ത്രിപുരയില്‍ തിരഞ്ഞെടുപ്പ് ആരംഭിച്ചു: ഭരണം പിടിക്കുമെന്ന് ഇടത്-കോണ്‍ഗ്രസ് സഖ്യം, നിലനിർത്താന്‍ ബിജെപി
ത്രിപുരയില്‍ ആദ്യമായിട്ടാണ് സി പി എം കോണ്‍ഗ്രസുമായി സഖ്യത്തിലേർപ്പെടുന്നത്

അഗർത്തല: ത്രിപുരയിലെ 60 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി മണിക് സാഹയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ നേരിടാൻ ഇടതുപക്ഷവും കോൺഗ്രസും കൈകോർത്തതോടെ വടക്ക് കിഴക്കന്‍ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഇത്തവണ കൂടുതല്‍ ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ്. ഇവരെക്കൂടാതെ, മുൻ രാജകുടുംബാംഗമായ പ്രദ്യോത് ബിക്രം മാണിക്യ ദെബ്ബർമയുടെ ത്രിപ മോർത്ത, മമതാ ബാനർജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവരും മത്സര രംഗത്തുണ്ട്.
ബിജെപി 55 സീറ്റുകളിൽ മത്സരിക്കുമ്പോൾ സഖ്യകക്ഷിയായ ഐപിഎഫ്ടി ബാക്കിയുള്ള 5 സീറ്റുകളിലാണ് സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത്. കോൺഗ്രസ് 13 സീറ്റിലും ഇടതുമുന്നണി 47 സീറ്റിലുമാണ് മത്സരിക്കുന്നത്.

ത്രിപുര നിയമസഭ തിരഞ്ഞെടുപ്പ്
60 അസംബ്ലി സെഗ്‌മെന്റുകളിലായി സജ്ജീകരിച്ചിട്ടുള്ള 3,337 പോളിംഗ് സ്റ്റേഷനുകളിലായി 14,15,233 പുരുഷ വോട്ടർമാരും 13,99,289 സ്ത്രീ വോട്ടർമാരും ഉൾപ്പെടെ 28 ലക്ഷത്തിലധികം വോട്ടർമാരാണുള്ളത്. 20 വനിതാ സ്ഥാനാർത്ഥികൾ ഉൾപ്പെടെ 259 സ്ഥാനാർത്ഥികളാണ് ഈ വർഷം മത്സരരംഗത്തുള്ളത്. ആകെയുള്ള വനിതാ സ്ഥാനാർത്ഥികളിൽ 12 പേരെ വനിതകളെയാണ് ബി ജെ പി മത്സരിപ്പിച്ചിരിക്കുന്നത്.

അതിർത്തി സംസ്ഥാനത്ത് 35 വർഷത്തെ ഭരണത്തിന് ശേഷം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തുകയും ഇടതുമുന്നണിയെ പുറത്താക്കുകയും ചെയ്തിരുന്നു. ബി ജെ പി 36 സീറ്റുകൾ നേടിയപ്പോൾ സിപിഐഎം 16 സീറ്റുകൾ നേടി. അതുവരെ പ്രതിപക്ഷത്തുണ്ടായിരുന്ന കോൺഗ്രസിന് കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല.

കോണ്‍ഗ്രസുമായുള്ള സഖ്യം ഗുണം
കോണ്‍ഗ്രസുമായുള്ള സഖ്യം ഗുണം ചെയ്യുമെന്ന പ്രതീക്ഷിയലാണ് സി പി എം. അധികാരം പിടിക്കാന്‍ സാധിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനം സി പി എമ്മിനായിരിക്കുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിട്ടുണ്ട്. മറുവശത്ത് ബി ജെ പിയാവട്ടെ സീറ്റുകളുടെ എണ്ണം കുറഞ്ഞാലും അധികാരം നിലനിർത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചിയ സീഡ്സ്: ഇത്തിരിക്കുഞ്ഞനെങ്കിലും ആളൊരു കേമന്‍, നേട്ടങ്ങള്‍ എണ്ണിയാല്‍ തീരില്ല

പ്രദ്യോത് കിഷോർ ദേബ്ബർമ
ഗ്രേറ്റർ ടിപ്രലാൻഡ് എന്ന ആവശ്യവുമായി പ്രദ്യോത് കിഷോർ ദേബ്ബർമ രൂപീകരിച്ച പുതിയ പാർട്ടിയായ ടിപ്ര മോത പിടിക്കുന്ന വോട്ടുകള്‍ ബി ജെ പിക്ക് തിരിച്ചടിയായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബി ജെ പിയുടെ സഖ്യത്തില്‍ പ്രാദേശിക പാർട്ടിയായ ഐപിഎഫ്ടി ഉണ്ടെങ്കിലും, കഴിഞ്ഞ അഞ്ച് വർഷമായി ചില സീറ്റുകളിൽ സ്വാധീനം നഷ്ടപ്പെട്ടിട്ടുണ്ട്. 2021-ൽ, ട്രൈബൽ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിൽ തെരഞ്ഞെടുപ്പിൽ ഐ പി എഫ് ടി വലിയ തിരിച്ചടി നേരിട്ടപ്പോള്‍ ടിപ്ര മോതയായിരുന്നു നേട്ടമുണ്ടാക്കിയത്. ഇതോടെയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അഞ്ച് സീറ്റുകൾ മാത്രമെന്ന ബി ജെ പിയുടെ നിബന്ധനയ്ക്ക് വഴങ്ങേണ്ടി വന്നത്.

ടിപ്ര മോതയുമായി ബന്ധം സ്ഥാപിക്കാൻ
ടിപ്ര മോതയുമായി ബന്ധം സ്ഥാപിക്കാൻ ബിജെപി ആദ്യം ശ്രമിച്ചിരുന്നുവെങ്കിലും അവരുടെ ആവശ്യങ്ങള്‍ തിരിച്ചടിയായി. ത്രിപുരയുടെ വിഭജനം അനുവദിക്കില്ലെന്ന് ബി ജെ പി പ്രഖ്യാപിച്ചതിന് പിന്നാലെ ടിപ്ര മോതയും തങ്ങളുടെ നിലപാട് കടുപ്പിച്ചു. ഇതോടെ "സിപിഎം-കോൺഗ്രസിന്റെ ബി ടീം" എന്ന് ആരോപിച്ച് കേന്ദ്രമന്ത്രി അമിത് ഷാ ടിപ്രയ്ക്കെതിരെ രംഗത്ത് വരികയും ചെയ്തു.

നാഗാലാൻഡിൽ ബി ജെ പി ബി-ടീമാണ്
"നാഗാലാൻഡിൽ ബി ജെ പി ബി-ടീമാണ്. മേഘാലയ, ഷില്ലോംഗ്, ഗാരോ ഹിൽസ് എന്നിവിടങ്ങളിൽ അവർ മറ്റേതെങ്കിലും പാർട്ടിയുടെ ബി-ടീമാണ്. മിസോറാമിൽ നിങ്ങൾ മറ്റൊരു പാർട്ടിയുടെ ബി-ടീമാണ്. തമിഴ്നാട്ടിൽ നിങ്ങളാണ് എ ഐ എഡി എം കെയുടെ ബി-ടീം. പഞ്ചാബിൽ നിങ്ങൾ അകാലിദളിന്റെ ബി-ടീമാണ്. ഇന്ത്യയിലെ പല പാർട്ടികളുടെയും ബി ടീമാണ് ബിജെപി. ടിപ്ര മോത തലകുനിക്കുകയോ വിട്ടുവീഴ്ച ചെയ്യുകയോ ചെയ്യുന്നില്ല," - ബി ജെ പിയെ വിമർശിച്ചുകൊണ്ട് ടിപ്ര മോത പറഞ്ഞു.

മേഘാലയയിൽ ബി ജെ.പി കൂടുതൽ
അതേസമയം, "മേഘാലയയിൽ ബി ജെ.പി കൂടുതൽ പ്രധാനപ്പെട്ട രാഷ്ട്രീയ ശക്തിയായി ഉയർന്നുവരും. ത്രിപുരയിൽ ഞങ്ങൾ വലിയ ഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തും, നാഗാലാൻഡിൽ ഞങ്ങൾ വീണ്ടും എൻ ഡി പി പി യുമായി ചേർന്ന് സർക്കാർ രൂപീകരിക്കും," എന്നായിരുന്ന ത്രിപുര മുഖ്യമന്ത്രി മണിക് സാഹ അഭിപ്രായപ്പെട്ടത്
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications