അണ്ടർ ബ്രിഡ്ജ് വെള്ളം കൊണ്ട് മൂടി, റെയിൽപ്പാളത്തിലൂടെ നടന്ന അമ്മയ്ക്കും മകൾക്കും ദാരുണ അന്ത്യം
അണ്ടർ ബ്രിഡ്ജ് വെള്ളം കയറി മുങ്ങിപ്പായതിനാൽ മുകളിലെ റെയിൽപാളത്തിലൂടെ ഇരുവരും കയറി നടക്കുകയായിരുന്നു. ഇതിനിടെയാണ് ഇവരെ ട്രെയിൻ ഇടിച്ചത്.
വടകര: കോഴിക്കോട് വടകരയിൽ അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു. കുന്നുമ്മക്കര നെല്ലാച്ചേരിയിലെ ആയിഷ മൻസിലിലിൽ സറിന മകൾ തസ്നി എന്നിനവരാണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ഹാപ്പ- തിരുനൽവേലി എക്സ്പ്രസാണ് ഇടിച്ചത്. വീട്ടിൽ നിന്ന് മുക്കാളിയിലേക്ക് പോവുകയായിരുന്നു സറീനയും മകളും.

അണ്ടർ ബ്രിഡ്ജ് വെള്ളം കയറി മുങ്ങിപ്പോയതിനാൽ മുകളിലെ റെയിൽപാളത്തിലൂടെ ഇരുവരും കയറി നടക്കുകയായിരുന്നു. ഇതിനിടെയാണ് ഇവരെ ട്രെയിൻ ഇടിച്ചത്. ഇരു വശവും പൊന്തക്കാടായിരുന്നതിനാൽ തീവണ്ടയുടെ മുന്നിൽ നിന്ന് മാറാൻ കഴിഞ്ഞില്ല.
സംഭവത്തിൽ പഞ്ചായത്തിന്റെയും റെയിൽവെയുടെയും അനാസ്ഥ ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. അണ്ടർ ബ്രിഡിജിലെ വെളളക്കെട്ട് നീക്കാൻ റെയില്‍വെയും പഞ്ചായത്തും നടപടി എടുത്തില്ലെന്നാണ് ആരോപണം.
ഇരുവരുടെയും മൃതദേഹം വടകര താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പ്രൊഫഷണൽ കോഴ്സിന് തയ്യാറെടുക്കുകയായിരുന്നു തസ്നി.












Click it and Unblock the Notifications