Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിച്ചമർത്തുന്ന കൊച്ചമ്മമാർ,അവർ എങ്ങനെ ഇപ്പോൾ കൊമ്പത്തെത്തിയെന്ന് തെളിവ് സഹിതം പുറത്തുവിടും; സജ്ന

കൊച്ചി; ജീവിക്കാൻ വേണ്ടി വഴിയരികിൽ ബിരിയാണി കച്ചവടം നടത്തിയതിന് ആക്രമണം നേരിട്ട ട്രാൻസ്ജെന്റർ സജന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ജീവനെടുക്കാൻ അമിതമായി ഗുളിക കഴിക്കുകയായിരുന്നു. തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബിരിയാണി കച്ചവടം തടസപ്പെടുത്തിയതിനെതിരെ സജ്ന ഫേസ്ബുക്ക് ലൈവിലെത്തി തുറന്ന് പറയുകയും അത് ചർച്ചയായതോടെനിരവധി പേർ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.എന്നാൽ പിന്നാലെ സജ്ന പറഞ്ഞ കാര്യങ്ങൾ കെട്ടിച്ചമച്ചതാണെന്ന ആരോപണം ഉയർന്നു.തുടർന്നായിരുന്നു സജ്ന ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇപ്പോൾ ഇതാ ഇക്കാര്യത്തിൽ വീണ്ടും കച്ചവടം ആരംഭിച്ചിരിക്കുകയാണ് സജ്ന. ഫേസ്ബുക്ക് ലൈവിലൂടെയാണ് അവർ ഇക്കാര്യം പറഞ്ഞത്. മാത്രമല്ല തന്റെ ജീവിതം ഈ നിലയിൽ ആക്കിയവർക്കെതിരെ തെളിവ് പുറത്തുവിടുമെന്നും സജ്ന വീഡിയോയിൽ പറയുന്നു. സജ്നയുടെവാക്കുകളിലേക്ക്

 കച്ചവടം ഇല്ലാതാക്കാൻ

കച്ചവടം ഇല്ലാതാക്കാൻ

‍ഞാൻ സജ്ന ഷാജിയാണ്.വീണ്ടും ബിരിയാണി ആയിട്ട്ഇവിടെ തന്നെ ഉണ്ട്.തന്റെ കൂടെ ഇന്ന് കുറേ പേർ ഉണ്ട്. കുറേ നാളുകൾക്ക് ശേഷമാണ് ഇന്ന് ബിരിയാണി കച്ചവടം തുടങ്ങിയത്.കമ്മ്യൂണിറ്റിയിൽ നിന്ന് കുേ പേർ പിന്തുണച്ച് തന്റെ കൂടെ വന്നിട്ടുണ്ട്. കച്ചവടം ഇല്ലാതാക്കാൻ കുറേ പേർ പല ആരോപണങ്ങളും ഉയർത്തിയിരുന്നു. അതിനൊക്കെ വീഡിയോയിലൂടെ ഞാൻ മറുപടി നൽകിയിരുന്നു.

 തെളിവുമായി വരും

തെളിവുമായി വരും

കൂടുതൽ മറുപടിയും തെളിവുമായി ഞാൻ വരും. കാരണം ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽ തന്നെ അടിച്ചമർത്താൻ ശ്രമിക്കുന്ന കുറച്ച് കൊച്ചമ്മമാരുണ്ട്. മൂന്നുവർഷം കൊണ്ട് അവർ എങ്ങനെയാണ് കൊമ്പത്ത് എത്തിയത് എന്ന് തെളിവു സഹിതം മാധ്യമങ്ങൾക്ക് മുന്നിൽ ഞാൻ പറയും.

 ഒത്തിരി പേർ കള്ളം പറഞ്ഞു

ഒത്തിരി പേർ കള്ളം പറഞ്ഞു

ആരെയും വിമർശിക്കാനല്ല.പക്ഷേ ഒരുപാട് കഷ്ടപ്പെട്ട് നേടിയെടുത്ത് നിന്ന് ഒന്നും ഇല്ലാത്ത ഒരു അവസ്ഥയിലേക്ക് എത്തിച്ച് ഇല്ലായ്മ ചെയ്തതിന്. ഒത്തിരി പേർ ഞാൻ കള്ളത്തരം പറഞ്ഞതാണെന്ന് പറഞ്ഞു. ഞാൻ കള്ളത്തരമാണോ പറഞ്ഞതൊക്കെ എല്ലാവർക്കും തന്റെ വീഡിയോ കണ്ടാൽ മനസിലാകും.

 വീട് ആഗ്രഹിച്ചിരുന്നു

വീട് ആഗ്രഹിച്ചിരുന്നു

ഒരുപാട് പേര് നിരവധി സഹായവുമായി വന്നിരുന്നു. കേറി കിടക്കാൻ ഒരു വീടൊക്കെ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് വീടൊന്നും വേണ്ട. കച്ചവടം ചെയ്താമതി. എന്റെ ബിരിയാണി വാങ്ങി കഴിച്ചിരുന്നവർ ഇനിയും വാങ്ങി കഴിച്ചാ മതി. അത്രമാത്രമേ ഞാൻ പറഞ്ഞുള്ളൂ.

 തെളിവ് സഹിതം പുറത്തുവിടും

തെളിവ് സഹിതം പുറത്തുവിടും

സത്യമെന്താണെന്ന് എനിക്ക് അറിയാം. ചിലർ വീഡിയോയൊക്കെ എടുത്ത് വിമർശിക്കാൻ വന്നതാണ്. അതിലൊന്നും എനക്ക് പറയാനില്ല. അവരെക്കാൾ ഉയരരുത് എന്ന് ചിന്തിക്കുന്ന കുറച്ചുപേരുണ്ട്. അവരാണ് ഇതിന്റെ പിന്നിൽ. തെളിവ് സഹിതം ഞാന‍് ഇക്കാര്യം പുറത്തുവിടുമെന്നും സജ്ന പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+