കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിനില്‍ നിന്ന് മോഷണം പോയ നോട്ടുകള്‍ എളുപ്പത്തില്‍ വിപണിയിലിറക്കാന്‍ പറ്റില്ലെന്ന് വിദഗ്ധര്‍

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: സിനിമ സ്റ്റൈലില്‍ സേലം-ചെന്നൈ എക്‌സ്പ്രസ് ട്രെയിനിന്റെ ചരക്ക് ബോഗി തുരന്ന് കവര്‍ന്ന 5.78 കോടി രൂപ പെട്ടെന്ന് വിപണിയിലിറക്കാന്‍ പറ്റില്ലെന്ന് വിദഗ്ധര്‍. പുതിയ നോട്ടുകള്‍ വാങ്ങാനാണ് ഉപയോഗ ശൂന്യമായ നോട്ടുകള്‍ റിസര്‍വ് ബാങ്കിലേക്ക് അയച്ചത്.

കാലാവധി കഴിഞ്ഞ നോട്ടുകളും ഇതിലുണ്ട് അതുകൊണ്ട് തന്നെ നോട്ടുകള്‍ എളുപ്പത്തില്‍ വിപണിയിലിറക്കാന്‍ കഴിയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.വിവിധ ബാങ്കുകളില്‍ നിന്നെത്തിക്കുന്ന ഉപയോഗ്യ ശൂന്യമായ പഴയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് അതിന് വാല്യു നല്‍കിയ ശേഷം പുതിയ നോട്ടുകള്‍ നല്‍കുകയാണ് ചെയ്യുന്നത്.

Train Robbery

തിങ്കളാഴ്ചയാണ് സേലത്ത് നിന്നും ചെന്നൈ റിസര്‍വ് ബാങ്ക് ആസ്ഥാനത്തേക്ക് പണവുമായി പുറപ്പെട്ടത്. സേലം-ചെന്നൈ എക്‌സ്പ്രസ് ട്രെയിനില്‍ ചെവ്വാഴ്ച പുലര്‍ച്ചെ ചെന്നൈയില്‍ എത്തിയതോടെയാണ് മോഷണ വിവരം അധികൃതര്‍ അറിഞ്ഞത്.

227 പെട്ടികളിലായി 342 കോടി രൂപയുടെ 23 ടണ്‍ നോട്ടുകളാണ് യാത്രാ ട്രെയിനിന്റെ ഏറ്റവും പിന്നിലായുള്ള ചരക്ക് ബോഗിയിലുണ്ടായിരുന്നത്. നോട്ടുകള്‍ സൂക്ഷിച്ചിരുന്ന ബോഗിയുടെ മേല്‍ ഭാഗം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ഒരാള്‍ക്ക് ഉറങ്ങാന്‍ ആകുംവിധം അറുത്ത് മാറ്റിയാണ് നോട്ടുകള്‍ പുറത്തെടുത്തത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Experts says train robbery notes are unusable
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X