കേരളത്തില്‍ മരിച്ചവരുടെ മൃതദേഹത്തില്‍ ചെയ്യുന്നത്...!! ഞെട്ടിക്കുന്ന വിവരം പുറത്ത്...!!!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: മരണം ഒരു അനിവാര്യമായ പ്രപഞ്ച സത്യമാണ്. കാലനില്ലാത്ത ഒരു കാലത്തെക്കുറിച്ച് കുഞ്ചന്‍ നമ്പ്യാര്‍ എഴുതിയിട്ടുണ്ടെങ്കിലും മരണത്തെ ഒഴിവാക്കാനുള്ള കണ്ടുപിടുത്തമൊന്നും നടത്താന്‍ മനുഷ്യന് ഇതുവരെ കഴിഞ്ഞിട്ടില്ല. നമുക്ക് പ്രിയപ്പെട്ടവര്‍ മരിച്ചാല്‍ അത് വിശ്വസിക്കാന്‍ നമുക്ക് ബുദ്ധിമുട്ടായിരിക്കും. മരണത്തിന് ശേഷം ചിലര്‍ മൃതദേഹങ്ങളോട് എന്തുചെയ്യുന്നുവെന്ന് എറണാകുളത്തെ ഫോറൻസിക് വിദഗ്ദർ പറഞ്ഞ് തരും

 വസ്ത്രത്തിന് ഇറക്കം പോര..എല്ലാം കാണാം...!! അമല പോളിന് നേരെ സദാചാര ആക്രമണം...!!

 മരണശേഷം ചികിത്സ

മരണശേഷം ചികിത്സ

കേരളത്തില്‍ മരണശേഷവും മൃതദേഹത്തില്‍ ചികിത്സ നടത്തുന്നുവെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യുന്ന ഫോറന്‍സിക് സര്‍ജന്മാരാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.

മൃതദേഹത്തില്‍ മരുന്ന് പ്രയോഗം

മൃതദേഹത്തില്‍ മരുന്ന് പ്രയോഗം

മൃതദേഹത്തില്‍ മരുന്ന് പ്രയോഗം നടത്തുന്നത് കേരളത്തിലെ ആശുപത്രികളില്‍ വര്‍ധിച്ച് വരികയാണ് എ്ന്നാണ് റിപ്പോര്‍ട്ട്. മരണത്തിന് രണ്ടും മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷവും മൃതദേഹത്തില്‍ സൂചിപ്പാടുകള്‍ കണ്ടെത്തിയതായാണ് വിവരം

 റിപ്പോര്‍ട്ട് നല്‍കി

റിപ്പോര്‍ട്ട് നല്‍കി

ഫോറന്‍സിക് സര്‍ജന്മാര്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ ഇക്കാര്യം രേഖപ്പെടുത്തി തുടങ്ങിയതോടെയാണ് ഈ വിവരം പുറത്തായത്. എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വകുപ്പ്, ആര്‍ഡിഓയ്ക്കും പോലീസ് മേലധികാരിക്കും റിപ്പോര്‍ട്ട് നല്‍കി

അസ്വാഭാവിക മരണം

അസ്വാഭാവിക മരണം

അസ്വാഭാവിക മരണം സംഭവിച്ച് ആശുപത്രിയിലെത്തുന്ന മൃതദേഹങ്ങളിലാണ് മിക്കപ്പോഴും ഈ അനാവശ്യ ചികിത്സ നടക്കുന്നത്. പലപ്പോഴും ഇത്തരം കേസുകളില്‍ നിയമപരമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാവും ബന്ധുക്കള്‍ മൃതദേഹം ആശുപത്രിയിലേക്ക് എത്തിക്കുക

ദേഹത്ത് മുറിപ്പാട്

ദേഹത്ത് മുറിപ്പാട്

മരണശേഷം ആശുപത്രിയിലെത്തിച്ചു എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ കേസുകളില്‍ മിക്കതിലും ആശുപത്രിയിലെത്തിയ ശേഷം സംഭവിച്ച മുറിപ്പാടുകള്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് വിഷയം അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ തീരുമാനിക്കുന്നത്.

കേസുകളുടെ വഴിമുടക്കും

കേസുകളുടെ വഴിമുടക്കും

മൃതദേഹത്തില്‍ ഇത്തരത്തിലുണ്ടാവുന്ന മുറിവുകളും മരുന്ന് പ്രയോഗങ്ങളും തുടര്‍നടപടികള്‍ ആവശ്യമായ കേസുകളുടെ വഴിമുടക്കുന്നത് കൂടിയാണ്. മരണത്തിന്റെ യാഥാര്‍ത്ഥ കാരണം വെളിപ്പെടുന്നതിന് ഇത് തടസ്സമാകാന്‍ സാധ്യതയുണ്ട്.

ലക്ഷ്യം എന്ത്?

ലക്ഷ്യം എന്ത്?

മരിച്ച ശേഷം ആശുപത്രികളിലെത്തുന്ന മൃതദേഹങ്ങളില്‍ മരുന്ന് പരീക്ഷണമാണോ നടക്കുന്നത് എന്ന് സംശയിക്കപ്പെടുന്നു. അതെല്ലെങ്കില്‍ ചികിത്സയ്ക്ക് ശേഷമാണ് മരിച്ചത് എന്ന പേരില്‍ പണം പിടുങ്ങാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും സംശയിക്കപ്പെടുന്നു

English summary
Shocking report on treatment after death in Hospitals of Kerala
Please Wait while comments are loading...