മഞ്ചേശ്വരം സംഘികൾ സ്വപ്നം കാണേണ്ട...!! സുരേന്ദ്രൻ ശശി തന്നെ...!! തെളിവിന് പകരം കോടതിയിൽ ബബ്ബബ്ബ...!!

  • By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ വെറും 89 വോട്ടിന് പരാജയപ്പെട്ട കാസര്‍കോട്ടെ മഞ്ചേശ്വരം നിയമസഭാ മണ്ഡലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിന്റെ ശ്രദ്ധാ കേന്ദ്രമാണ്. മഞ്ചേശ്വരത്ത് കള്ളവോട്ട് നടന്നുെവന്നും തന്നെ വിജയി ആയി പ്രഖ്യാപിക്കണം എന്നും ആവശ്യപ്പെട്ട് കെ സുരേന്ദ്രന്‍ നല്‍കിയ പരാതി ഹൈക്കോടതിയുടെ പരിഗണനയിലാണ്. സുരേന്ദ്രന്‍ എംഎഎയാകും എന്ന തരത്തില്‍ സംഘികള്‍ പ്രചരണം നടത്തുകയും ചെയ്യുന്നുണ്ട്. എന്നാലിതില്‍ യാതൊരു വാസ്തവവും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം.

എസി മുറിയില്‍ അഴുകിയ നിലയില്‍ നടിയുടെ മൃതദേഹം..!! നടുക്കത്തില്‍ സിനിമാ ലോകം...!!!

മഞ്ചേശ്വരത്തെ കള്ളവോട്ട്

മഞ്ചേശ്വരത്തെ കള്ളവോട്ട്

മഞ്ചേശ്വരത്ത് 197 പേര്‍ കള്ളവോട്ട് ചെയ്തുവെന്നാണ് സുരേന്ദ്രന്‍ പരാതിയില്‍ ആരോപിച്ചത്. ഇവര്‍ തിരഞ്ഞെടുപ്പ് സമയത്ത് വിദേശത്ത് ആയിരുന്നുവെന്നും മരിച്ചവരുടെ പേരില്‍ വരെ വോട്ട് ചെയ്തിട്ടുണ്ടെന്നും സുരേന്ദ്രനും ബിജെപിയും വാദിക്കുന്നു.

ഒന്നും തെളിയിക്കാനായില്ല

ഒന്നും തെളിയിക്കാനായില്ല

കള്ളവോട്ട് നടന്നുവെന്ന് സുരേന്ദ്രന്‍ കോടതിയില്‍ തെളിയിച്ചുവെന്നും ലീഗ് എംഎല്‍എയെ രാജിവെപ്പിച്ച് ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് എന്നും വാര്‍ത്ത പ്രചരിക്കപ്പെട്ടു. എ്ന്നാല്‍ ഒരൊറ്റ കള്ളവോട്ട് പോലും കോടതിയില്‍ തെളിയിക്കാന്‍ സുരേന്ദ്രന് സാധിച്ചിട്ടില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പികെ ഫിറോസ് ചൂണ്ടിക്കാട്ടുന്നു.

റിപ്പോർട്ട് തള്ളി

റിപ്പോർട്ട് തള്ളി

സുരേന്ദ്രന്‍ നല്‍കിയ ലിസ്റ്റ് പരിശോധിച്ച് കേന്ദ്രം നല്‍കിയ റിപ്പോര്‍ട്ട് കോടതി തളളിയിരുന്നു. സുരേന്ദ്രനോട് സ്വന്തം നിലയ്ക്ക് തെളിവ് ഹാജരാക്കാനും ആവശ്യപ്പെട്ടു. കള്ളവോട്ട് ചെയ്തവര്‍ എന്നാരോപിച്ച് സുരേന്ദ്രന്‍ നല്‍കിയ ലിസ്റ്റിലുള്ളവരോട് ഹാജരാവാന്‍ കോടതി ആവശ്യപ്പെടുകയും ചെയ്തു

ഹാജരായവർ കള്ളവോട്ടല്ല

ഹാജരായവർ കള്ളവോട്ടല്ല

11 പേര്‍ക്ക് സമന്‍സ് അയച്ചതില്‍ മൂന്ന് പേരാണ് ഹാജരായത്. ഇവരില്‍ ഒരാള്‍ പാസ്‌പോര്‍ട്ട് ഹാജരാക്കി തിരഞ്ഞെടുപ്പ് സമയത്ത് താന്‍ വിദേശത്ത് പോയിട്ടില്ലെന്നും നാട്ടില്‍ ഉണ്ടായിരുന്നുവെന്നതിനും തെളിവ് നല്‍കി. രണ്ടാമനും നാട്ടിലുണ്ടായിരുന്നുവെന്ന് രേഖാമൂലം തെളിയിച്ചു

സുരു എന്താണ് തെളിയിച്ചത് ആവോ

സുരു എന്താണ് തെളിയിച്ചത് ആവോ

ഹാജരായ മൂന്നാമന്റെ കുടുംബത്തിലെ എല്ലാവരും കള്ളവോട്ട് ചെയ്തുവെന്നായിരുന്നു ആരോപണം. പക്ഷേ തിരഞ്ഞെടുപ്പ് സമയത്ത് തന്റെ കുടുംബത്തിലെ നാല് പേരും നാട്ടിലുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖ ഈ മൂന്നാമനും കോടതിയില്‍ ഹാജരാക്കി.

ഒന്നും സംഭവിക്കില്ല

ഒന്നും സംഭവിക്കില്ല

അതായത് പരാതിയല്‍ പറഞ്ഞ കള്ളവോട്ടില്‍ ഒന്നു പോലും ഇതുവരെ തെളിയിക്കാന്‍ സുരേന്ദ്രന് സാധിച്ചിട്ടില്ല എന്നര്‍ത്ഥം. വിദേശത്തുള്ളവര്‍ വോട്ട് ചെയ്തു എന്നാരോപിക്കുമ്പോഴും അവര്‍ എവിടെയെന്ന് സുരേന്ദ്രന് പോലും ഉറപ്പില്ല എന്ന സ്ഥിതിയാണ്. എന്നിട്ടുമാണ് സുരേന്ദ്രന്‍ എംഎല്‍എ ആകും എന്ന് ബിജെപിക്കാര്‍ പറഞ്ഞു പരത്തുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

പികെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്ററ്

English summary
This is the facts behind controversy over Manjeswaram Election
Please Wait while comments are loading...