Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുസ്ലീം ആയത് കൊണ്ട് വർഗീയവാദിയാക്കാൻ ശ്രമിക്കുന്നു'; അൻവറിന്റെ യോഗത്തിന് തുടക്കം, വൻ ജനാവലി

വമ്പൻ ജനാവലിയെ സാക്ഷിയാക്കി നിലമ്പൂരിൽ പിവി അൻവറിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിന് തുടക്കം. അന്തരിച്ച കൂത്തുപറമ്പ് സമരനായകൻ പുഷ്പനെ അനുസ്മരിച്ച് കൊണ്ടാണ് അൻവർ തന്റെ പ്രസംഗം തുടങ്ങിയത്. ആർക്ക് വേണ്ടിയാണോ താൻ പോരാട്ടത്തിനിറങ്ങിയത് അവരെ തന്നെ സിപിഎം തനിക്കെതിരെ തെരുവിൽ ഇറക്കിയിരിക്കുകയാണെന്ന് അൻവർ വിമർശിച്ചു. മുസ്ലീമായത് കൊണ്ട് തന്നെ വർഗീയവാദിയാക്കാൻ ശ്രമിക്കുകയാണെന്നും അൻവർ വിമർശിച്ചു.

'ഒരു മനുഷ്യൻ വിഷയം ഉന്നയിച്ചാൽ ആ ഉന്നയിച്ച വിഷയത്തിലേക്ക് നോക്കുന്നതിന് പകരം അവന്റെ പേരിലേക്കാണ് നോട്ടം. എന്റെ പേര് അൻവർ ആയത് കൊണ്ട് അവനെ മുസ്‍ലിം വർഗീയവാദിയാക്കാൻ ശ്രമിക്കുകയാണ്. ഞാൻ അഞ്ച് നേരം നമസ്കരിക്കുന്നവനാണ് എന്ന് പറഞ്ഞതാണ് ഇപ്പോൾ വലിയ രീതിയിൽ ചർച്ചയാക്കുന്നത്.

pvanvar

ഓം ശാന്തി, ആകാശത്തുള്ള കർത്താവ് ഭൂമിയിലുള്ള മനുഷ്യരെ അനുഗ്രഹിക്കട്ടെ, അസലാമു അലൈകും, ലാൽസലാം സഖാക്കളെ, ഇതെല്ലാം ഒന്നാണ്. ഈ വിഷയത്തിൽ എന്റെ നിലപാട് ഇതാണ്. എല്ലാ മനുഷ്യരേയും ഒന്നായി കാണുന്നയാളാണ് ഞാൻ. മതവിശ്വാസിയായി ആയത് കൊണ്ട് ഒരാൾ വർഗീയവാദി ആകുന്നില്ല. മറ്റൊരു മതത്തെ എതിർക്കുകയും അവരോട് വെറുപ്പ് പ്രകടപ്പിക്കുകയും ചെയ്യുന്നതാണ് വർഗീയവാദം. ഇതിനെ വേർതിരിച്ച് മനസിലാക്കേണ്ടതുണ്ട്', അൻവർ പറഞ്ഞു.

അന്യമതസ്ഥാപനത്തെ നെറ്റിചുളച്ച് നോക്കരുതെന്നാണ് ഇസ്ലാമിൽ പറയുന്നത്. ഇതാണ് ആദ്യം അറിയേണ്ടത്. ഒരാളേയും നിർബന്ധിച്ച് മതത്തിലേക്ക് കൊണ്ടുവരരുത് എന്നാണ്. സർക്കാർ പരിപാടികളിൽ പ്രാർഥന ഒഴിവാക്കണമെന്ന് പറഞ്ഞയാളാണ് ഞാൻ. കാരണം പ്രാർത്ഥിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കും.മുൻപ് പട്ടയമേള നടന്നപ്പോൾ പാദം തൊട്ട് അര വരെ പ്ലാസ്റ്ററിട്ട വ്യക്തി പ്രാർത്ഥന സമയത്ത് എഴുന്നേറ്റ് നിന്നത് ഞാൻ കണ്ടു. അദ്ദേഹം ആ സമയം മുഴുവൻ നിൽക്കുകയാണ്. ഇതുകൊണ്ട് സർക്കാർ ചടങ്ങുകളിൽ പ്രാർത്ഥന പാടില്ലെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു.

ബാങ്ക് വിളിക്കുന്നതിന്റെ സമയം ഏകീകരിക്കാൻ മുസ്ലീം സംഘടനകൾ ഇടപെണം. ബാങ്ക് വിളിയുടെ കാര്യത്തിലെങ്കിലും മുജാഹിദും സുന്നിയും അടക്കമുള്ളവർ ഇടപെടണമെന്ന് സമുദായ നേതാക്കളോട് അഭ്യർത്ഥിക്കുകയാണ്.

കേരളം സ്ഫോടകാത്മകമായ അവസ്ഥയിലാണ്. ഈ നാടിനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്. പോലീസിലെ ഒരു വിഭാഗം ക്രിമിനൽവത്കരിക്കുപ്പെട്ടിരിക്കുകയാണ്. എയർപോർട്ട് വഴി കള്ളക്കടത്തായി നടത്തുന്ന സ്വർണം ഈ നാടിന്റെ അസ്റ്റായി മാറേണ്ടതാണ്. എന്നാൽ അത് ചിലർ അടിച്ച് മാറ്റുകയാണ്. അതുമായി ബന്ധപ്പെട്ട് നാട്ടിൽ കൊല നടക്കുകയാണ്', അൻവർ ആവർത്തിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+