കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി വധം:സിബിഐ വേണ്ടെന്ന് ഡിജിപി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസ് തത്കാലം സംസ്ഥാന പോലീസ് തന്നെ അന്വേഷിക്കട്ടേയെന്ന് ഡിജിപിയുടെ ശുപാര്‍ശ. മംഗളം ദിനപത്രം ആണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഡിജിപി നല്‍കിയ രഹസ്യ ശുപാര്‍ശയിലാണത്രെ ഇക്കാര്യം പറയുന്നത്.

ടിപി വധത്തില്‍ സിപിഎം ഉന്നതരുടെ ഗൂഢാലോചന തെളിയിക്കാന്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് കെകെ രമ നിരാഹാര സമരം നടത്തുകയാണ്. സിബിഐ അന്വേഷണത്തിന് നിയമ തടസ്സമില്ലെന്ന് സര്‍ക്കാരിന് വിദഗ്‌ധോപദേശവും ലഭിച്ചിരിക്കുന്നു. ഇതിനിടയിലാണ് ഡിജിപിയുടെ ശുപാര്‍ശ.

TP Chandrasekharan

തത്കാലത്തേക്ക് കേരള പോലീസിലെ പ്രത്യേക അന്വേഷണ സംഘം തന്നെ കേസ് അന്വേഷിക്കട്ടെയെന്നും വേണമെങ്കില്‍ പിന്നീട് സിബിഐ അന്വേഷണത്തെക്കുറിച്ച് ആലോചിക്കാമെന്നും ആണത്രെ ഡിജിപിയുടെ നിലപാട്.

കെകെ രമയുടെ പരാതിയില്‍ ഡിജിപിയുടെ നിലപാടറിയാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് പരാതിയുടെ പകര്‍പ്പ് അയച്ചുകൊടുത്തത്. ഇതിനുള്ള മറുപടിയിലാണ് ഡിജിപി തത്കാലം സിബിഐ അന്വേഷണം ആവശ്യമില്ല എന്ന് വ്യക്തമാക്കുന്നത്. സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെങ്കില്‍ സാങ്കേതികമായി ഡിജിപിയുടെ ശുപാര്‍ശയും ആവശ്യമുണ്ട്..

ഗൂഢാലോചന അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെങ്കിലും സംഘത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ ഇതുവരെ ആരും തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാണ് അന്വേഷണ സംഘത്തെ നയിക്കേണ്ടത്. നിലവില്‍ വടകര സിഐ കെസി സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

English summary
DGP proposes that the criminal conspiracy in TP Chandrasekharan murder should be investigated by special investigation team of Kerala Police first
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X