ബസ്സിനുള്ളില്‍ കയറി യാത്രക്കാരനെ വെട്ടിക്കൊന്നു
ഇടുക്കി: കെഎസ്ആര്‍ടിസി ബസിനുള്ളില്‍ കയറി മറ്റ് യാത്രക്കാരുടെ കണ്‍മുന്നില്‍ വച്ച് ഒരാളെ വെട്ടിക്കൊന്നു.. തൊഴുപുഴ മറയൂരിനടുത്തുവച്ചാണ് സംഭവം. ബൈക്കിലെത്തിയ അക്രമി ബസ് തടഞ്ഞ് നിര്‍ത്തിയാണ് കൊല നടത്തിയത്.
മാട്ടുപ്പെട്ടിയിലെ ഇന്‍ഡോ-സ്വിസ് പ്രോജക്ടിലെ ഡ്രൈവറായ സുബ്രഹാമണ്യനാണ് കൊല്ലപ്പെട്ടത്. മറയൂല്‍ മാച്ചിവയല്‍ സ്വദേശി വടിവേലുവാണ് കൊല നടത്തിയത്. എന്നാല്‍ എന്തിന്റെ പേരിലായിരുന്നു ആക്രണം എന്ന് വ്യക്തമായിട്ടില്ല.

ജൂലായ് 12 ന് രാത്രി 12 മണിയോടെ ലക്കം വെള്ളച്ചാട്ടത്തിനടുത്തുവച്ചാണ് സംഭവം നടന്നത്. ഉടുമലപ്പെട്ടയില്‍ നിന്ന് മൂന്നാറിലേക്കുള്ള കെഎസ്ആര്‍ടിസി ബസ്സില്‍ വച്ചാണ് കൊല നടന്നത്.
ഉടുമ്പുഞ്ചോലയില്‍ നിന്ന് വടിവേലുവും ഭാര്യയും സുബ്രഹ്മണ്യന്‍ യാത്ര ചെയ്ത ബസ്സില്‍ കയറിയിരുന്നതായാണ് വിവരം. പിന്നീട് മറയൂരില്‍ ഇറങ്ങിയ വടിവേലു ബൈക്കെടുത്ത് ബസ്സിനെ പിന്തുടരുകയായിരുന്നു.
ബസ്സില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു സുബ്രഹ്മണ്യന്‍. ബസ് തടഞ്ഞ് നിര്‍ത്തി അകത്ത് കയറിയ വടിവേലു സുബ്രഹ്മണ്യനെ വെട്ടുകയായിരുന്നു. പിന്നീട് ബസ്സില്‍ നിന്ന് പുറത്തേക്ക് വലിച്ചിട്ട് റോഡിലിട്ടും ക്രൂരമായി വെട്ടി. പാതി മയക്കത്തിലായിരുന്നതിനാല്‍ മറ്റ് യാത്രക്കാര്‍ക്ക് പെട്ടെന്ന് പ്രതികരിക്കാനും കഴിഞ്ഞില്ല. വടിവേലു കൃത്യം നിര്‍വ്വഹിച്ച് ബൈക്കില്‍ കടന്ന് കളയുകയും ചെയ്തു.
യാത്രക്കാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് വടിവേലുവിനെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications