യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചു; നഗ്നനാക്കി സ്ത്രീക്കൊപ്പം കിടത്തി, വീഡിയോ പകർത്തി, പിന്നീട്...
കാക്കനാട്: ഹണി ട്രാപ്പിങുപം ബ്ലാക്ക്മെയിലിങും ഇന്ന് കേരളത്തിൽ സുപരിചിതമല്ലാത്ത വാക്കുകളല്ല. ഓൺലൈൻ പെൺവാണിഭ സംഘങ്ങളെയും ഹണിട്രാപ്പ് സംഭവങ്ങളെയും കേരളത്തിൽ നിന്ന് തുടച്ച് നീക്കാൻ പോലീസ് ശ്രമിക്കുകയും അതിൽ വിജയം കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ വീണ്ടും ഇത്തരം തട്ടിപ്പ് സംഘങ്ങൾ തഴച്ച് വളരുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
യുവാവിനെ വാടക വീട്ടിലേക്കു വിളിച്ചു വരുത്തി ബലം പ്രയോഗിച്ചു നഗ്ന ചിത്രമെടുത്തു ബ്ലാക്മെയിലിങ്ങിലൂടെ പണവും കാറും മൊബൈൽ ഫോണുകളും തട്ടിയെടുത്ത കേസിൽ യുവതിയും സുഹൃത്തും പിടിയിലായതോടെയാണ് ഇത്തരം സംഘങ്ങൾ വീണ്ടും സജീവമാകുന്നുവെന്ന സൂചനകൾ ലഭിക്കുന്നത്. സീപോർട്ട് എയർപോർട്ട് റോഡിൽ കലക്ടറേറ്റിനു സമീപം ബ്യൂട്ടി പാർലർ നടത്താനെന്ന പേരിൽ വീട് വാടകയ്ക്കെടുത്താമ് തട്ടിപ്പ്.

രണ്ട് പേർ അറസ്റ്റിൽ
മാമംഗലം പൊറ്റക്കുഴി ചെറിയ പട്ടാരപ്പറമ്പിൽ ജൂലി ജൂലിയൻ (37), സുഹൃത്ത് കാക്കനാട് അത്താണി കൃഷ്ണ വിലാസത്തിൽ കെഎസ് കൃഷ്ണകുമാർ (രഞ്ജിഷ് - 33) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഒരു ബിസുനസുകാരൻ നൽകിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ജൂലി വീട്ടിലേക്ക് ക്ഷണിച്ചു
ജൂലിയുടെ ക്ഷണപ്രകാരമാണ് ബിസിനസുകാരനും ബന്ധുവായ പ്രവാസിയും വീടക വീട്ടിൽ എത്തിയത്. ഇവർ ജൂലിയുമായി സംസാരിക്കുന്നതിനിടെ ജൂലിയുടെ കൂട്ടാളികളായ മറ്റ് മൂന്ന് പേർ വീട്ടിലേക്ക് എത്തുകയായിരുന്നു. അനാശാസ്യ നടപടിക്ക് എത്തിയതാണെന്ന് പറഞ്ഞ് ഇവർ രണ്ട് പേരെയും മർദ്ദിച്ചു. രോഗിയാണെന്ന് പറഞ്ഞതിനാൽ ഗൾഫിൽ നിന്ന് എത്തിയ യുവാവിന് കാര്യമായി മർദ്ദനമേറ്റിരുന്നില്ല.

നഗ്നനാക്കി വീഡിയോ പകർത്തി
തുടർന്ന് ബിസിനസുകാരനെ നഗ്നനാക്കി ജൂലിക്കൊപ്പം കട്ടിലിൽ ഇരുത്തി വീഡിയോ ചിത്രീകരിക്കുകയായിരുന്നു. വീഡിയോ പുറത്ത് വിടാതിരിക്കാൻ അഞ്ച് ലക്ഷം രൂപയും സംഘം ആവശ്യപ്പെട്ടു. കൈവശം പണമില്ലെന്നും പിന്നീടു തരാമെന്നും യുവാക്കൾ പറഞ്ഞെങ്കിലും സംഘം വഴങ്ങിയില്ല. ഗൾഫുകാരന്റെ പഴ്സിൽ നിന്ന് എടിഎം കാർഡും , കാറും മൊബൈൽഫോണുകളും പിടിച്ചെടുത്തതിന് ശേഷമാണ് യുവാക്കളെ സംഘം വിട്ടയച്ചത്.

സുഹൃത്തുക്കൾക്ക് വീഡിയോ അയച്ചു
എടിഎം കാർഡുപയോഗിച്ച് 50000 രൂപ സംഘം തട്ടിയെടുത്തു. ശേഷിക്കുന്ന പറഞ്ഞ സമയത്ത് കിട്ടാത്തതിനെ തുടർന്ന് യുവാക്കളുടെ ഏതാനും സുഹൃത്തുക്കൾക്ക് ജൂലി വീഡിയോ അയച്ചു കൊടുക്കുകയായിരുന്നു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ജൂലിയെ പോലീസ് അറസ്റ്റ് ചെയ്തു. വൈറ്റിലയിലെ ബ്യൂട്ടിപാർലറിൽ നിന്നാണ് ജൂലിയെ പിടികൂടിയത്.

ഇതിന് മുമ്പും പോലീസ് കേസ്
ജൂലിയെ ചോദ്യം ചെയ്തതിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രഞ്ജീഷിുനെ പോലീസ് അറസ്റ്റ് ചെയ്തത്. ശേഷിക്കുന്ന രണ്ടു പ്രതികൾ കേരളം വിട്ടെന്നാണ് സൂചന. ജൂലി വാടകയ്ക്കെടുത്ത വീട്ടിൽ നിന്നു വീട്ടുപകരണങ്ങൾ കടത്തിയതിനു കഴിഞ്ഞ മാസം പോലീസ് കേസെടുത്തിരുന്നു. ഫ്രിജ് ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ ജൂലി കടത്തിക്കൊണ്ടു പോയതോടെ ഉടമ ഇൻഫോപാർക്ക് പോലീസിൽ പരാതി നൽകുകയായിരുന്നു. 6 മാസം മുമ്പാണ് പൊയ്യച്ചിറയിൽ ഇവർ വീടു വാടകയ്ക്കെടുത്തത്. 25,000 രൂപ പ്രതിമാസം വാടക നിശ്ചയിച്ചിരുന്നത്. എന്നാൽ പണം കിട്ടിയിട്ടില്ലെന്ന് വീട്ടുടമ പറയുന്നു.












Click it and Unblock the Notifications