• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'പോറ്റമ്മയാണ്' ; കേരളത്തിന് 700 കോടി ധനസഹായം പ്രഖ്യാപിച്ച യൂഎഇയെ സ്‌നേഹംകൊണ്ട് മൂടി മലയാളികള്‍

 • By Desk

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് യുഎഇ കേരളത്തിന് സഹായധനമായി പ്രഖ്യാപിച്ചത് 700 കോടി രുപയായിരുന്നു. പത്രസമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിന് സഹായം നല്‍കുന്ന കാര്യം അബുദാബി ക്രൗണ്‍ പ്രിന്‍സും യു.എ.ഇ.യുടെ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ സയദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഎഇയുടെ സഹായ വിവരം അറിഞ്ഞതുമുതല്‍ മലായളാകള്‍ അറബ് രാജ്യത്തിനുള്ള നന്ദി അറിയിക്കുകയാണ് മലയാളികള്‍. സോഷ്യല്‍ മീഡിയയിലെ ഇന്ന് നിറഞ്ഞു നില്‍ക്കുന്നത് യുഎഇ ഭരണാധികരിയാണ്. പ്രതിസന്ധിഘട്ടത്തില്‍ സഹായിച്ചതിനുള്ള നന്ദി കേരള സര്‍ക്കാറും യുഎഇയെ അറിയിച്ചിട്ടുണ്ട്.

യൂസുഫലി വഴി

യൂസുഫലി വഴി

ബക്രീദ് ആശംസകള്‍ നേരാന്‍ കിരീടവകാശിയെ സന്ദര്‍ശിച്ച പ്രവാസി വ്യവസായി എം.എ. യൂസുഫലിയാണ് സര്‍ക്കാറിന്റെ നന്ദിപ്രകടനം യു.എ.ഇ സര്‍ക്കാറിനെ അറിയിച്ചത്. ഷെയ്ക്ക് മുഹമ്മദ് ബിന്‍ സയദ് അല്‍ നഹ്യാന്‍, യു.എ.ഇ. പ്രസിഡന്റ് ഷെയ്ക്ക് ഖലീഫ ബിന്‍ സയദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും എന്നിവര്‍ക്കും കേരളത്തിന്റെ നന്ദി അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു

വൈകാരികമായ ബന്ധം

വൈകാരികമായ ബന്ധം

മലയാളികളും ഗള്‍ഫ് നാടുകളുമായി വളരെ വൈകാരികമായ ബന്ധം നിലനില്‍ക്കുന്നുണ്ട്. മലയാളികള്‍ക്ക് ഗള്‍ഫ് രണ്ടാം വീടാണ്. അതുപോലെ അറബ് സമൂഹത്തിനും കേരളത്തോട് വൈകാരിക ബന്ധവും കരുതലുമുണ്ട്. അതാണ് ഈ വലിയ സഹായം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്‌നേഹം കൊണ്ട് മുടി

സ്‌നേഹം കൊണ്ട് മുടി

സോഷ്യല്‍ മീഡിയയിലും ഇന്ന് നിറഞ്ഞ് നില്‍ക്കുന്നത് യുഎഇ ഭരണാധികരികളാണ്. മലയാളികള്‍ സ്‌നേഹം കൊണ്ട് മുടുകയാണ് ഇവരെ. കേന്ദ്ര സര്‍ക്കാര്‍ 500 കോടി അടിയന്തര ധനസഹായം പ്രഖ്യാപിച്ചിടത്താണ് യുഎഇ 700 കോടി നല്‍കുന്നത് എന്നതാണ് പലരും ചൂണ്ടികാട്ടുന്നത്.

പോറ്റമ്മ

പോറ്റമ്മ

മലയാളികളുടെ പോറ്റമ്മയാണ് യുഎഇ. ലക്ഷക്കണക്കിന് മലയാളികള്‍ ഉപജീവനം നടത്തുന്നത് ഈ രാജ്യത്ത് ജോലിചെയ്താണ്. ഒരു ദുരന്തം നേരിടേണ്ടി വന്നപ്പോള്‍ മലയാളികള്‍ക്ക് അവരുടെ പോറ്റമ്മ നല്‍കുന്ന ആശ്വാസമാണ് ഈ ധനസഹായമെന്ന് പ്രവാസികള്‍ പറയുന്നു.

ഹൃദയത്തില്‍

ഹൃദയത്തില്‍

ഓരോ പ്രവാസി മലയാളിയും മണലാരണ്യത്തില്‍ പൊഴിച്ച ചോരയും നീരുമാണവര്‍ സ്നേഹത്തില്‍ പൊതിഞ്ഞ് ഇങ്ങോട്ട് തിരിച്ചയക്കുന്നത്. നിങ്ങളേറ്റ വെയിലാണ് ഈ തണല്. യു എ ഇയുടെ കനിവും കരുതലും ഓരോ മലയാളിയും ഹൃദയത്തില്‍ ചില്ലിട്ട് സൂക്ഷിക്കാമെന്നാണ് ഒരു പ്രതികരണം.

cmsvideo
  മലയാളികളെ സ്നേഹിച്ച് കൊന്ന് യുഎഇ, സഹായം 700 കോടി
  പെരുന്നാള്‍ സമ്മാനം

  പെരുന്നാള്‍ സമ്മാനം

  നളെ ബലിപെരുന്നാള്‍ ആയിരിക്കെ കേരളത്തിന് യുഎഇയുടെ പെരുന്നാള്‍ സമ്മാനമാണ് ഇതെന്നാണ് ഒരു വിഭാഗം പറയുന്നത്. പെരുന്നാള്‍ ആയിട്ടു കേട്ട ഏറ്റവും സന്തോഷകരവും ആശ്വാസകരവും അഭിമാനം തോന്നിയതും ആയ വാര്‍ത്ത. 700 കോടി സഹായം അനുവദിച്ച യുഎഇ ജനതക്ക് ബിഗ് സല്യൂട്ട്

  സോഷ്യല്‍ മീഡിയയിലെ മറ്റ് പ്രതികരണങ്ങള്‍ ഇങ്ങനെ

  സോഷ്യല്‍ മീഡിയയിലെ മറ്റ് പ്രതികരണങ്ങള്‍ ഇങ്ങനെ

  നന്ദി ,, നന്ദി

  വിയർപ്പിന്റെ അംഗികാരമാണ്

  മറക്കില്ല കേരളം

  ഫെയ്സ്ബുക്കില്‍ നിറയുന്ന ചിത്രം

  കെെപിടുച്ചുയര്‍ത്താന്‍

  കേരളത്തിനൊരു വലിയ കെെത്താങ്ങ്

  അഭിമാനിക്കുന്നു

  യുഎഇയില്‍ ജോലിചെയ്യുന്ന ഓരോ മലയാളിക്കും ഇത് അഭിമാന സന്ദര്‍ഭം

  അന്നം തരുന്ന നാട്

  യുഎഇയുടെ ഔദ്യോഗിക പേജിലും നന്ദിപ്രകടനം

  കോടികള്‍

  അറിഞ്ഞു നല്‍കുന്ന കോടികള്‍

  (ഡിസ്പ്ലേ ചിത്രം കടപ്പാട്- സോഷ്യല്‍ മീഡിയ)

  English summary
  UAE donates 700 Crore Rupees to CM Relief Fund, Kerala people show great fullness
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more