Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈപ്പമംഗലത്തെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് മൂന്ന് വോട്ട്, വെട്ടിലായി കോൺഗ്രസ് പാർട്ടി

കൊടുങ്ങല്ലൂര്‍: സിപിഎമ്മിനെതിരെ കളളവോട്ട് ആരോപണം ഉന്നയിച്ചുളള ആക്രമണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തമാക്കിയിരിക്കുകയാണ്. ഇരട്ട വോട്ടുകള്‍ ചേര്‍ത്ത് വോട്ടര്‍ പട്ടിക അട്ടിമറിക്കുകയാണ് എന്നാണ് ചെന്നിത്തലയുടെ ആരോപണം. അതിനിടെ ചെന്നിത്തല ആരോപണം ഉന്നയിച്ച കാസര്‍കോട്ടുളള വോട്ടര്‍ കോണ്‍ഗ്രസുകാരിയാണെന്ന വിവരം പുറത്ത് വന്നത് പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു.

ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം

ഇപ്പോഴിതാ കൈപ്പമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശോഭാ സുബിന് മൂന്ന് വോട്ടുളളതായുളള വിവരവും പുറത്ത് വന്നിട്ടുണ്ട്. രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ രണ്ട് ബൂത്തുകളില്‍ ആയി ശോഭാ സുബിന് മൂന്ന് വോട്ടുളളതായാണ് വിവരം. ഇടത് നേതാക്കള്‍ ആണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ശോഭാ സുബിന്റെ പേരിലുളള മൂന്ന് തിരിച്ചറിയല്‍ കാര്‍ഡുകളില്‍ രണ്ടെണ്ണം ഒരേ നമ്പറിലുളളതാണ്.

inc

കയ്പമംഗലം നിയോജക മണ്ഡലത്തിലെ കയ്പമംഗലം പഞ്ചായത്തിലെ 27ാം നമ്പര്‍ ബൂത്തിലും നാട്ടിക നിയമസഭാ മണ്ഡലത്തിലെ വലപ്പാട് പഞ്ചായത്തിലെ 144ാം നമ്പര്‍ ബൂത്തിലും ശോഭാ സുബിന് വോട്ടുണ്ട് എന്നാണ് ഇടത് നേതാക്കള്‍ ആരോപിക്കുന്നത്. വലപ്പാട് പഞ്ചായത്തിലെ ബൂത്തില്‍ മറ്റൊരു നമ്പറിലും തിരിച്ചറിയല്‍ കാര്‍ഡും വോട്ടും ഉളളതായും എല്‍ഡിഎഫ് ആരോപിക്കുന്നു. അതേസമയം ഇത്തരത്തില്‍ മൂന്ന് വോട്ടുളള വിവരം അറിയില്ല എന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രതികരണം.

തനിക്ക് വലപ്പാട് പഞ്ചായത്തില്‍ വോട്ടുണ്ടായിരുന്നു. ഇത് പിന്നീട് കയ്പമംഗലത്തേക്ക് മാറ്റിയിരുന്നു. വലപ്പാടുളള വോട്ട് റദ്ദായിക്കൊള്ളും എന്നാണ് കൊടുങ്ങല്ലൂര്‍ സിവില്‍ സ്‌റ്റേഷനിലെ തിരഞ്ഞെടുപ്പ് വിഭാഗത്തില്‍ നിന്നും അന്വേഷണത്തിലൂടെ അറിഞ്ഞത് എന്നും ശോഭ സുബിന്‍ പറയുന്നു. പിഴവ് പറ്റിയത് ഉദ്യോഗസ്ഥര്‍ക്കാണ് എങ്കില്‍ അവരാണ് തിരുത്തേണ്ടത് എന്നും താന്‍ ഒരു തിരിച്ചറിയില്‍ കാര്‍ഡ് ഉപയോഗിച്ച് മാത്രമാണ് വോട്ട് ചെയ്തിട്ടുളളത് എന്നും ശോഭാ സുബിന്‍ പ്രതികരിച്ചു.

നടി ചിത്ര ശുക്ലയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
    ഭരണത്തുടര്‍ച്ച പ്രഖ്യാപിച്ച് സര്‍വ്വേ ഫലം| Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+