Get Updates
Get notified of breaking news, exclusive insights, and must-see stories!

ത്രിപുരയില്‍ ബിജെപി കലാപം; ചങ്കിടിക്കുന്നത് കേരളത്തിലെ കോണ്‍ഗ്രസിന്; കാരണമുണ്ട്

ദില്ലി: നിയമസഭാതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നശേഷം ത്രിപുരയില്‍ ബിജെപി നടത്തുന്ന കലാപത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിനും ചങ്കിടിക്കുന്നു. വ്യാപകമായ അക്രമമാണ് ത്രിപുരയില്‍ ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സിപിഎം ഓഫീസുകള്‍ ആക്രമിച്ച് അവ സ്വന്തമാക്കുന്ന അവസ്ഥപോലും ത്രിപുരയില്‍ സംജാതമായിട്ടുണ്ട്.

ത്രിപുരയില്‍ നടക്കുന്ന അക്രമം കേരളത്തിലെ സിപിഎം പ്രചരണായുധമാക്കുമെന്നുറപ്പാണ്. ആര്‍എസ്എസ്സിന് അധികാരം ലഭിച്ചാല്‍ ഏതുതരത്തിലാണ് അക്രമം നടത്തുകയെന്നത് ബോധ്യപ്പെടുത്താന്‍ ഇപ്പോഴത്തെ സംഭവങ്ങള്‍ സിപിഎമ്മിന് ചൂണ്ടിക്കാട്ടാം. മാത്രമല്ല, ത്രിപുരയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

 congres


ഇത് കേരളത്തിലെ ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കുന്നതാണ്. ത്രിപുരയില്‍ കോണ്‍ഗ്രസിന്റെ ബഹുഭൂരിപക്ഷം നേതാക്കളും അണികളും ഇപ്പോള്‍ സംഘപരിവാരിനൊപ്പമാണ്. സിപിഎം കേരളത്തില്‍ നടത്തുന്ന പ്രചരണങ്ങളില്‍ ഇക്കാര്യം ഉയര്‍ത്തിക്കാട്ടും. കേരളത്തിലെ ന്യൂനപക്ഷങ്ങളെ സിപിഎമ്മിലേക്ക് ആകര്‍ഷിക്കാന്‍ ഇപ്പോള്‍ ത്രിപുരയില്‍ നടക്കുന്ന സംഭവങ്ങള്‍ സഹായകരമായേക്കും.

ന്യൂനപക്ഷങ്ങള്‍ സിപിഎമ്മുമായി അടുത്താല്‍ നഷ്ടം കേരളത്തിലെ കോണ്‍ഗ്രസിനും യുഡിഎഫിനുമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങള്‍ കൈവിട്ടതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. സമാന രീതിയില്‍ ഭാവിയില്‍ തിരിച്ചടിയുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് ഭയം. വരാനിരിക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഏറെ നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ ത്രിപുര കലാപം ഈ തെരഞ്ഞെടുപ്പിനെയും ബാധിച്ചേക്കാം. എങ്ങനെയായാലും ഇപ്പോള്‍ കേരളത്തിലെ സാഹചര്യങ്ങള്‍ സിപിഎമ്മിന് അനുകൂലമാണ്. ഇത് കോണ്‍ഗ്രസിന് നല്‍കുന്ന ആശങ്ക വലുതാണെന്ന് വിടി ബല്‍റാം ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണങ്ങളില്‍നിന്നും വ്യക്തവുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+