കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാന്‍സ്‌ജെന്ററിന്റെ നഗ്ന വീഡിയോ പ്രചരിക്കുന്നു; ചിത്രീകരണം പോലീസ് സ്‌റ്റേഷനില്‍? അന്വേഷണം തുടങ്ങി

Google Oneindia Malayalam News

ആലപ്പുഴ: ട്രാന്‍സ്‌ജെന്ററുടെ നഗ്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പോലീസ് സ്‌റ്റേഷനില്‍ വച്ച് ചിത്രീകരിച്ചതാണ് വീഡിയോ എന്ന് കരുതുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്ത ട്രാന്‍സ്‌ജെന്ററുടെ വീഡിയോയാണ് പ്രചരിക്കുന്നത്.

24

സ്റ്റേഷനകത്ത് നിന്നാണ് വീഡിയോ ചിത്രീകരിച്ചതെന്ന് വ്യക്തമാണ്. എന്നാല്‍ ഇതു സംബന്ധിച്ച് അറിയില്ലെന്ന് പോലീസ് പറയുന്നു. വീഡിയോ ചിത്രീകരണത്തെ സംബന്ധിച്ച് അറിയില്ലെന്നാണ് എസ്‌ഐ പ്രതികരിച്ചത്. സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചുവെന്ന് ജില്ലാ പോലീസ് മേധാവി എസ് സുരേന്ദ്രന്‍ അറിയിച്ചു.

മദ്യപിച്ച് പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയെന്നാരോപിച്ച് മൂന്ന് ദിവസം മുമ്പാണ് ട്രാന്‍സ്‌ജെന്ററിനെ ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. ഇതേ ട്രാന്‍സ്‌ജെന്ററിന്റെ നഗ്ന വീഡിയോയാണ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്. മദ്യപിച്ച് ലക്കുകെട്ട സ്ത്രീയെന്ന നിലയിലാണ് വീഡിയോ പ്രചരിക്കുന്നത്. സ്ത്രീയെന്ന് കരുതിയാണ് കസ്റ്റഡിയില്‍ എടുത്തതെന്നും ചുരുദാര്‍ ധരിച്ചാണ് അവരെ കണ്ടിരുന്നതെന്നും പോലീസുകാര്‍ മനോരമയോട് പറഞ്ഞു.

ചിത്രീകരിച്ചത് സ്റ്റേഷനകത്ത് വച്ചാണെന്ന് വീഡിയോയില്‍ വ്യക്തം. വീഡിയോയില്‍ പോലീസുകാരെയും കാണാം. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവി തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് എസ്പി അറിയിച്ചു.

ഒന്നുകില്‍ പോലീസുകാരായിരിക്കും വീഡിയോ ചിത്രീകരിച്ചത്. അല്ലെങ്കില്‍ പോലീസുകാരുടെ അനുമതിയോടെ മറ്റാരെങ്കിലുമാകുമെന്നാണ് സംശയിക്കുന്നത്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്‌ജെന്റര്‍ ജസ്റ്റിസ് ബോര്‍ഡ് വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രാന്‍സ്‌ജെന്റേഴ്‌സിനെതിരെ അക്രമം നടക്കുന്നത് വര്‍ധിച്ചിരിക്കെയാണ് പോലീസുകാര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്.

English summary
Transgenders Video in Social Media: Police grilled, seeks report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X