കാല്‍പാദത്തിന് താഴെ കത്തികൊണ്ട് കീറി, ഉരുട്ടി; ഇങ്ങനെ പോകുന്നു കുഴല്‍പ്പണ ഗുണ്ടകളുടെ ക്രൂരത
കോഴിക്കോട്: നിരപരാധിയായ യുവാവിന് പോലീസിന്റെ ക്രൂര മര്‍ദ്ദനം. ഒന്നരക്കോടിയുടെ കുഴല്‍പണം കവര്‍ന്ന കേസിലാണ് നിരപരാധിയെ തട്ടികൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിച്ചത്. കോഴിക്കോട് സ്വദേശി സക്കീര്‍ ഹൂസൈനാണ് പീഡനത്തിനിരയായത്.
സക്കീര്‍ ഹുസൈനെ വീട്ടില്‍ നിന്നും ഇറക്കി കൊണ്ട് പോയത് കുഴല്‍പണക്കാരുടെ ഗുണ്ടകളാണ്. എന്നാല്‍ ഈ ഗുണ്ടകളോടൊപ്പം കര്‍ണാടക പോലീസിലെ ഒരു ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. വീട്ടില്‍ നിന്നും സക്കാറിനെ ഇറക്കി കൊണ്ട് പോയത് കര്‍ണ്ണാടകയിലെ ഒരു റിസോര്‍ട്ടിലായിരുന്നു. അവിടെ നിന്നും ക്രൂരമര്‍ദ്ദനമാണ് സക്കീര്‍ ഹുസൈന് നേരിടേണ്ടി വന്നത്.

ദേഹമാസകലം ഉരുട്ടി, കല്‍പാദത്തിന് താഴെ കത്തികൊണ്ട് കുത്തികീറി ഉപ്പും മുളകും പെട്രോളും ഒഴിച്ച് തുണിവച്ച് കെട്ടി മര്‍ദ്ദിച്ചു. ഒന്നരക്കോടിയുടെ കുഴല്‍പണം കവര്‍ന്നത് ആരാണെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. വേദനയില്‍ പുളഞ്ഞ് നിലവിളിച്ചിട്ടും കര്‍ണ്ണാടക പോലീസ് മര്‍ദ്ദനം തുടരുകയായിരുന്നെന്ന് സക്കീര്‍ ഹുസൈന്‍ പറയുന്നു എന്നാല്‍ നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതോടെ വിട്ടയക്കുകയായിരുന്നു.
പണ്ടൊരിക്കല്‍ കുഴല്‍പണം കവര്‍ന്നകേസില്‍ പിടിക്കപ്പെട്ടതിന്റെ സംശയമാണ് ഗുണ്ടാപ്പട സക്കീറിനെതിരെ തിരിയാന്‍ കാരണം. മര്‍ദ്ദനത്തെക്കുറിച്ച് പരാതിപ്പെട്ടാല്‍ കള്ളക്കേസില്‍ കുടുക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് വിദഗ്ധ ചികിത്സ പോലും സക്കീര്‍ നടത്തിയിട്ടില്ല. ഇനിയും തട്ടികൊണ്ട്‌പോയി പീഡിപ്പിക്കുമോ എന്നാണ് സക്കീറിന്റെ ഭയം.












Click it and Unblock the Notifications