കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്ണായിട്ടു പറ്റില്ല, തൃപ്തി മലകയറുന്നത് ആണായിട്ടോ? ഇങ്ങനെയൊരു വേഷംകെട്ട് വേണ്ടിവരുമോ?

തൃപ്തി വേഷം മാറി മലചവിട്ടാന്‍ സാധ്യതയുണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച്. ഇതേ തുടര്‍ന്ന് പമ്പയിലും കാനനപാതയിലും പുല്‍മേട്ടിലും പോലീസ് പരിശോധന ശക്തമാക്കി.

  • By Gowthamy
Google Oneindia Malayalam News

ശബരിമല : വിലക്കുകള്‍ ലംഘിച്ച് മലചവിട്ടുമെന്ന് വെല്ലുവിളിച്ച ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ തടയുമെന്ന് സര്‍ക്കാര്‍ തന്നെ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ തൃപ്തി വേഷം മാറി മലചവിട്ടാന്‍ സാധ്യതയുണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച്. ഇതേ തുടര്‍ന്ന് പമ്പയിലും കാനനപാതയിലും പുല്‍മേട്ടിലും പോലീസ് പരിശോധന ശക്തമാക്കി.

തൃപ്തി ഇത് കേരളമാണ്, അങ്ങനെ അങ്ങ് വെല്ലുവിളിക്കാന്‍ വരട്ടെ, വിലക്ക് എല്ലാവര്‍ക്കും ബാധകംതൃപ്തി ഇത് കേരളമാണ്, അങ്ങനെ അങ്ങ് വെല്ലുവിളിക്കാന്‍ വരട്ടെ, വിലക്ക് എല്ലാവര്‍ക്കും ബാധകം

ഓരോ അയ്യപ്പന്‍മാരെയും കര്‍ശനമായി പരിശോധിച്ചാണ് കടത്തിവിടുന്നത്. കൂടാതെ മകരവിളക്കിന്റെ തിരക്ക് കണക്കിലെടുത്തും തൃപ്തി ദേശായിയുടെ വെല്ലുവിളി കണക്കിലെടുത്തും ജോലികഴിഞ്ഞ് മലയിറങ്ങിയ പോലീസുകാരെയും തിരിച്ചുവിളിച്ചിട്ടുണ്ട്.

വ്രതമെടുത്ത് സന്നിധാനത്ത്

വ്രതമെടുത്ത് സന്നിധാനത്ത്

മകരവിളക്കിനോടനുബന്ധിച്ച് ജനുവരിയില്‍ സമാന ചിന്താഗതിയുള്ള സ്ത്രീകള്‍ക്കൊപ്പം മലചവിട്ടുമെന്നാണ് തൃപ്തിയുടെ വെല്ലുവിളി. നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശന സ്വാതന്ത്ര്യം ലഭിച്ചതിനു പിന്നാലെ അവിടെ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് തന്റെ അടുത്ത ലക്ഷ്യം ശബരിമലയാണെന്ന് തൃപ്തി വെളിപ്പെടുത്തിയത്.

 മുന്നറിയിപ്പ്

മുന്നറിയിപ്പ്

തൃപ്തിയുടെ വെല്ലുവിളിക്കു പിന്നാലെ ഇതിനെ എതിര്‍ത്ത് സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തൃപ്തി വേഷം മാറി എത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയത്.

 നിരീക്ഷണം ശക്തമാക്കി

നിരീക്ഷണം ശക്തമാക്കി

ഇതേ തുടര്‍ന്ന് കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അയ്യപ്പന്‍മാരെ നിരീക്ഷിക്കുന്നതും ശക്തമാക്കിയിട്ടുണ്ട്. പമ്പയിലും കാനന പാതയായ പുല്‍മേട്ടിലും പോലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

 ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി

ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി

അതേസമയം തൃപ്്തി ദേശായി വന്നാല്‍ തടയാന്‍ തയ്യാറാണെന്ന് പത്തനംതിട്ട എസ്പി ഹരിശങ്കര്‍ പറഞ്ഞു. തൃപ്തിയെ തടയാന്‍ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഹരിശങ്കര്‍ പറഞ്ഞു. അതേസമയം മകരവിളക്ക് തിരക്ക് കണക്കിലെടുത്താണ് പോലീസ് ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

 സൂക്ഷ്മ നിരീക്ഷണം

സൂക്ഷ്മ നിരീക്ഷണം

ശബരിമലയില്‍ സുരക്ഷ ശക്തമാക്കിയതു കൂടാതെ വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തൃപ്തിയും സംഘവും വരുന്നുണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിക്കുന്നുമുണ്ട്. അതേസമയം തൃപ്തി ഇപ്പോള്‍ പൂനെയിലാണെന്നാണ് വിവരം.

 തിരിച്ചടി

തിരിച്ചടി

സ്ത്രീകളെ ശബരിമലയില്‍ വിലക്കരുതെന്ന് തന്നെയാണ് സര്‍ക്കാരും കോടതിയില്‍ സ്വീകരിച്ച നിലപാട്. ഈ സാഹചര്യത്തില്‍ മല കയറുന്നതിന് സര്‍ക്കാരിന്റെ പിന്തുണ ലഭിക്കുമെന്നാണ് തൃപ്തി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ തൃപ്തിയെ തടയുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

കോടതി വിധി ഉണ്ടാകാതെ ഒന്നും ചെയ്യില്ല

കോടതി വിധി ഉണ്ടാകാതെ ഒന്നും ചെയ്യില്ല

ശബരിമലയിലെ നിലവിലെ ആചാരാനുഷ്ഠാനങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നത്. ഇക്കാര്യത്തില്‍ കോടതി വിധി ഉണ്ടാകാതെ ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി.

 സുരക്ഷാ പ്രശ്‌നം

സുരക്ഷാ പ്രശ്‌നം

തൃപ്തി ദേശായി ശബരിമലയിലെത്തുന്നതിനെ തടയുമെന്ന് തീവ്രഹിന്ദു സംഘടനകള്‍ അറിയിച്ചിരുന്നു.തൃപ്തിയെ അപായപ്പെടുത്താന്‍ സാധ്യത ഉണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്തു കൂടിയാണ് തൃപ്തിയെ തടയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

English summary
bhumatha brigade leader trupti desayi may enter sabarimala with impersonation, says intelligence. alert enhanced.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X