കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാളെ കേരളത്തില്‍ ഹര്‍ത്താലുണ്ടോ?; പ്രചരണങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ഭരണഘടനാനുസൃതമായി ശബരിമലയില്‍ പ്രയാവ്യത്യാസമില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതിയുടെ വാക്കാലുള്ള പരാമര്‍ശത്തിനെതിരെ കേരളത്തില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് കേരള സര്‍ക്കാറിന്റേയും നിലപാട്.നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ഹൈന്ദവ സംഘടനകള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

ചില സംഘടനകള്‍ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ട് നാളെ കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതായും പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലെ പ്രമുഖ ഹിന്ദു സംഘടനയാ സംഘപരിവാര്‍ ഹര്‍ത്താലില്‍ നിന്ന് വി്ട്ടുനില്‍ക്കുന്നതിനാല്‍ ഹാര്‍ത്താലുണ്ടോ എന്ന ആശങ്കിയിലാണ് മലയാളികള്‍..

ശബരിമലയില്‍

ശബരിമലയില്‍

പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. എന്നാല്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തെത്തി. അതേസമയം സര്‍ക്കാര്‍ നിലപാടിനെ പിന്തുണയ്ക്കുന്ന നിരീക്ഷണമാണ് കോടതിയും നടത്തിയത്. പ്രായം നോക്കി സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

ദേവസ്വം ബോര്‍ഡ്

ദേവസ്വം ബോര്‍ഡ്

പ്രായം കണക്കാക്കി സ്ത്രീകളെ വിലക്കരുത് എന്നാണ് സുപ്രീം കോടതി ഹര്‍ജി പരിഗണിക്കവെ അഭിപ്രായപ്പെട്ടത്. അത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി നിരീക്ഷിക്കുകയുണ്ടായി. എന്നാല്‍ ദേവസ്വം ബോര്‍ഡ് സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന നിലപാടിനെ ശക്തിയുക്തം എതിര്‍ക്കുന്നു. ഭരണഘടനയെ മാത്രം അടിസ്ഥാനമാക്കി തീരുമാനമെടുക്കുന്നത് കാര്യങ്ങള്‍ വഷളാക്കുമെന്നും ദേവസ്വം ബോര്‍ഡ് വാദിച്ചു.

ഹര്‍ത്താല്‍

ഹര്‍ത്താല്‍

കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് സര്‍ക്കാര്‍ നിലപാടിനെതിരെ ഹിന്ദു സംഘടനകള്‍ സംയുക്തമായി രംഗത്ത് വന്നിരുന്നു. സര്‍ക്കാരിന്റെത് ഹൈന്ദവ വിരുദ്ധ നിലപാടാണ് എന്നും അത് തിരുത്തണം എന്നുമാണ് ഇവരുടെ ആവശ്യം. സര്‍ക്കാരിനെതിരെ ഈ മാസം മുപ്പതിന് വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ സംഘടനകള്‍ തീരുമാനിക്കുകയും ചെയ്തു.

തള്ളിപ്പറഞ്ഞു

തള്ളിപ്പറഞ്ഞു

എന്നാല്‍ സംഘപരിവാര്‍ സംഘടനകളും ബിജെപിയും ഹര്‍ത്താലിനെ തള്ളിപ്പറഞ്ഞ് രംഗത്ത് എത്തിയതോടെ മുമ്പ് പ്രഖ്യാപിച്ചത് പോലെ 30 ന് ഹര്‍ത്താലുണ്ടാവുമോ എന്ന സംശയമായി ജനങ്ങള്‍ക്ക്. ഈ സംശയങ്ങള്‍ക്ക് വ്യക്തവരുത്തിക്കൊണ്ട് ഇ്‌പ്പോള്‍ സംഘടനാ നേതാക്കല്‍ രംഗത്ത്് വന്നിരിക്കുകയാണ്.

നടത്തും

നടത്തും

ശബരിമലയിലെ സ്ത്രീപ്രവേശനത്തെ പിന്തുണക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ തിരുത്തണമെന്നാവശ്യപ്പെട്ട് നാളെ സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നടത്തുകതന്നെ ചെയ്യുമെന്ന് അയ്യപ്പ ധര്‍മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇവര്‍

ഇവര്‍

ഹനുമാന്‍ സേന ഭാരത്, ശ്രീരാമ സേന, അയ്യപ്പ ധര്‍മ്മ സേന തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താല്‍ നടത്തുന്നത്. പൊതുജനങ്ങള്‍ പൂര്‍ണ്ണമായും ഹര്‍ത്താലുമായി സഹകരിക്കണമെന്നും അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഹനുമാന്‍ സേന നേതാവ് ഭക്തവത്സല്‍ പറഞ്ഞു.

വിജയകരമാകുമോ

വിജയകരമാകുമോ

പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളോ പ്രബലമായ ഹൈന്ദവ സംഘടനകളോ ഹര്‍ത്താലിനെ പിന്തുണച്ചിട്ടില്ലാത്തതിനാല്‍ നാളത്തെ ഹര്‍ത്താല്‍ വിജയകരമാകുമെന്ന് വിലയിരുത്തപ്പെടുന്നില്ല. ബിജെപി, ആര്‍എസ്എസ്,വിഎച്ച്പി തുടങ്ങിയ സംഘടനകള്‍ ഹര്‍ത്താലിനെ പിന്തുണക്കാത്തതും ഹര്‍ത്താല്‍ ആഹ്വാനത്തിന് തിരിച്ചടിയാണ്.

പിന്നില്‍

പിന്നില്‍

ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഘടനകള്‍ അരാജകത്വം പ്രോത്സാഹിപ്പിച്ച് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന സംഘടനകളാണെന്നായിരുന്നു ആര്‍എസ്എസ് പ്രതികരിച്ചത്. ആര്‍എസ്എസ് ആരോപണത്തിന് പിന്നാലെ ഹര്‍ത്താലിന് സിപിഎമ്മിന്റെ പിന്തുണയുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി ഐടി സെല്‍ തലവന്‍ ടിജി മോഹന്‍ദാസും രംഗത്ത് എത്തിയിരുന്നു.

ആര്‍എസ്എസ്

ആര്‍എസ്എസ്

ക്ഷേത്രങ്ങളില്‍ സ്ത്രീ പുരുഷ വിവേചനമില്ലാതെ എല്ലാവര്‍ക്കും പ്രവേശിക്കാന്‍ കഴിയണമെന്ന നിലപാടും കഴിഞ്ഞ ദിവസം ആര്‍എസ്എസ് വ്യക്തമാക്കിയിക്കിയിരുന്നു. ശബരിമലയുടെ കാര്യത്തിലും അത് തന്നെയാണ് നിലപാട്. അതേസമയം ശബരിമലയിലെ കാര്യം തിരുമാനിക്കേണ്ടത് കോടതിയാണെന്നും അക്കാര്യത്തില്‍ തിരുമാനമെടുക്കേണ്ടത് ഹൈന്ദവ സംഘടനകളുടെ കൂടി അഭിപ്രായം തേടിയാകണമെന്നുമായിരുന്നു ആര്‍എസ്എസ് പറഞ്ഞത്.

പള്ളികളില്‍

പള്ളികളില്‍

ശബരിമലയില്‍ വിവേചനമില്ലാതെ സ്ത്രീകള്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശിക്കാം എന്ന നിലപാടാണ് കോടതി സ്വീകരിക്കുന്നതെങ്കിലും മറ്റു മതങ്ങളുടെ ആരാധനാലയങ്ങളിലും ഇതേ നിലപാട് തന്നെ സുപ്രീം കോടതി സ്വീകരിക്കണമെന്നും ആര്‍എസ്എസ് നേതൃത്വം പറഞ്ഞിരുന്നു.

English summary
truth behinde the tomorrow kerala harthal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X