ആശുപത്രിയിലാണ്, ചികിത്സ നന്നായി പോകുന്നു; മന്ത്രിസഭാ യോഗത്തിനിടെ മുഖ്യമന്ത്രി
തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്. യോഗത്തിനിടെ തന്റെ ആരോഗ്യസ്ഥിതിയും മുഖ്യമന്ത്രി മന്ത്രിമാരോട് വിശദീകരിച്ചു. തന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ചികിത്സ നന്നായി മുന്നോട്ടു പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയില്‍ തന്നെയാണ് ഇപ്പോള്‍ കഴിയുന്നത്. മൈനസ് ഒന്‍പത് ഡിഗ്രിയാണ് പ്രദേശത്തെ കാലാവസ്ഥയെന്നും ഇതല്ലാതെ മറ്റ് ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനുവരി 15 നാണ് മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പോയത്. ഭാര്യ കമലയും പേഴ്സണല്‍ അസിസ്റ്റന്റ് സുനീഷും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മൂന്നാഴ്ചയിലേറെ നീണ്ടുനില്‍ക്കുന്ന ചികിത്സയാണ് മുഖ്യമന്ത്രിക്ക് ഉള്ളത്. ഈ മാസം 29 വരെയാണ്. അതേസമയം സംസ്ഥാനത്തിന്റെ ചുമതല പകരം ആര്‍ക്കും നല്‍കിയിട്ടില്ല. നേരത്തെ 2018 സെപ്റ്റംബറിലും മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്നു. അന്നും മന്ത്രിസഭയിലെ മറ്റാര്‍ക്കും ചുമതല കൈമാറാതെ ഇ -ഫയലിംഗ് വഴിയാണ് അദ്ദേഹം ഭരണകാര്യങ്ങളില്‍ ഇടപെട്ടത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും തുടര്‍ ചികിത്സക്ക് വേണ്ടി അദ്ദേഹം അമേരിക്കയിലേക്ക് പോകുന്നത്.

അതേസമയം സംസ്ഥാനത്തെ കൊവിഡ് സാഹചര്യം അതിരൂക്ഷമാണെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. രണ്ടാം തരംഗത്തില്‍നിന്ന് വ്യത്യസ്തമായി ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും രോഗവ്യാപനം രൂക്ഷമായെന്നും യോഗം നിരീക്ഷിച്ചു. ഫെബ്രുവരിയില്‍ സംസ്ഥാനത്ത് രോഗബാധ തീവ്രമാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. സംസ്ഥാനത്തെ ആശുപത്രികളെല്ലാം അതിതീവ്ര രോഗവ്യപനം നേരിടാന്‍ സജ്ജമാണെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി. സംസ്ഥാനത്തെ ഐ സി യു, വെന്റിലേറ്റര്‍, ആംബുലന്‍സ് സൗകര്യങ്ങള്‍ പര്യാപ്തമാണ്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എന്തെല്ലാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന കാര്യം വ്യാഴാഴ്ച ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനമുണ്ടായേക്കും. അതേസമയം സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

നിലവില്‍ അതിതീവ്ര വ്യാപനമാണ് ഉള്ളത്. ഡെല്‍റ്റയും ഒമിക്രോണുമാണ് സംസ്ഥാനത്തെ രോഗവ്യാപനത്തിന് കാരണം. ഡെല്‍റ്റയേക്കാള്‍ അഞ്ച് മുതല്‍ ആറിരട്ടി വരെ വ്യാപന ശേഷി ഒമിക്രോണിന് ഉണ്ട്. ഒമിക്രോണ്‍ തീവ്രമല്ലെന്ന് കരുതി അതിനെ നിസാരമായി കാണരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്കി. ഡെല്‍റ്റാ വകഭേദം മൂലം ഉണ്ടായ രണ്ടാം തരംഗം അവസാനിക്കും മുന്‍പാണ് മൂന്നാം തരംഗം ഉണ്ടായത്. മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ സ്ഥിതി വഷളാകും. എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും വീണാ ജോര്‍ജ് പറഞ്ഞു. ഒമിക്രോണിനെക്കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് വ്യാപനം തടയേണ്ടത് ഓരോരുത്തരുടെയും ആവശ്യവും ഉത്തരവാദിത്തവുമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒമിക്രോണിന്റെ വ്യാപനശേഷി വളരെ കൂടുതലായതിനാല്‍ എന്‍ 95 മാസ്കോ ഡബിള്‍ മാസ്കോ വേണം ധരിക്കണമെന്നും അവര്‍ വ്യക്തമാക്കി. 'സാമൂഹിക അകലം കര്‍ശനമായി പാലിക്കണം, കൈകള്‍ സാനിറ്റൈസ് ചെയ്യണം, വാക്സിന് സ്വീകരിക്കണം, ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ബൂസ്റ്റര്‍ ഡോസ് എടുക്കണം, വായുസഞ്ചാരമുള്ള സ്ഥലത്ത് ഇരിക്കണം എന്നീ അഞ്ച് കാര്യങ്ങള്‍ വ്യക്തികളെന്ന നിലയില്‍ ശ്രദ്ധിക്കണം. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് ഒഴിവാക്കാന്‍ സ്ഥാപനങ്ങള്‍ ഈ ഘട്ടത്തില്‍ ശ്രദ്ധിക്കണം. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നില്ലെന്ന് സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം,' വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരും പൊലീസ് ഉദ്യോഗസ്ഥരുമടക്കമുള്ള മുന്നണി പോരാളികള്‍ക്ക് രോഗം ബാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Recommended Video

ഇതുവരെ 1508 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജനുവരി മുതല്‍ രോഗം ബാധിച്ചു. പൊതുജനങ്ങള്‍ അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്ക് ആശുപത്രിയില്‍ പോകുന്നത് ഒഴിവാക്കണമെന്നും ഇ സഞ്ജീവനി വഴി ടെലി മെഡിസിന് സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാവരും ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആകെ 3,107 ഐ സി യു ബെഡുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
-
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം












Click it and Unblock the Notifications