ഉരുട്ടിക്കൊലക്കേസിലെ പ്രധാന സാക്ഷി കൂറുമാറി!! പ്രതികളെ ഓർമയില്ലെന്ന് സാക്ഷി കോടതിയിൽ!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഉദയകുമാർഉരുട്ടിക്കൊലക്കേസിലെ പ്രധാന സാക്ഷി കൂറുമാറി. ഒന്നാം സാക്ഷി സുരേഷാണ് കൂറുമാറിയിരിക്കുന്നത്. വിസ്താരവേളയിൽ പ്രതികളെ ഓർമയില്ലെന്ന് സാക്ഷി കേടതിയിൽ മൊഴി നൽകി. ഉദയകുമാറിനൊപ്പം കസ്റ്റഡിയിലെടുത്തിരുന്ന ആളായിരുന്നു സുരേഷ്.

സിബിഐ പ്രത്യേക കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. പോലീസ് കസ്റ്റഡിലെ മര്‍ദനം മൂലമാണ് ഉദയകുമാര്‍ കൊല്ലപ്പെട്ടതെന്ന് കേസിലെ മാപ്പു സാക്ഷിയായ മുന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ മൊഴി നല്‍കിയിരുന്നു. കേസിലെ അഞ്ചാം സാക്ഷിയായിരുന്ന കോൺസ്റ്റബിൾ തങ്കമണിയുടെ സാക്ഷി വിസ്താരം പൂർത്തിയായി.

jail

കേസിൽ പ്രതികളായ മുൻ സിഐ ഇകെ സാബു, എസ്ഐ അജിത് കുമാർ എന്നിവർക്കെതിരെയായിരുന്നു തങ്കമണിയുടെ മൊഴി. ചോദ്യം ചെയ്യലിന് ശേഷം ഉദയകുമാറിനെ തോളില്‍ താങ്ങി കൊണ്ടുവന്നത് ഈ ഉദ്യോഗസ്ഥരാണെന്നായിരുന്നു തങ്കമണിയുടെ മൊഴി. സ്‌റ്റേഷന്‍ രേഖകള്‍ തിരുത്താന്‍ ഇവരാണ് ആവശ്യപ്പെട്ടതെന്നും തങ്കമണി മൊഴി നൽകി. ഇതിന് പിന്നാലെയാണ് പ്രധാന സാക്ഷിയായ സുരേഷിനെ വിസതരിച്ചത്.

2005 സെപ്തംബറില്‍ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ വച്ചാണ് ഉദയകുമാര്‍ കൊല്ലപ്പെട്ടത്. 2005 സെപ്റ്റംബര്‍ 27-നാണ് ഉദയകുമാറിനെ ശ്രീകണ്ഠേശ്വരം പാര്‍ക്കില്‍ വച്ച് ഇകെ സാബുവിന്റെ ക്രൈം സ്‌ക്വാഡ് കസ്റ്റഡിയില്‍ എടുത്തത്.

ഫോര്‍ട്ട് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ മരിച്ച ഉദയകുമാറിന്റെ മൃതദേഹമാണ് ആശുപത്രിയില്‍ കൊണ്ടുപോയതെന്ന് സാക്ഷിയായ മുന്‍ പോലീസ് കോണ്‍സ്റ്റബിള്‍ സുരേന്ദ്രനും മൊഴിനല്‍കിയിരുന്നു. ഉദയകുമാറിന്റെ ശരീരം തണുത്ത് മരവിച്ചിരുന്നുവെന്നും തുടഭാഗത്ത് മുറിവുകള്‍ കണ്ടെന്നും സാക്ഷി പ്രത്യേക സിബിഐ കോടതിയില്‍ വിചാരണക്കിടെ അറിയിച്ചിരുന്നു. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിൽ വിചാരണ ആരംഭിച്ചത്.

English summary
udayakumar custody murder case witness change statement
Please Wait while comments are loading...