കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് നാളെ അർധരാത്രി മുതൽ ട്രോളിങ് നിരോധനം

ഇരട്ട വള്ളങ്ങള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തവും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്

Google Oneindia Malayalam News

തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരും. ജൂൺ ഒൻപത് മുതൽ ജൂലൈ 31 വരെയാണ് ഇത്തവണത്തെ മൺസൂൺ കാല ട്രോളിങ് നിരോധനം. ഈ 52 ദിവസവും യന്ത്ര ബോട്ടുകളൊന്നും കടലിൽ ഇറങ്ങാൻ പാടില്ല. അതേസമയം പരമ്പരാഗത വള്ളങ്ങളിൽ മീൻപിടിക്കുന്നവർക്ക് വിലക്കില്ല. ഇരട്ട വള്ളങ്ങള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തവും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

Trolling Ban

വലിയ വള്ളങ്ങള്‍ക്കൊപ്പം ഉപയോഗിക്കുന്ന കാരിയര്‍ വള്ളങ്ങള്‍ക്കും നിയന്ത്രണമുണ്ട്. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതരസംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ തീരം വിട്ട് പോകണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

കേരളത്തിന് ആശ്വാസം: സിംഗപ്പൂരില്‍ കൊച്ചിയില്‍ ഓക്‌സിജന്‍ എത്തി- ചിത്രങ്ങള്‍ കാണാം

കോവിഡ് പ്രതിസന്ധിക്കും ഇന്ധനവില വർധനവിനുമിടയിൽ ട്രോളിങ് നിരോധനവും നിലവിൽ വരുന്നതോടെ മത്സ്യതൊഴിലാളികൾ വലിയ പ്രതിസന്ധിയിലേക്കാണ് പോകുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണിലും ടൗട്ടെ, യാസ് ചുഴലിക്കാറ്റുകളുണ്ടാക്കിയ കടലാക്രമണത്തിലും ഈ വർഷം പലതവണയും കടലിൽ പോകാൻ മത്സ്യബന്ധന തൊഴിലാളികൾക്ക് സാധിച്ചിരുന്നില്ല.

Recommended Video

cmsvideo
Kerala lockdown updated guidelines | Oneindia Malayalam

നിലവിലെ സാഹചര്യങ്ങളെ മറികടക്കാൻ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ. കോവിഡ് കാരണം നാട്ടിലേക്ക് മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ മടങ്ങിയെത്താത്തതിനാൽ പല ബോട്ടുകളും നാളുകളായി കരയിലാണ്. ട്രോളിങ് നിരോധനം കഴിയുമ്പോഴേക്കും സർക്കാർ ഇന്ധന സബ്‌സിഡി നൽകിയില്ലെങ്കിൽ പിടിച്ചുനിൽക്കാനാകില്ലെന്നും തൊഴിലാളികൾ പറയുന്നു.

English summary
Trolling ban in Kerala coast begins from June 9 preparations are all set
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X