20കാരികളായ ഇരട്ട പെണ്‍കുട്ടികളും മാതാപിതാക്കളും തൂങ്ങി മരിച്ചു, ദുരൂഹതകള്‍ ഏറെയെന്ന് നാട്ടുകാര്‍
കുഴല്‍മന്ദം: ഇരട്ട പെണ്‍കുട്ടികളും മാതാപിതാക്കളും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. മരണം വിശ്വസിയ്ക്കാനാകാതെ നാട്ടുകാര്‍. മാത്തൂര്‍ നെല്ലിയാം പറമ്പ് ബാലകൃഷ്ണന്‍ (60), ഭാര്യ രാധാമണി (53), ഇരട്ടമക്കളായ ദൃശ്യ (20), ദര്‍ശന (20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ വഴക്കാണ് മരണ കാരണമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
പെയിന്റിംഗ് തൊഴിലാളിയാണ് ബാലകൃഷ്ണന്‍. ദൃശ്യ ബിരുദ വിദ്യാര്‍ഥിനിയും ദര്‍ശന നഴ്‌സിംഗ് വിദ്യാര്‍ഥിനിയുമാണ്. ബാലകൃഷ്ണന്റെ മകന്‍ ഞായറാഴ്ച രാത്രി വീട്ടിലെത്തിയപ്പോഴാണ് നാല് പേരേയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വീടിന് പുറത്തുള്ള ഓടിട്ട അടുക്കളയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്.

കഴിഞ്ഞ രണ്ടു ദിവസമായി ബാലകൃഷ്ണ്‍ ജോലിയ്ക്ക് പോയിരുന്നില്ല. ഞായറാഴ്ച വൈകിട്ട് പോലും ഇവരെ ബന്ധുക്കള്‍ കണ്ടിരുന്നു. രാത്രി മകന്‍ വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മാതാപിതാക്കളേയും സഹോദരിമാരേയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഗള്‍ഫില്‍ ജോലി ചെയ്യുകയാണ് ബാലകൃഷ്ണന്റെ മകന്‍ ദ്വിഗ് രാജ്. തിങ്കളാഴ്ച ഇയാള്‍ ഗള്‍ഫിലേയ്ക്ക് മടങ്ങാനിരിയ്ക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി അടുക്കളപ്പുര പൂട്ടി സീല്‍ ചെയ്തു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.












Click it and Unblock the Notifications