മുന്‍ മന്ത്രിമാര്‍ കുടുങ്ങും; യുഡിഎഫ് കാലത്തെ വിവാദ തീരുമാനങ്ങള്‍ വിജിലന്‍സിന് വിടും?
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ വിവാദ തീരുമാനങ്ങള്‍ വിജിലന്‍സ് അന്വേഷണത്തിന് വിട്ടേക്കും. 2016 ജനുവരി ഒന്ന് മുതല്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്റെ തൊട്ട് മുന്‍പ് വരെ സംസ്ഥാന സര്‍ക്കാര്‍ എടുത്ത 818 ഓളം തീരുമാനങ്ങളാണ് ഭൂരിപക്ഷവും വിജിലന്‍സ് അന്വേഷണത്തിന് കളമൊരുക്കുമെന്നാണ് റിപ്പോര്‍ട്ട്.
മന്ത്രിസഭാ ഉപസമിതിയാണ് ഇതിന് തീരുമാനമെടുക്കുന്നത്. ബുധനാഴ്ച മന്ത്രിസഭാ ഉപസമിതി കണ്‍വീനര്‍ മന്ത്രി എകെ ബാലന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. മന്ത്രിമാരായ വിഎസ് സുനില്‍ കുമാര്‍, എകെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, മാത്യു ടി തോമസ് എന്നിവര്‍ അംഗങ്ങളാണ്.

മെത്രാന്‍ കായല്‍, കടമക്കുടിയിലെ വിവാദ ഭൂമി കൈയ്യേറ്റം, പാലക്കാട് കരുണ എസ്റ്റേറ്റ്, സന്തോഷ് മോധവന് ഭൂമി പതിച്ച് നല്‍കിയത്, തിരുവനന്തപുരം ടെന്നീസ് ക്ലബിന് 12 കോടി രൂപ പാട്ട കുടിശ്ശിക ഇളവ് നല്‍കിയ നടപടി, വിവധ മത സംഘടനകളുടെ ക്ലബുകള്‍ക്ക് ഭൂമി പതിച്ച നല്‍കാന്‍ എടുത്ത തീരുമാനം തുടങ്ങിയവയാണ് മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയ്ക്ക് വരുന്ന പ്രധാന വിഷങ്ങള്‍.
വിവാദ ഉത്തരവുകള്‍ എല്ലാം മുഖ്യമന്ത്രിയുടെ നിര്‍ദേശത്തോടെയായിരുന്നതിനാള്‍ ഉമ്മന്‍ചാണ്ടിയും അന്വേഷണം നേരിടേണ്ടി വരും. തിരഞ്ഞെടുപ്പ് സമയത്ത് എടുത്ത നിയമ വിരുദ്ധ നടപടിക്കെതിരെ കെപിസിസി പ്രസിഡന്റ് വിഡി സതീഷന്‍, ടിഎന്‍ പ്രതാപന്‍ തുടങ്ങി യുഡിഎഫിലെ മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി രംഗത്ത് വന്നിരുന്നു.












Click it and Unblock the Notifications