പോസ്റ്റിട്ട ബല്‍റാം ഒടുവില്‍ 'പോസ്റ്റ്' ആയോ? ടിപി കേസില്‍ വിടി ബല്‍റാമിനെ പോലീസ് ചോദ്യം ചെയ്തു

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  ഫേസ്ബുക് പോസ്റ്റ് | ബൽറാമിനെ പോലീസ് ചോദ്യം ചെയ്തു | Oneindia Malayalam

  തൃത്താല(പാലക്കാട്): ടിപി ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഢാലോചന കേസ് ശരിയായ രീതിയില്‍ അന്വേഷിക്കാതെ ഒത്തുതീര്‍പ്പുണ്ടാക്കി എന്ന പരാമര്‍ശത്തില്‍ വിടി ബല്‍റാം എംഎല്‍എയെ പോലീസ് ചോദ്യം ചെയ്തു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ ആയിരുന്നു വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

  ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചതായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റ്. ഇത് സംബന്ധിച്ച് ബിജെപി പാലക്കാട് ജില്ലാ സെക്രട്ടറി പി രാജീവ് നല്‍കിയ പരാതിയില്‍ ആണ് ഇപ്പോള്‍ വിടി ബല്‍റാമിനെ പോലീസ് ചോദ്യം ചെയ്തിരിക്കുന്നത്.

  സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്ന് കോണ്‍ഗ്രസ് പ്രതിസന്ധിയില്‍ നില്‍ക്കവേയായിരുന്നു ബല്‍റാമിന്റെ ഫേസ്ബുക്ക് വിമര്‍ശനം. കോണ്‍ഗ്രസ്സിന്റെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന് കിട്ടിയ പ്രതിഫലമാണ് സോളാര്‍ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് വിവാദം എന്നായിരുന്നു ബല്‍റാം ഫേസ്ബുക്കില്‍ എഴുതിയത്.

  പരാതി ഉയര്‍ന്നു

  പരാതി ഉയര്‍ന്നു

  ടിപി വധത്തിലെ ഗൂഢാലോചന സംബന്ധിച്ച പരാമര്‍ശം ആയിരുന്നു അന്നും ബല്‍റാമിനെ വെട്ടിലാക്കിയത്. ഗൂഢാലോചന കേസ് നേരായ വിധത്തില്‍ അന്വേഷിച്ച് മുന്നോട്ട് കൊണ്ടുപോകാതെ ഇടക്കുവച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതിന്റെ പ്രതിഫലമായി കണക്കാക്കിയാല്‍ മതി സോളാര്‍ റിപ്പോര്‍ട്ട് വിവാദം എന്നായിരുന്നു ബല്‍റാം പറഞ്ഞത്.

  പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി

  പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി

  സോളാര്‍ റിപ്പോര്‍ട്ട് സംബന്ധിച്ച വിവാദങ്ങളില്‍ പെട്ട് ഉഴലുകയായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ വീണ്ടും പ്രതിരോധത്തിലാക്കുന്നതായിരുന്നു ബല്‍റാമിന്റെ പരാമര്‍ശം. ടിപി ചന്ദ്രശേഖരന്റെ വിധവ കെകെ രമയും ബല്‍റാമിന്റെ പരാമര്‍ശം ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ്സിനെതിരെ രംഗത്ത് വന്നിരുന്നു.

  മുതിര്‍ന്ന നേതാക്കള്‍ക്കും

  മുതിര്‍ന്ന നേതാക്കള്‍ക്കും

  പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരേയും ബല്‍റാം ആ പോസ്റ്റില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ് മുക്ത ഭാരതം എന്നതാണ് ദേശീയ തലത്തില്‍ ആര്‍എസ്എസ്സിന്റെ മുദ്രാവാക്യമെങ്കില്‍ കോണ്‍ഗ്രസ് മുക്ത കേരളം എന്നതാണ് സിപിഎമ്മിന്റെ അപ്രഖ്യാപിതം നയം എന്നും ബല്‍റാം ആ പോസ്റ്റില്‍ പറഞ്ഞിരുന്നു. ഭരണ വിരുദ്ധ വികാരത്തെ വഴിതിരിച്ച് വിടാനാണ് കേരളം ഭരിക്കുന്നവര്‍ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് കഴിയണം എന്നും ബല്‍റാം പറഞ്ഞിരുന്നു.

  വിശദീകരണവും വന്നു

  വിശദീകരണവും വന്നു

  പോസ്റ്റ് വിവാദമായപ്പോള്‍ അതിന് വിശദീകരണവുമായും ബല്‍റാം രംഗത്തെത്തിയിരുന്നു. ഗൂഢാലോചന കേസ് വേണ്ട വിധത്തില്‍ അന്വേഷിക്കപ്പെട്ടില്ല എന്ന സംശയം ആയിരുന്നു താന്‍ ഉന്നയിച്ചത് എന്നാണ് ബല്‍റാം വിശദീകരിച്ചത്. ഒത്തുതീര്‍പ്പ് എന്ന വാക്കിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ബല്‍റാം പറഞ്ഞിരുന്നു.

  കോഴിക്കോട് നിന്നുള്ള സംഘം

  കോഴിക്കോട് നിന്നുള്ള സംഘം

  ബിജെപി നേതാവിന്റെ പരാതിയില്‍ കോഴിക്കോട് നിന്നുള്ള ക്രൈം ബ്രാഞ്ച് സംഘം ആണ് വിടി ബല്‍റാമിനെ ചോദ്യം ചെയ്തത്. മറ്റ് വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല

  പോസ്റ്റ് വായിക്കാം

  വിടി ബല്‍റാമിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  TP Chandrasekharan Case: Crime Branch questioned VT Balram MLA. His Facebook post regarding the TP Chandrasekharan murder conspiracy case was a big discussion during Solar Judicial Commission report controversy.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്