പോലീസ് രഹസ്യ ഫയലുകളും പരസ്യമാകും; വിവരാവകാശം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് ഡിജിപി!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: അതീവ രഹസ്യ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കാതിരിക്കുന്നതിനെതിരെ ഡിജിപി ടിപി സെന്‍കുമാര്‍. പോലീസ് സംബന്ധമായ പല വിവരങ്ങളും രഹസ്യ സ്വഭാവമുള്ളവയെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഡിജിപിയുടെ നടപടി.

2009ലെ ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരം വിവരങ്ങള്‍ നല്‍കണമെന്നും ഇത് കര്‍ശനമായി പാലിക്കേണ്ടതാണെന്നും ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ നല്‍കാതെയിരുന്നാല്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനോട് നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നു.

TP Senkumar

2009ലെ ഡിജിപി ജേക്കബ് പുന്നൂസിന്റെ സര്‍ക്കുലറിലെ നിര്‍ദ്ദേശം പിന്തുടരണമെന്നാണ് സെന്‍കുമാര്‍ അരിയിച്ചിരിക്കുന്നത്. അതേസമയം ഡിജിപിയുടെ നീക്കത്തിനെതിരെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് എതിര്‍പ്പുണ്ട്. നേരത്തെ ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ടിനെ മാറ്റിയതിന്റെ പേരില്‍ സെന്‍കുമാറും സര്‍ക്കാരും ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിരുന്നു. ഇതാണ് പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിക്കാമനുള്ള കാരണമെന്നാണ് കരുതുന്നത്.

English summary
TP Senkumar's comment about secret files in police headquarters
Please Wait while comments are loading...