കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിറവയറുമായി ആശുപത്രിവിട്ട യുവതി തമിഴ്‌നാട്ടില്‍? സഹായിയുണ്ടെന്ന് സംശയം, ആലപ്പുഴയിലും തിരച്ചില്‍

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ നിന്ന് കാണാതായ പൂര്‍ണ ഗര്‍ഭിണി ഷംന തമിഴ്‌നാട്ടിലുണ്ടെന്ന് സൂചന. ഇവരുടെ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നപ്പോഴാണ് ഈ നിഗമനത്തില്‍ പോലീസെത്തിയത്. ആരുടെയെങ്കിലും സഹായമില്ലാത്ത ഈ അവസ്ഥയില്‍ യുവതിക്ക് യാത്ര ചെയ്യാനോ മറ്റോ സാധിക്കില്ലെന്നാണ് കരുതുന്നത്.

എന്നാല്‍ എന്താണ് ഇത്തരമൊരു അപ്രത്യക്ഷമാകലിന് കാരണമെന്ന് വ്യക്തമല്ല. ഈ കാരണവും പോലീസ് തേടുന്നുണ്ട്. യുവതി ചികില്‍സയ്ക്ക് വന്നതിന്റെയും ആശുപത്രിയില്‍ ഇരിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഡോക്ടറെ കാണാനെന്ന് പറഞ്ഞ് ആശുപത്രിക്ക് അകത്തേക്ക് പോയ ശേഷം പിന്നീടാണ് യുവതിയെ കാണാതായത്. പോലീസ് അന്വേഷണത്തിന്റെ വിവരങ്ങള്‍ ഇങ്ങനെ...

ലഭ്യമായ സൂചന

ലഭ്യമായ സൂചന

കിളിമാനൂര്‍ മടവൂര്‍ വിളയ്ക്കാട് സ്വദേശിനിയായ ഷംനയെയാണ് കഴിഞ്ഞദിവം ആശുപത്രിയില്‍ നിന്ന് കാണാതായത്. ചൊവ്വാഴ്ച രാവിലെ ഭര്‍ത്താവ് അന്‍ഷാദിനും കുടുംബത്തിനുമൊപ്പം ആശുപത്രിയിലെത്തിയ ശേഷമായിരുന്നു അപ്രത്യക്ഷമാകല്‍. ഉടനെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേണഷത്തിലാണ് യുവതി തമിഴ്‌നാടുണ്ടെന്ന സൂചന ലഭിച്ചത്.

ലേബര്‍ റൂമിലേക്ക് പോയ ഷംന

ലേബര്‍ റൂമിലേക്ക് പോയ ഷംന

യുവതിയുടെ മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്താണ് ഈ നിഗമനത്തില്‍ പോലീസ് എത്തിയത്. പരിശോധനയ്ക്ക് വേണ്ടി ലേബര്‍ റൂമിലേക്ക് പോയ ഷംനയെ പിന്നീട് കണ്ടിട്ടില്ല. ഷംനയ്ക്ക് വേണ്ടി തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസ് ക്രൈം മെമ്മോ പുറപ്പെടുവിച്ചിട്ടുണ്ട്.

ആലപ്പുഴയിലേക്ക് പോയി

ആലപ്പുഴയിലേക്ക് പോയി

ഷംനയുടെ മൊബൈല്‍ ഫോണുള്ള ടവര്‍ സാന്നിധ്യം പോലീസ് കൃത്യമായി പിന്തുടരുന്നുണ്ട്. എന്നാല്‍ ഇടക്കിടെ ഫോണ്‍ ഓഫാക്കുന്നത് പോലീസിനെ കുഴക്കുന്നു. ഏറ്റവും ഒടുവില്‍ മൊബൈല്‍ സിഗ്നല്‍ ലഭിച്ചത് തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നിന്നാണ്. അതിനിടെ ഷംനയെ എറണാകുളത്ത് വച്ച് കണ്ടതായി റിപ്പോര്‍ട്ടുണ്ട്. ആലപ്പുഴയിലേക്ക് പോകണമെന്ന് ഇവര്‍ ആവശ്യപ്പെട്ടതായി ടിടിഇ പോലീസിനെ അറിയിച്ചെന്നാണ് വിവരം. ആലപ്പുഴയിലും തിരച്ചില്‍ നടക്കുന്നുണ്ട്.

ആശുപത്രികള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍

ആശുപത്രികള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍

കാണാതായ വേളയില്‍ ഷംന രണ്ട് സ്വര്‍ണ മോതിരവും മാലയും അണിഞ്ഞിരുന്നു. ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് പോലീസിന്റെ പ്രധാന അന്വേഷണം. കാരണം പൂര്‍ണ ഗര്‍ഭാവസ്ഥയില്‍ അവര്‍ ഏതെങ്കിലും ആശുപത്രിയില്‍ ചികില്‍സ തേടുമെന്നാണ് പോലീസ് കരുതുന്നത്.

സംഭവിച്ചത് ഇതാണ്

സംഭവിച്ചത് ഇതാണ്

അഡ്മിറ്റാകാന്‍ ആശുപത്രിയിലെ ഗൈനക്കോളജി ഒപിയില്‍ നിന്ന് ഡോക്ടര്‍ നേരത്തെ തിയ്യതി കുറിച്ചുനല്‍കിയിരുന്നു. തുടര്‍ന്നാണ് എസ്എടിയില്‍ എത്തിയത്. ഒപിയില്‍ ഡോക്ടര്‍മാര്‍ പരിശോധിച്ചു. രക്തപരിശോധന നടത്തി. ശേഷം ബന്ധുക്കളുടെ അടുത്ത് വന്നു. ഡോക്ടറില്‍ നിന്ന് അടുത്തദിവസം വരേണ്ട തിയ്യതി എഴുതിവാങ്ങിയ ശേഷം വരാമെന്ന് പറഞ്ഞ് വീണ്ടും ആശുപത്രിക്ക് അകത്തേക്ക് പോയി. പിന്നീട് തിരിച്ചുവന്നില്ല.

വീട്ടുകാര്‍ തിരിക്കാന്‍ കാരണം

വീട്ടുകാര്‍ തിരിക്കാന്‍ കാരണം

യുവതിയെ മാത്രം അകത്തേക്ക് കടത്തിവിടുന്നതാണ് ആശുപത്രിയിലെ രീതി. ഒപിയില്‍ നിന്ന് ഒരുമണിക്കൂറിന് ശേഷമാണ് ഷംന തിരിച്ചു ബന്ധുക്കളുടെ അടുത്തെത്തിയത്. ഡോക്ടറെ കണ്ടിട്ടുവരാമെന്ന് പറഞ്ഞു വീണ്ടും പോയി. ഒന്നര മണിക്കൂര്‍ കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ തിരക്കിയത്.

എല്ലാം വിഫലം

എല്ലാം വിഫലം

സുരക്ഷാ ജീവനക്കാരെ സമീപിച്ചെത്തിങ്കിലും കണ്ടില്ല. ആശുപത്രിയിലെ മറ്റിടങ്ങളിലും പരിശോധിച്ചു. തിരച്ചില്‍ വ്യാപകമാക്കിയെങ്കിലും കാര്യമുണ്ടായില്ല. ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളം വച്ചു. പിന്നീട് ഡോക്ടര്‍മാരും മറ്റും ഇടപെട്ടതോടെയാണ് പോലീസില്‍ പരാതിപ്പെട്ടത്.

രണ്ട് ജില്ലകളില്‍ പരിശോധന

രണ്ട് ജില്ലകളില്‍ പരിശോധന

കോട്ടയത്ത് മൊബൈലിന്റെ സിഗ്നല്‍ കണ്ടിരുന്നു. പിന്നീട് എറണാകുളത്തും കണ്ടു. ഈ സാഹചര്യത്തില്‍ ഈ രണ്ടിടങ്ങളിലെയും ആശുപത്രികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമുണ്ടായില്ല. പിന്നീട് മൊബൈല്‍ ഓഫായി. ഇടയ്ക്ക് ഓണ്‍ ആയപ്പോള്‍ ബന്ധുക്കളും പോലീസും വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.

തമിഴില്‍ പ്രതികരണം

തമിഴില്‍ പ്രതികരണം

പരിധിക്ക് പുറത്താണെന്നാണ് മൊബൈലില്‍ നിന്നുള്ള പ്രതികരണം. തമിഴിലാണ് പ്രതികരിക്കുന്നത്. ഇതോടെയാണ് യുവതി തമിഴ്‌നാട്ടിലെത്തിയെന്ന സംശയമുണരാന്‍ കാരണം. ബുധനാഴ്ച രാത്രിയോടെ ചെന്നൈയ്ക്കടുത്ത വെല്ലൂരില്‍ മൊബൈല്‍ സിഗ്നല്‍ ലഭിച്ചു. തമിഴ്‌നാട് പോലീസിന് വിവരം കൈമാറിയിട്ടുണ്ട്. അതിനിടെയാണ് ഷംനയെ എറണാകുളത്ത് കണ്ടെന്നും ആലപ്പുഴയിലേക്ക് പോയെന്നുമുള്ള വിവരം ലഭിച്ചിട്ടുള്ളത്.

കൂടുതല്‍ സംസാരിച്ചത്

കൂടുതല്‍ സംസാരിച്ചത്

ഷംനയ്ക്ക് മറ്റു ബന്ധങ്ങളൊന്നുമുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടില്ല. മൊബൈലില്‍ നിന്നുള്ള രേഖകള്‍ പോലീസ് പരിശോധിച്ചു. കൂടുതലും സംസാരിച്ചത് ഭര്‍ത്താവുമായും ബന്ധുക്കളുമായും തന്നെയാണ്. തമിഴ്‌നാട് പോലീസിന് എന്തെങ്കിലും വിവരങ്ങള്‍ തരാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

തന്ത്രങ്ങളുമായി അമിത് ഷാ; കുതന്ത്രങ്ങളുമായി സിദ്ധരാമയ്യയും, കര്‍ണാടകയില്‍ പുതിയ കൂട്ടിന് ബിജെപിതന്ത്രങ്ങളുമായി അമിത് ഷാ; കുതന്ത്രങ്ങളുമായി സിദ്ധരാമയ്യയും, കര്‍ണാടകയില്‍ പുതിയ കൂട്ടിന് ബിജെപി

English summary
Disappeared pregnant woman may be in Vellore, Police to go Tamil nadu soon,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X