ബിജെപി നേതാക്കൾ ബെഹ്റയെ കണ്ടു! അറസ്റ്റ് തടയുമെന്ന് പ്രഖ്യാപനം; കരുതലോടെ പോലീസ്, തലസ്ഥാനം ഭീതിയിൽ...

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മേയറെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾ ഡിജിപി ലോക്നാഥ് ബെഹ്റയുമായി കൂടിക്കാഴ്ച നടത്തി. ബിജെപി കൗൺസിലർമാരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടെയാണ് നേതാക്കൾ ഡിജിപിയെ കണ്ടത്. കൗൺസിലർമാർക്കെതിരെ വധശ്രമത്തിന് കേസെടുത്താൽ അംഗീകരിക്കില്ലെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി.

പാവപ്പെട്ട ഹിന്ദു കുട്ടികളെ ഇസ്ലാമാക്കുന്നു! യത്തീംഖാനയിൽ നടക്കുന്നത് നിയമവിരുദ്ധ മതപരിവർത്തനം...

ശബരിമലയിൽ ആചാരലംഘനമെന്ന് ആരോപണം! പ്രായം വെളിപ്പെടുത്തി സിജെ അനില, മുഖ്യമന്ത്രിക്ക് പരാതിയും...

കഴിഞ്ഞദിവസം തിരുവനന്തപുരം കോർപ്പറേഷനിലെ കൗണ്‍സിൽ യോഗത്തിനിടെയാണ് മേയർ വികെ പ്രശാന്തിന് നേരെ ആക്രമണമുണ്ടായത്. യോഗത്തിനിടയിൽ ബഹളം നടക്കുന്നതിനിടെ ബിജെപി കൗൺസിലർമാരും സന്ദർശക ഗ്യാലറിയിലുണ്ടായിരുന്ന പ്രവർത്തകരും ചേർന്ന് മേയറെ ആക്രമിക്കുകയായിരുന്നു. ഈ സംഭവത്തിന് പിന്നാലെ തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട അക്രമസംഭവങ്ങളും അരങ്ങേറി.

എംവി ജയരാജന്റെ 'സിഐഡി' അന്വേഷണം! തച്ചങ്കരിയുടെ കസേര തെറിച്ചു! ഒരീച്ച പോലും അറിഞ്ഞില്ല...

ബിജെപി...

ബിജെപി...

മേയറെ ആക്രമിച്ച കേസിൽ ബിജെപി കൗൺസിലർമാരുടെ അറസ്റ്റ് തടയുമെന്നാണ് ബിജെപി നേതാക്കൾ അറിയിച്ചിരിക്കുന്നത്. കൗൺസിലർമാർക്കെതിരെ വധശ്രമത്തിന് കേസെടുത്താൽ അംഗീകരിക്കില്ലെന്നും ബിജെപി വ്യക്തമാക്കി. തങ്ങളുടെ കൗൺസിലർമാർക്കെതിരെ വധശ്രമത്തിന് കേസെടുത്താൽ, മേയർ ഉൾപ്പെടെയുള്ള സിപിഎം കൗണ്‍സിലർമാർക്കെതിരെയും വധശ്രമത്തിന് കേസെടുക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.

നേതാക്കൾ...

നേതാക്കൾ...

തങ്ങളുടെ നിലപാടും ആവശ്യങ്ങളും അറിയിക്കാനായി ബിജെപി നേതാക്കൾ ഡിജിപി ലോക്നാഥ് ബെഹ്റയെ കണ്ടിരുന്നു. എല്ലാ കാര്യങ്ങളും ഡിജിപിയെ അറിയിച്ചിട്ടിട്ടുണ്ടെന്നാണ് നേതാക്കൾ പറഞ്ഞത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട തങ്ങളുടെ കൗൺസിലറെ ആക്രമിച്ചിട്ടുണ്ട്. അതിനാൽ സിപിഎം കൗൺസിലർമാർക്കെതിരെ ദളിത് വിഭാഗങ്ങൾക്കെതിരായ അക്രമങ്ങൾ തടയുന്ന വകുപ്പുകൾ അനുസരിച്ച് കേസെടുക്കണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.

അറസ്റ്റ് ചെയ്യാൻ...

അറസ്റ്റ് ചെയ്യാൻ...

നഗരത്തിൽ സമാധാന പുനസ്ഥാപിക്കാനാണ് സർക്കാരും പോലീസും ആഗ്രഹിക്കുന്നതെങ്കിൽ ഏകപക്ഷീയമായ നടപടി അവസാനിപ്പിക്കണമെന്നും ബിജെപി നേതാക്കൾ പറഞ്ഞു. ഒന്നുകിൽ തങ്ങളുടെ പരാതിയിൽ മേയർക്കെതിരെ വധശ്രമത്തിന് കേസെടുക്കണം, അല്ലെങ്കിൽ എല്ലാ കേസുകളും അവസാനിപ്പിക്കണം. കൗണ്‍സിലിൽ നടന്ന പ്രശ്നങ്ങളിൽ അവിടെ തന്നെ നടപടിയെടുക്കുന്നതാണ് ഉചിതമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

നീക്കം തുടങ്ങി...

നീക്കം തുടങ്ങി...

അതിനിടെ, മേയറെ ആക്രമിച്ച കേസിൽ ബിജെപി കൗണ്‍സിലർമാരെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം തുടങ്ങി. അറസ്റ്റ് തടയുമെന്ന ബിജെപിയുടെ പ്രഖ്യാപനം വീണ്ടും സംഘർത്തിലേക്ക് വഴിവെക്കുമോ എന്നും പോലീസിന് ഭയമുണ്ട്. അതിനാൽ സംഘർഷാവസ്ഥയില്ലാതെ കൗൺസിലർമാരെ അറസ്റ്റ് ചെയ്യാനുള്ള പദ്ധതികളാണ് പോലീസ് ആസൂത്രണം ചെയ്യുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
trivandrum clash;bjp leaders meeting with dgp.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്