• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉറങ്ങിയില്ല, അപകടത്തിന് കാരണം കെഎസ്ആര്‍ടിസി; ബ്രേക്ക് പെട്ടെന്ന് ചവിട്ടിയെന്ന് ഡ്രൈവര്‍ ജോമോന്‍

Google Oneindia Malayalam News

പാലക്കാട്: വടക്കഞ്ചേരി വാഹനാപകടത്തില്‍ ടൂറിസ്റ്റ് ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജോമോനെ ഇപ്പോള്‍ വടക്കാഞ്ചേരിയില്‍ എത്തിച്ചിരിക്കുകയാണ്. അപകട സമയത്ത് സംഭവിച്ചത് എന്താണെന്ന് ജോമോന്‍ വിശദീകരിച്ചു. കെ എസ് ആര്‍ ടി സി പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാലാണ് പുറകില്‍ ചന്നെ ഇടിച്ചതെന്ന് ജോമോന്‍ പറഞ്ഞു. ഡ്രൈവിംഗ് സമയത്ത് ഉറങ്ങിപ്പോയിട്ടില്ലെന്നും കെ എസ് ആര്‍ ടി സി പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ ടൂറിസ്റ്റ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന് ജോമോന്‍ പറഞ്ഞു.

1

അതേസമയം, ആലത്തൂര്‍ ഡി വൈ എസ് പി ആര്‍ അശോകന്റെ നേതൃത്വത്തില്‍ ജോമോനെ വിശദമായി ചോദ്യം ചെയ്യുകയാണ്. അപകടത്തിന് പിന്നാലെ തിരുവനന്തപുരത്തേക്ക് രക്ഷപ്പെടുന്നതിനിടെയാണ് ജോമോന്‍ അറസ്റ്റിലാവുന്നത്. പിടിയിലാകുമ്പോള്‍ ജോമോന് പരിക്കുകളുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. കൊല്ലം ചവറയില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലാവുന്നത്. ഒപ്പം ഉണ്ടായിരുന്ന രണ്ട് പേരും അറസ്റ്റിലായിട്ടുണ്ട്.

2

ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ജോമോന്‍ പിടികൂടാന്‍ സഹായിച്ചത്. അതേസമയം ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകടമുണ്ടാക്കിയതെന്ന് കെ എസ് ആര്‍ ടി സി ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

3

അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് 50000 രൂപയും നഷ്ടപരിഹാരമായി പ്രഖ്യാപിച്ചിട്ടുണ്ട്. മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ആരംഭിച്ച വിനോദ യാത്രയാണ് അപകടത്തില്‍ കലാശിച്ചത്.

4

വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം യാത്ര തിരിച്ച വാഹനം 11.30ഓടെ വടക്കഞ്ചേരി അഞ്ചു മൂര്‍ത്തി മംഗലത്ത് വച്ച് കെഎസ്ആര്‍ടിസി ബസ്സിന് പുറകില്‍ അതിവേഗത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ 50 ഓളം പേരെ തൃശൂര്‍ മെഡിക്കല്‍ കോളേജ്, ആലത്തൂര്‍ താലൂക്ക് ആശുപത്രി,നെന്മാറ അവിറ്റീസ് ആശുപത്രി, പാലക്കാട് ജില്ലാശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചത്.

5

അതേസമയം, അപകടത്തിന് പിന്നാലെ സ്‌കൂള്‍ വിനോദ യാത്രകള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. സ്‌കൂളുകളില്‍ നിന്ന് വിനോദയാത്ര പോകുമ്പോള്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും നിര്‍ബന്ധമായും പാലിക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

6

രാത്രി 9 മണി മുതല്‍ രാവിലെ 6 വരെയാണ് യാത്ര പാടില്ലെന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. കേരള ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയ നല്‍കിയിട്ടുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടികയില്‍ ഉള്ള വാഹനങ്ങള്‍ മാത്രമേ പഠന യാത്രകള്‍ക്ക് ഉപയോഗിക്കാവൂ എന്ന് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2020 മാര്‍ച്ച് 2 ലെ ഉത്തരവിലൂടെ കൂടുതല്‍ സമഗ്രമായ നിര്‍ദ്ദേശങ്ങള്‍ പൊതു വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ യാത്രകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാര്‍ക്കാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

7

അമിത വേഗതയിലെന്ന് ബസ് ഡ്രൈവർക്ക് രണ്ട് തവണ സന്ദേശമെത്തി, സ്പീഡ് ഗവേർണറിൽ കൃത്രിമം എന്നും കണ്ടെത്തൽഅമിത വേഗതയിലെന്ന് ബസ് ഡ്രൈവർക്ക് രണ്ട് തവണ സന്ദേശമെത്തി, സ്പീഡ് ഗവേർണറിൽ കൃത്രിമം എന്നും കണ്ടെത്തൽ

പഠനയാത്രകള്‍ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം. യാത്രയുടെ സമഗ്ര വിവരങ്ങളെക്കുറിച്ച് പ്രധാന അധ്യാപകന് കൃത്യമായ ബോധ്യമുണ്ടാവണം. വിദ്യാര്‍ഥികള്‍ക്കും ഇത് സംബന്ധിച്ച് മുന്‍കൂട്ടി അറിവ് നല്‍കണം. അപകടകരമായ സ്ഥലങ്ങളില്‍ യാത്ര പോകരുത്. അധ്യാപകരും കുട്ടികളും വാഹന ജീവനക്കാരും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കണം. സഞ്ചരിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

' അവര്‍ കുറച്ച് മോശമായി പെരുമാറി, ഞാന്‍ അവിടെ ഇരുന്ന് കരയുകയായിരുന്നു..' അന്ന രാജന്‍' അവര്‍ കുറച്ച് മോശമായി പെരുമാറി, ഞാന്‍ അവിടെ ഇരുന്ന് കരയുകയായിരുന്നു..' അന്ന രാജന്‍

English summary
Tourist Bus Driver Jomon Says the KSRTC bus suddenly braked and hit the back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X