ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
 • search

വെര്‍ബല്‍ റേപ്പും കൊലവിളിയും കഴിഞ്ഞെങ്കില്‍ ഈ ഡോക്ടര്‍ക്ക് പറയാനുള്ളത് കേള്‍ക്കൂ.. വീഡിയോ വൈറല്‍

 • By
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  cmsvideo
   ചികിത്സാ പിഴവ് മൂലം മരിച്ച സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറുടെ പ്രതികരണം

   പ്രസവത്തിനായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ച യുവതി ചികിത്സാ പിഴവ് മൂലം മരിച്ച സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടര്‍ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത അധിക്ഷേപമാണ് ഉയര്‍ന്നത്. തിരുവനന്തപുരം കല്ലമ്പലം നെല്ലിക്കോട് നെസ്ലെ വീട്ടില്‍ ശ്രീജ (24)യാണ് പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ചത്. സിസേറിയന് മുന്‍പ് അലര്‍ജി പരിശോധന നടത്താതെ കുത്തിവെയ്പ്പെടുത്തതാണ് മരണ കാരണമെന്നും 2000 രൂപയ്ക്ക് വേണ്ടി ഡോക്ടര്‍ ഡിസ്ചാര്‍ജ്ജ് മണിക്കൂറുകളോളം വൈകിപ്പിച്ചുവെന്നുമാണ് ആരോപണം ഉയര്‍ന്നത്.

   സംഭവത്തിന് പിന്നാലെ ചികിത്സാ പിഴവ് ആരോപിച്ച് ഡ്യൂട്ടിയിലുണ്ടായ വനിതാ ഡോക്ടറെ ഒരു സംഘം തടഞ്ഞു നിര്‍ത്തി പച്ചയ്ക്ക് അധിക്ഷേപിച്ചിരുന്നു. ഡോക്ടറുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചും ചിലര്‍ ഡോക്ടര്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സംഭവത്തില്‍ ഉള്‍പ്പെട്ട വനിതാ ഡോക്ടര്‍. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പ്രിവന്‍റീവ് ആന്‍റ് സോഷ്യല്‍ മെഡിസിന്‍ കേരള സ്റ്റേറ്റ് സെക്രട്ടറി ഡോ ദേവ് രാജിന്‍റെ ഫേസ്ബുക്കിലൂടെയാണ് ഡോക്ടര്‍ നടന്ന കാര്യങ്ങള്‍ വിശദീകരിച്ചത്. ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

   നിരപരാധി

   നിരപരാധി

   പ്രിയമുള്ളവരെ,
   ഞാൻ Dr. ബേബി ഷെറിൻ. കഴിഞ്ഞ 48 മണിക്കൂർ സോഷ്യൽ മീഡിയയിൽ അനവധി പേരാൽ അധിക്ഷേപിക്കപ്പെട്ട, അപമാനിക്കപ്പെട്ട, അസഭ്യവും ആഭാസ പരവുമായ വാക്കുകളാൽ വേദനയനുഭവിച്ച ഒരു സ്ത്രീ. എന്നെ കല്ലെറിഞ്ഞവരോടും വാക്കുകൾ കൊണ്ട് വ്രണപ്പെടുത്തിയവരോടും എനിക്ക് പരിഭവമില്ല, പകരം സഹതാപം മാത്രം. കാരണം ഒരു ശതമാനം തെറ്റ് പോലും ഈ സംഭവത്തിൽ എന്റെ ഭാഗത്തില്ല എന്ന് എനിക്കുറപ്പുള്ളതിനാലും എന്നെ അറിയുന്നവർക്കും സർവ്വ ശക്തനായ ഈശ്വരനും ഞാനീ സംഭവത്തിൽ നിരപരാധിയാണ് എന്ന് അറിയുന്നത് കൊണ്ടും.

   ഒരു തെറ്റും ചെയ്തിട്ടില്ല

   ഒരു തെറ്റും ചെയ്തിട്ടില്ല

   ഒരു പ്രൈമറി സ്കൂൾ അധ്യാപികന്റെ മകളായ ഞാൻ പൊതു വിദ്യാലയത്തിൽ പഠിച്ച് സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദവും സർക്കാർ മെരിറ്റിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയാണ് ആതുര ശുശ്രൂഷ രംഗത്ത് കടന്ന് വന്നത്. സാധാരണക്കാരിൽ സാധാരണക്കാരിയായ ഞാൻ ജീവിതത്തിന്റെ ബുദ്ധിമുട്ടുകൾ അറിഞ്ഞ് വളർന്നതിനാൽ ഒരു ഡോക്ടർ എന്ന നിലയിൽ ഒരിക്കലും എന്റെ മുന്നിലെത്തുന്ന രോഗികൾക്ക് അഹിതമായിട്ടൊന്നും ചെയ്തിട്ടില്ല, ഇനിയൊട്ട് ചെയ്യില്ല താനും.

   യാഥാര്‍ത്ഥ്യം

   യാഥാര്‍ത്ഥ്യം

   സോഷ്യൽ മീഡിയയിലെ മുഖ്യ ആരോപണം ഞാൻ 2000 രൂപയ്ക്ക് വേണ്ടി രോഗിയെ ഡിസ്ചാർജ് ചെയ്യാൻ വൈകിച്ചു എന്നതാണ്. ആശുപത്രിയിലെ അക്കൗണ്ട് സുമായോ അഡ്മിനിസ്ട്രേഷനുമായോ യാതൊരു ബന്ധവുമില്ലാത്ത എനിക്കെതിരെ ഇങ്ങനെയൊരാരോപണത്തിന്റെ അടിസ്ഥാനം എന്താണെന്ന് അറിയില്ല. എന്റെ ചികിത്സയിലായിരുന്ന ഒരു രോഗിയുടെ ജീവൻ രക്ഷിക്കുന്നതിന് എല്ലാ ഡോക്ടർമാരെപ്പോലെ ഞാനും നിസ്സഹയായി പോകുന്ന ഒരു സാഹചര്യമുണ്ടായി എന്നത് സത്യമാണ്.

   മുന്നോട്ട് പോകാന്‍

   മുന്നോട്ട് പോകാന്‍

   അതിന്റെ പേരിൽ തെറ്റ് ചെയ്യാത്ത എന്നെ കല്ലെറിയുന്നതിൽ വിഷമമില്ല. എന്നെ അറിഞ്ഞിട്ടുള്ള, ഞാൻ പരിചരിച്ചിട്ടുള്ള ആയിരക്കണക്കിന് രോഗികളുടെ പ്രാർത്ഥനയും സംതൃപതിയും മതി ഈ പ്രതിസന്ധിയിൽ തളരാതെ മുന്നോട്ട് പോകാൻ ഡോ കുറിച്ചു

   വീഡിയോ

   വീഡിയോ

   ഫേസ്ബുക്ക് പോസ്റ്റിനൊപ്പം വീഡിയോയും ഡോക്ടര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. വളരെ അടിയന്തര സാഹചര്യം ഉണ്ടായപ്പോഴാണ് ശ്രീജയെ സിസേറിയന് വിധേയമാക്കിയതെന്നും നിര്‍ഭാഗ്യവശാല്‍ അമ്മയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും ഷെറിന്‍ പറയുന്നു. പക്ഷേ അമ്മയെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. അവസാന വട്ടം എന്ന നിലയില്‍ മറ്റൊരു ഹോസ്പിറ്റലില്‍ എത്തിച്ചിട്ടും ശ്രീജയുടെ ജീവന്‍ രക്ഷിക്കാനായിട്ടില്ല. എന്‍റെ കൂടെയുള്ള ഡോക്ടര്‍മാര്‍ ആരും തന്നെ ഇക്കാര്യത്തില്‍ എനിക്ക് വീഴ്ച പറ്റിയതായി പറഞ്ഞിട്ടില്ല. പിന്നെ പണമടയ്ക്കാത്തിന്‍റെ പേരിലാണ് ചികിത്സ നിഷേധിച്ചതെന്ന് വെറും ആരോപണം മാത്രമാണെന്നും ഡോ ഷേറിന്‍ വീഡിയോയില്‍ വ്യക്തമാക്കുന്നു.

   ഫേസ്ബുക്ക് പോസ്റ്റ്

   ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

   English summary
   trivandrum delivery death doctors explanation

   Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
   ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

   X
   We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more