കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുജനത്തിന്റെ അംഗീകാരം ദളിതർക്ക് ലഭിച്ചു; ഹർത്താൽ ഫാസിസത്തിനെതിരെയുള്ള ദളിത് മുന്നേറ്റം: യുസി രാമൻ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഫാസിസ്റ്റ് ശക്തികൾക്കെതിരെയും, ഭരണകൂട ഭീകരതയ്ക്കെതിരെയും ശക്തമായ താക്കീത് നൽകിയ ദളിത് മുന്നേറ്റമാണ് ഹർത്താലിലൂടെ പ്രകടമായത്. കാര്യമായ മുന്നൊരുക്ക പ്രവർത്തനമില്ലാതെ നടത്തിയ ഹർത്താലിൽ, സംസ്ഥാനം നിശ്ചലമായത് പൊതുജനത്തിന്റെ അംഗീകാരം ദളിതർക്ക് ലഭിച്ചു എന്നതിന്റെ തെളിവാണ് . ഹർത്താൽ പരാജയപ്പെടുത്താൻ ശ്രമിച്ച വ്യക്തികൾക്കും സംഘടനകൾക്കുമേറ്റ കരണത്തടി എന്ന് മാത്രമല്ല, അവരുടെ അണികൾ അത് മുഖവിലയ്ക്കെടുത്തില്ല എന്നതും ഇവിടെ ശ്രദ്ധേയമാണ്.

ഇത്രയധികം പ്രാധാന്യമുള്ള വിഷയം ജനങ്ങൾ നെഞ്ചേറ്റിയത് വരുന്ന ഭാവിയിൽ ദളിത് മുന്നേറ്റത്തിന് ശക്തി പകരുമെന്നു ഉറപ്പായി. ഹർത്താൽ പരാജയപ്പെടുത്താൻ പത്രക്കുറിപ്പ് ഇറക്കിയവരും, സഹകരിക്കാത്തവരും ദളിത് പീഠനം തന്നെയാണ് നടത്തിയത്. നിരന്തരമായ പീഡനം അനുഭവിച്ച് മനം മടുത്തവർ തെരുവിൽ ഇറങ്ങി എന്നതും ഈ ഹർത്താലിന്റെ പ്രത്യേകതയാണ്.കൂടാതെ ദളിതരെ ഒരു കുടക്കീഴിൽ അണിനിരത്താനും ഹർത്താലിന് കഴിഞ്ഞു എന്നത് ഫാസിസ്റ്റ് ശക്തികൾക്കെതിരെഭാവിയിലെ ശക്തമായ താക്കീതുമാണ് .ഭൂരിപക്ഷം വരുന്ന പിന്നോക്ക ദളിത ന്യൂനപക്ഷ വിഭാഗങ്ങളെ കൂട്ടി യോജിപ്പിച്ച് ഭരണകൂ ടത്തിനെതിരെയും, ഫാസിസ്റ്റ് ശക്തികൾക്കെതിരെയും തിരിക്കുന്ന ഒരു ചാലകശക്തിയായി ഇത് മാറുന്നതാണ്.

UC Raman

ദളിത് വിഭാഗത്തിന്റെ കൂട്ടായ സമര പ്രക്ഷോഭങ്ങൾക്ക് ഒരു പൊതു വേദി കൂടിയായി ഇത് രൂപാന്തരം പ്രാപിച്ചിരിക്കുന്നു. ദളിത് വിഭാഗത്തന്റെ ഉയർത്തെഴുന്നേൽപ്പിന്റെ തെളിവാണ് ഇന്നത്തെ ഹർത്താലിന്റെ വിജയം.കോഴിക്കോട് KSRTC ഉപരോധിച്ച ദലിത് നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തു. ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ യു.സി. രാമൻ Ex MLA (ദലിത് ലീഗ് ),

രമേഷ് നന്മണ്ട (അംബേദ്കറൈറ്റ്സ് ഫോർ സോഷ്യൽ ആക്ഷൻ), പി.ടി.ജനാർദ്ദനൻ (കെ. ഡി.എഫ്), രാമദാസ് വേങ്ങേരി (സാധുജന പരിഷത്ത് ), റമീസ് വേളം(ഫ്രട്ടേണിറ്റി മുവ്മെന്റ് ), രാജേഷ് മൊകവൂർ (അംബേദ്കർ ജന പരിഷത്ത് ), കെ.ടി. ബാബു (അംബേദ്കർ ധർമ്മപരിപാലന സംഘം) തുടങ്ങിയവരുൾപ്പെടെ നിരവധി പേർ ഇപ്പോൾ നടക്കാവ് പോലീസ് കസ്റ്റഡിയിലാണ്.ദലിത് ഹർത്താലിന് പിന്തുണ നൽകി പ്രകടനം നടത്തിയ വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി, പ്രവർത്തകരേയും, ദലിത് സംഘടനാ പ്രവർത്തകരേയും അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച്

വെൽഫയർ പാർട്ടി പ്രവർത്തകർ കുന്നമംഗലം അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ഇ.പി. അൻവർ സാദത്ത്, ടി.പി.ശാഹുൽ ഹമീദ്,ഫ്രേറ്റണിറ്റി ജില്ലാ സമിതി അംഗം മുസ്‌ലിഹ്‌ പെരിങ്ങൊളം, സി. അബ്ദുറഹ്മാൻ, പി.എം. ശരീഫുദ്ധീൻ, എം. മൊയ്‌തീൻ, കെ.കെ.അബ്ദുൽ ഹമീദ്, ഇ. അമീൻ, എൻ. ദാനിഷ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

<strong>അനാശ്യാസവും, മദ്യപാനവും: രാജാക്കാട് ആളൊഴിഞ്ഞ സര്‍ക്കാര്‍ ക്വര്‍ട്ടേഴ്‌സുകളില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം...</strong>അനാശ്യാസവും, മദ്യപാനവും: രാജാക്കാട് ആളൊഴിഞ്ഞ സര്‍ക്കാര്‍ ക്വര്‍ട്ടേഴ്‌സുകളില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം...

English summary
UC Raman's comment about Dalit harthal in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X