കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി വധം: പ്രതികള്‍ക്ക് ശിക്ഷ 28ന് വിധിക്കും

  • By Aswathi
Google Oneindia Malayalam News

കോഴിക്കോട്: ആര്‍എപി നേതാവ് ടിപി ചന്ദ്രശേഖരനെ 51 വെട്ട് വെട്ടിക്കൊന്ന കേസിലെ 12 പ്രതികള്‍ക്കുള്ള ശിക്ഷ ചൊവ്വാഴ്ച വിധിക്കുമെന്ന് കോടതി. എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍.നാരായണപിഷാരടിയാണ് ജനുവരി 28ന് പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിക്കുക.

ശിക്ഷ പരമാവധി കുറയ്ക്കണമെന്ന് പികെ കുഞ്ഞനന്തനും കെസി രാമചന്ദ്രനും ആവശ്യപ്പെട്ടിരുന്നു. താന്‍ ഇതുവരെ ഒരു കേസിലും പ്രതിയല്ലെന്നും നിത്യരോഗിയാണെന്നും കുഞ്ഞനന്തന്‍ പറഞ്ഞു. സാക്ഷികളെല്ലാം കള്ളം പറയുകയാണ്. തന്നെ രാഷ്ട്രീയ പകപോക്കലിന് ഇരയാക്കിയതാണെന്നാണ് പികെ കുഞ്ഞനന്തനും പറഞ്ഞത്. അതേസമയം കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നും പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

TP Chandrashekharan

2012 മെയ് നാലിന് ആര്‍ എം പി നേതാവി ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസില്‍ മൂന്ന് സിപിഎം നേതാക്കളുള്‍പ്പടെ 12 പ്രതികളെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. പി മോഹനന്‍ മാസ്റ്ററുള്‍പ്പടെ 24 പ്രതികളെ വെുതെ വിട്ടു. ക്വട്ടേഷന്‍ സഘാംഗങ്ങളായ എംസി അനൂപ്, കിര്‍മാണി മനോജ്, കോടി സുനി, ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ ഷിനോജ് എന്നിവര്‍ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയത്.

സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ കെസി രാമചന്ദ്രന്‍, പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പികെ കുഞ്ഞനന്തന്‍ എന്നിവര്‍ ഗൂഢാലോചനയില്‍ പങ്കാളികളായെന്നും കോടതി കണ്ടെത്തി. സിപിഎം കടുങ്ങോന്‍പൊയില്‍ ബ്രാഞ്ച് സെക്രട്ടറി ട്രൗസര്‍ മനോജ്, മാഹി സ്വദേശി വാഴപ്പടച്ചി റഫീഖ്, കണ്ണൂര്‍ സ്വദേശി ലംബു പ്രദീപന്‍ എന്നിവരാണ് കോടതി കുറ്റക്കാരെന്ന് വിധിച്ച മറ്റ് പ്രതികള്‍.

English summary
TP Chandrashekharan murder case: final verdict on 28th January.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X