കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ ടൂറിസം വികസന സംവാദത്തിന് തുടക്കമായി

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: കേരളത്തില്‍ ടൂറിസം മേഖലയില്‍ വലിയ പ്രസ്ഥാനങ്ങളാണ് നിലവിലുള്ളതെന്നും ഈ മേഖലയിലേക്ക് ചെറുകിട പ്രസ്ഥാനങ്ങളും കടന്നുവരണമെന്നും കേന്ദ്ര ടൂറിസം സഹ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. ബി.ജെ.പി. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ വനിതാ ഭവനില്‍ സംഘടിപ്പിച്ച ടൂറിസം വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ടൂറിസം മേഖലയില്‍ ഏറെ അവസരമാണ് ഉള്ളത്. എന്നാല്‍ അവ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ല. ഇങ്ങനെപോയാല്‍ മതിയോ എന്ന് ജനങ്ങള്‍ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയില്‍ പുതിയ ടെക്‌നോളജികളെ ഉപയോഗപ്പെടുത്തണം -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. വേലായുധന്‍ സ്വാഗതം പറഞ്ഞു. വലിയപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍, ജോസഫ് കനകമൊട്ട, ജോസ് പുളിഞ്ചിക്കുന്നേല്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Alphons Kannanthanam

യാത്രയയപ്പ് ദിനത്തില്‍ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് അപമാനിക്കാന്‍ ശ്രമിച്ച നെഹ്‌റു കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പി.വി. പുഷ്പജയെ ആശ്വസിപ്പിക്കാന്‍ കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എത്തി. ഇന്നുരാവിലെയാണ് പുഷ്പജയുടെ കൊടക്കാട്ടെ വീട്ടില്‍ മന്ത്രി എത്തിയത്. നല്ല മനുഷ്യരെല്ലാം കൂടെയുണ്ടാകുമെന്നും ധൈര്യമായി മുന്നോട്ടുപോകണമെന്നും ടീച്ചറോട് മന്ത്രി പറഞ്ഞു. ഗുരുക്കന്മാരെ ബഹുമാനിക്കലാണ് ഭാരതീയ സംസ്‌ക്കാരം.

ബഹുമാനം കൊടുത്തില്ലെങ്കിലും അപമാനിക്കാന്‍ ശ്രമിക്കരുത്. കുറ്റം ചെയ്തത് ആരായാലും ക്രിമിനല്‍ നടപടിയും പാര്‍ട്ടി നടപടിയുമെടുക്കണം. നമ്മളെല്ലാം വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരുമാണ്. സമൂഹ മാധ്യമങ്ങളിലൂടെ ഉന്നതരെ അസഭ്യം പറയുകയല്ല വേണ്ടത്. പകരം സ്‌നേഹവും ബഹുമാനവുമാണ് നല്‍കേണ്ടതെന്നും മന്ത്രി പറഞ്ഞു

English summary
Turism development debate conducted by BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X