കാന്‍സറിന് കാരണമായ ഘടകങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തല്‍; ഫൈസ ക്രീമിന് യുഎഇയില്‍ നിരോധനം

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: കേരളത്തില്‍ പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ ധാരാളം പേര്‍ ഉപയോഗിച്ചു വരുന്ന ഫൈസ ക്രീമുകള്‍ക്ക് യുഎഇയില്‍ നിരോധനം. മുഖത്തെ കറുത്ത പാടുകള്‍ മാറ്റി ചര്‍മ്മം വെളുപ്പിക്കാനായി ഉപയോഗിക്കുന്ന ഫൈസ, യൂണിറ്റോണ്‍ ക്രീമുകളില്‍ കാന്‍സറിന് കാരണമായ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നിരോധനം. ദി നാഷണല്‍ വാര്‍ത്താ ഏജന്‍സിയാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വിട്ടത്.

ബിജെപി വെല്ലുവിളി വാട്സ്ആപ്പ് ഗ്രൂപ്പുകള്‍: അരയും തലയും മുറുക്കി പാട്ടീദാര്‍ യുവാക്കള്‍

ക്രീമുകളില്‍ ഉപയോഗിച്ചുവരുന്ന ഹൈഡ്രോക്വിനോണ്‍ എന്ന ഘടകം കാന്‍സറിന് കാരണമാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമില്ലാതെ ഹൈഡ്രോകിനോന്‍ ഉപയോഗിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന് പ്രശസ്ത ചര്‍മ്മരോഗ വിദഗ്ധന്‍ ഡോ ഫര്‍ഹാന്‍ റസൂല്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമില്ലാതെ ഹൈഡ്രോക്വിനോണ്‍ ഉപയോഗിക്കരുതെന്ന് എന്ന് 2015ല്‍ അബുദാബി ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു.

faizanews

മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും ഇവ പിന്‍വലിക്കാനാണ് യുഎഇ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുക്കുന്നത്. ഫൈസ സപ്‌ളിമെന്റില്‍ മെര്‍ക്കുറിയുടെ അളവ് കണ്ടെത്തിയിട്ടുണ്ട്. ഇത് കരള്‍ രോഗത്തിന് കാരണമാകുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഫൈസയുടെ എല്ലാ ക്രീമുകളും പൂര്‍ണ്ണമായും നിരോധിച്ചെന്ന് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ അമീന്‍ അല്‍ അമീരി പറഞ്ഞു.

വില കുറവായതിനാലും പെട്ടെന്ന് വെളുക്കും എന്ന കമ്പനിയുടെ അവകാശവാദവുമാണ്  ഫൈസ ക്രീമുകള്‍ക്ക് മലയാളികളുടെ ഇടയില്‍ പ്രശസ്തി ഏറിയത്. യുഎഇ സര്‍ക്കാറിന്റ ഉത്തരവ് പുറത്തിറങ്ങിയതോടെ ഫൈസ ഉപയോഗിച്ച് സുന്ദരന്മാരും സുന്ദരിമാരും ആകാമെന്ന് സ്വപ്നംകണ്ടവര്‍ ഇപ്പോള്‍ പരിഭ്രാന്തിയിലായിരിക്കുകയാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
uae govt bans two skin whitening creams which contains cancer linked ingredient. uae health ministry ordered for banning faiza and unitone creams which contains cancer-linked ingredient

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്