കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് മാനിഫെസ്റ്റോ പറയുന്നത് വികസനക്കുതിപ്പിന് തുടർഭരണം വേണമെന്ന്: തോമസ് ഐസക്

Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് മാനിഫെസ്റ്റോയുടെ പാപ്പരത്തം പൂർണ്ണമായി വെളിപ്പെടുന്നത് അടിസ്ഥാന സൗകര്യ വികസന മേഖലയിലാണെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. കേരളത്തിൽ ഇന്നു നടക്കുന്ന ഏറ്റവും വലിയ പശ്ചാത്തല സൗകര്യ നിർമ്മിത കിഫ്‌ബി പ്രോജക്ടുകളാണ്. 60000 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികൾക്കാണ് അനുമതി നൽകിയിട്ടുള്ളത്. ഇവ മുന്നോട്ടു കൊണ്ടുപോകുമോ ഇല്ലയോ എന്നതാണ് ഇന്നത്തെ പ്രധാനപ്പെട്ട ചർച്ചാ വിഷയം. ഇതിൽ എന്താണ് യുഡിഎഫിൻ്റെ നിലപാട്? ഞങ്ങളുടെ മാനിഫെസ്റ്റോ പറയുന്നത് തുടർഭരണം ഉണ്ടെങ്കിലേ ഇതു പൂർത്തിയാവൂ എന്നാണ് എന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.

അല്ല, കിഫ്ബിയോടുള്ള നിലപാട് എന്ത്? അത് ഉടച്ചുവാർക്കും എന്നൊരു നേതാവ് പ്രസംഗിച്ചു. ഉടയ്ക്കുന്നതിന് മുൻപ് എങ്ങനെയാണ് വാർക്കാൻ പോകുന്നതെന്ന് പറയണ്ടേ? അത് അന്വേഷിച്ചു യുഡിഎഫ് മാനിഫെസ്റ്റോ പരിശോധിച്ചാൽ നിങ്ങൾക്ക് ഒന്നും കാണാൻ കഴിയില്ല. ഈ ഒളിച്ചുകളി അവസാനിപ്പിക്കണം. കിഫ്‌ബിയെ ഇല്ലാതാക്കാൻ കേന്ദ്ര ഏജൻസികൾക്കൊപ്പം കൂടാനാണോ പരിപാടി? അതോ കിഫ്ബിയെ സംരക്ഷിക്കാനോ?

tm

അടിസ്ഥാനസൗകര്യ വികസനം എന്നൊരു പ്രത്യേക ഭാഗം മാനിഫെസ്റ്റോയിൽ ഉണ്ട്. കേരളത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മൂന്നു സുപ്രധാന പദ്ധതികളാണ് കേന്ദ്ര സർക്കാർ ഇതിനകം അംഗീകരിച്ച കൊച്ചി - കോയമ്പത്തൂർ വ്യവസായ ഇടനാഴി. രണ്ടാമത്തേത്, കൊച്ചി - മംഗാലാപുരം ഇടനാഴി. അതിപ്പോൾ കേന്ദ്ര പരിഗണനയിലാണ്. മൂന്നാമത്തേത്, തിരുവനന്തപുരം ക്യാപ്പിറ്റൽ റീജിയൺ വികസന പദ്ധതി. ഈ മൂന്നു ബൃഹദ് പദ്ധതികളും തുടങ്ങിക്കഴിഞ്ഞു. യുഡിഎഫ് പ്രകടന പത്രികയിൽ ഇവയെക്കുറിച്ച് പരാമർശം പോലുമില്ലെന്നും തോമസ് ഐസക് പറഞ്ഞു.

ഗതാഗതത്തെക്കുറിച്ചുള്ള ഭാഗത്ത് റെയിൽവേ വികസനം തൊട്ടിട്ടേയില്ല. നേരത്തെ യുഡിഎഫ് ഹൈ-സ്പീഡ് റെയിൽ കോറിഡോറിനെക്കുറിച്ചു പറഞ്ഞിരുന്നു. മീഡിയം സ്പീഡ് റെയിൽ കോറിഡോറിനെക്കുറിച്ചാണ് ഞങ്ങൾ പറയുന്നത്. എന്താണ് നിങ്ങളുടെ നിലപാട്? നമുക്കു കൂടുതൽ റെയിൽവേ ലൈനുകൾ വേണ്ടേ?
നാല് പ്രധാനപ്പെട്ട വിമാനത്തവാളങ്ങളും ഹൈടെക്ക് ആക്കി വികസിപ്പിക്കുമെന്ന വാഗ്ദാനം ഉണ്ട്. തിരുവനന്തപുരം വിമാനത്താവളം അദാനി റാഞ്ചിയത് ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ലേ എന്നും തോമസ് ഐസക് ചോദിച്ചു.

Recommended Video

cmsvideo
K surendran might be win in Mancheswaram

വൈദ്യുതി മേഖലയാണ് കാഴ്ചാപ്പാടില്ലായ്മയ്ക്ക് ഒരു ഉദാഹരണം. 4000 മെഗാവാട്ട് വൈദ്യുതി ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുമെന്ന് പറയുന്നു. എങ്ങനെ? താപനിലയങ്ങൾ സ്ഥാപിക്കാൻ ഉദ്ദേശമുണ്ടോ? അതോ ഇത് മുഴുവൻ പാരമ്പര്യരേതര ഊർജ്ജ സ്രോതസ്സുകളിൽ നിന്നാണോ? കേരളത്തിലിന്ന് അത്യന്താപേക്ഷിതം പുതിയൊരു ട്രാൻസ്മിഷൻ ലൈൻ (ട്രാൻസ്ഗ്രി്ഡ് -2 ) എന്നതും വിതരണ ശൃംഖല ശക്തിപ്പെടുത്തലും എന്നതാണെന്ന് യുഡിഎഫിന് അറിവുപോലും ഇല്ലെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി അസമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

ചുരുക്കത്തിൽ അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ച് ഏറ്റവും വികലമായ കാഴ്ചപ്പാടാണ് യുഡിഎഫിനുള്ളത്. ഇതിനുള്ള പണം എങ്ങിനെ ഉണ്ടാക്കുമെന്ന ചിന്ത പോലുമില്ല. കേരളത്തിലെ പശ്ചാത്തല സൗകര്യങ്ങളിൽ ഉണ്ടായിക്കൊണ്ടിരുന്ന വികസനക്കുതിപ്പ് നിലനിർത്താൻ തുടർഭരണം കൂടിയേ തീരു എന്നതിന് അടിവരയിടുന്ന ഒരു രേഖയായിപ്പോയി യുഡിഎഫ് പ്രകടന പത്രിക എന്നും തോമസ് ഐസക് പറഞ്ഞു.

ഗ്ലാമറസ് ലുക്കിൽ ജിനാൽ ജോഷി- ചിത്രങ്ങൾ കാണാം

English summary
UDF manifesto says for development second term for government is needed, Says Thomas Isaac
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X