ദിലീപിന് ക്ലീന്‍ചിറ്റില്ല..! നടിയെ ആക്രമിച്ചത് എന്തിനെന്ന് തെളിവുമില്ല..! വീണ്ടും സെന്‍കുമാര്‍ !

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രമുഖ വാരികയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ വിവരങ്ങളെ തളളി മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാര്‍ രംഗത്ത്. കേസില്‍ അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും ദിലീപിനെതിരെ തെളിവില്ലെന്നും സെന്‍കുമാര്‍ പറഞ്ഞതായി വാരിക പ്രസിദ്ധീകരിച്ചിരുന്നു.

വാരികയില്‍ അച്ചടിച്ച് വന്നത് അര്‍ധസത്യങ്ങള്‍ ആണെന്നും താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നുമാണ് സെന്‍കുമാര്‍ ഇപ്പോള്‍ പറയുന്നത്. അന്വേഷണ സംഘത്തിനെതിരെ അഭിമുഖത്തില്‍ സെന്‍കുമാര്‍ നിശിത വിമര്‍ശനം ഉന്നയിച്ചിരുന്നു. സെൻകുമാറിന് മറുപടിയുമായി ഡിജിപി ലോക്നാഥ് ബെഹ്റ രംഗത്ത് വരികയും ചെയ്തു. 

ദിലീപിന് ക്ലീൻചിറ്റില്ല

ദിലീപിന് ക്ലീൻചിറ്റില്ല

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സെന്‍കുമാര്‍ പറയുന്നു. ദിലീപിന് താന്‍ ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല. ചോദ്യം ചെയ്ത ദിവസം ദിലീപിനെതിരെ തെളിവില്ലായിരുന്നു എന്നാണ് പറഞ്ഞതെന്നും സെന്‍കുമാര്‍ പറയുന്നു.

ആക്രമിച്ചത് എന്തിന്

ആക്രമിച്ചത് എന്തിന്

കൊച്ചിയില്‍ വെച്ച് പ്രമുഖ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത് എന്തിനെന്നതിന് തെളിവില്ലെന്നും സെന്‍കുമാര്‍ പറയുന്നു. തെളിവും സംശയവും രണ്ടാണെന്നും സെന്‍കുമാര്‍ പറയുന്നു.

ദിലീപിന്റെ ചോദ്യം ചെയ്യൽ

ദിലീപിന്റെ ചോദ്യം ചെയ്യൽ

അന്വേഷണത്തിന്റെ ആ കാലത്ത് ആരെയും പ്രതിയാക്കാന്‍ തെളിവുണ്ടായിരുന്നില്ല. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് ഉദ്ദേശിച്ചതെന്നും സെന്‍കുമാര്‍ വ്യക്തമാക്കുന്നു. തെളിവ് ശേഖരിച്ച ശേഷം വേണമായിരുന്നു ദിലീപിനെ ചോദ്യം ചെയ്യാനെന്നും സെന്‍കുമാര്‍ പറഞ്ഞു.

പബ്ലിസിറ്റി സ്റ്റണ്ട്

പബ്ലിസിറ്റി സ്റ്റണ്ട്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പ്രതിയാക്കാന്‍ ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും ഇപ്പോള്‍ നടക്കുന്നത് എഡിജിപി ബി സന്ധ്യയുടേത് പബ്ലിസിറ്റി സ്റ്റണ്ടാണ് എന്നും സെന്‍കുമാര്‍ പറഞ്ഞതായാണ് അഭിമുഖത്തില്‍ പ്രസിദ്ധീകരിച്ചത്.

കേസ് തുലഞ്ഞ് പോകും

കേസ് തുലഞ്ഞ് പോകും

കേസന്വേഷണത്തില്‍ ബി സന്ധ്യയാണ് എല്ലാം ചെയ്യുന്നതെന്ന് വരുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും സെന്‍കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. ആ കേസ് തന്നെ ചിലപ്പോള്‍ തുലഞ്ഞ് പോകുമെന്നും സെന്‍കുമാര്‍ ആരോപിച്ചു.

കശ്യപ് അറിഞ്ഞിരുന്നില്ല

കശ്യപ് അറിഞ്ഞിരുന്നില്ല

അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ദിനേന്ദ്ര കശ്യപിനെ ഒന്നും അറിയിക്കുന്നില്ലെന്നും സെന്‍കുമാര്‍ ആരോപിച്ചിരുന്നു. കേസന്വേഷണം സന്ധ്യ ഒറ്റയ്ക്ക് നടത്തേണ്ട എന്ന് താന്‍ ഓര്‍ഡര്‍ ഇട്ടത് അതുകൊണ്ടാണ് എന്നും സെന്‍കുമാര്‍ അഭിമുഖത്തില്‍ പറയുകയുണ്ടായി.

ഇമേജ് നേരെയാക്കാൻ

ഇമേജ് നേരെയാക്കാൻ

കേസില്‍ ഇതുവരെ സര്‍ക്കാരോ സിപിഎമ്മോ ഇടപെട്ടിട്ടില്ല. സ്വാമി കേസില്‍ ബി സന്ധ്യയ്ക്ക് ഉണ്ടായ ബാഡ് ഇമേജ് പരിഹരിക്കാനുള്ള ഇടപെടലാണ് ഇപ്പോഴത്തേത് എന്നും സെന്‍കുമാര്‍ ആരോപിച്ചു. സെന്‍കുമാറിന്റെ വിമര്‍ശനങ്ങള്‍ക്കെതിരെ ബി സന്ധ്യ പരാതിപ്പെട്ടിരുന്നു.

തള്ളി ബെഹ്റ

തള്ളി ബെഹ്റ

കേസന്വേഷണം സംബന്ധിച്ച് ടിപി സെന്‍കുമാര്‍, എഡിജിപി ബി സന്ധ്യയ്‌ക്കെതിരെ ഉന്നയിച്ച വിമര്‍ശനങ്ങളെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ തള്ളിക്കളഞ്ഞു.യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്ന് ബെഹ്റ വ്യക്തമാക്കി

കശ്യപിന് പരാതിയില്ല

കശ്യപിന് പരാതിയില്ല

കേസിന്റെ അന്വേഷണ പുരോഗതി എല്ലാവരും അറിഞ്ഞിരുന്നതായി മനസ്സിലാക്കുന്നുവെന്നും ബി സന്ധ്യയ്ക്ക് അയച്ച കത്തില്‍ ഡിജിപി ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപ് ഇതുവരെയുള്ള പോക്കില്‍ ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നും ബെഹ്‌റ വ്യക്തമാക്കുന്നു. മാത്രമല്ല അന്വേഷണത്തിന്റെ ഇനിയുള്ള ഘട്ടങ്ങളിലും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും ബെഹ്‌റ കത്തില്‍ പറയുന്നു.

English summary
TP Senkumar clarifies his remarks published in a magazine on actress abduction case.
Please Wait while comments are loading...