാനുള്ള കൂലിയും കര്‍ഷകര്‍ക്ക് കിട്ടുന്നില്ല. വിളവെടുപ്പുചെലവ് മാത്രം 20 രൂപയാണ്. ഇതോടെ വൻ പ്രതിസന്ധിയിലായിരിക്കുകയാണ് കർഷകർ.

English summary
Tomato price drop RS 2 for KG

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്