കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് എംഎല്‍എമാര്‍ സത്യഗ്രഹം അവസാനിപ്പിച്ചു; സമരം വിജയമെന്ന് ചെന്നിത്തല, സഭയില്‍ കൈയ്യാങ്കളി

Google Oneindia Malayalam News

Recommended Video

cmsvideo
യുഡിഎഫ് എംഎല്‍എമാര്‍ സത്യഗ്രഹം അവസാനിപ്പിച്ചു

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭയ്ക്ക് പുറത്ത് നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സമരം വിജയകരമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവകാശപ്പെട്ടു. പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ വനിതാ മിതിലിനെതിരെ നടത്തിയ പരാമര്‍ശമാണ് സഭയില്‍ ഇന്ന് വിവാദമായത്.

മുനീര്‍ പരാമര്‍ശം പിന്‍വലിക്കണമെന്ന് ഭരണപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട വാഗ്വാദം കൈയ്യാങ്കളിയിലെത്തി. പ്രതിപക്ഷം നിയമസഭാ നടപടികള്‍ ബഹിഷ്‌കരിച്ച് പുറത്തിറങ്ങി. നിയമസഭ പിരിയുകയും ചെയ്തു. നാടകീയ രംഗങ്ങള്‍ക്കാണ് ഇന്ന് നിയമസഭ സാക്ഷിയായത്...

 വര്‍ഗീയ മതില്‍

വര്‍ഗീയ മതില്‍

വനിതാ മിതിലിനെ വര്‍ഗീയ മതില്‍ എന്ന് എംകെ മുനീര്‍ വിശേഷിപ്പിച്ചതിന് പിന്നാലെയാണ് നിയമസഭ പതിവ് പ്രശ്‌നങ്ങളേക്കാള്‍ രൂക്ഷമായത്. ശബരിമല വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ഇതിനിടെയാണ് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായത്.

ബഷീറും ജോയിയും

ബഷീറും ജോയിയും

പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് പുറത്തേക്ക് പോകുകയായിരുന്നു. ഈ വേളയില്‍ ഏറനാട് എംഎല്‍എ പികെ ബഷീറും വര്‍ക്കല എംഎല്‍എ വി ജോയിയും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് മുതിര്‍ന്ന മന്ത്രിമാരും എംഎല്‍എമാരും ഇടപെട്ട് രംഗം ശാന്തമാക്കി. കൈയ്യേറ്റത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഭരണപക്ഷവും നടുത്തളത്തില്‍

ഭരണപക്ഷവും നടുത്തളത്തില്‍

മുനീര്‍ വര്‍ഗീയ മതിലെന്ന പരാമര്‍ശം പിന്‍വലിക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. ഭരണപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. എന്തുവന്നാലും പരാമര്‍ശം പിന്‍വലിക്കില്ലെന്ന് മുനീര്‍ വ്യക്തമാക്കി. ഇതോടെ ചേരിതിരിഞ്ഞ് പ്രകോപനം സൃഷ്ടിക്കുകയായിരുന്നു.

പോരടിച്ചത് ഇവര്‍

പോരടിച്ചത് ഇവര്‍

എഎന്‍ ഷംസീര്‍, വി ജോയി, പി ഉണ്ണി തുടങ്ങിയ ഭരണപക്ഷ എംഎല്‍എമാരാണ് കൂടുതല്‍ പ്രകോപനം സൃഷ്ടിച്ചത്. ഇവരെ നേരിടാന്‍ പ്രതിപക്ഷത്തെ യുവനേതാക്കളും രംഗത്തിറങ്ങി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു.

കുത്തിയിരുന്ന് പ്രതിഷേധം

കുത്തിയിരുന്ന് പ്രതിഷേധം

ഇറങ്ങിപ്പോരുന്നതിനിടെയാണ് ജോയി ബഷീറിനെ തള്ളിയത്. ഇതോടെ രംഗം കൂടുതല്‍ വഷളായി. മുതിര്‍ന്ന അംഗങ്ങള്‍ ഇടപെട്ട് സമാധാനിപ്പിക്കുകയായിരുന്നു. പ്രതിപക്ഷം സഭയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ശേഷം ബഹിഷ്‌കരണം പ്രഖ്യാപിച്ച് പുറത്തിറങ്ങി.

മുനീര്‍ പറഞ്ഞത്

മുനീര്‍ പറഞ്ഞത്

വര്‍ഗീയവാദിയായ വെള്ളാപ്പള്ളിയെയും സിപി സുഗതനെയും സന്തോഷിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇത്തരം നവോത്ഥാനത്തോട് താല്‍പ്പര്യമില്ലെന്ന് മുനീര്‍ പറഞ്ഞു. സ്പീക്കര്‍ക്ക് വേണമെങ്കില്‍ തന്റെ പരാമര്‍ശം നീക്കാമെന്നും മുനീര്‍ വ്യക്തമാക്കി.

സമരം നിര്‍ത്തി

സമരം നിര്‍ത്തി

സംസാരിച്ചുതീരും മുമ്പ് സ്പീക്കര്‍ പ്രമേയത്തിന് അനുമതി നിഷേധിക്കുകയാണ് ചെയ്തത്. ഇത് കീഴ് വഴക്കങ്ങള്‍ക്ക് വിരുദ്ധമാണ്. തുടര്‍ന്നാണ് സഭ ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചത്. പുറത്തുവന്ന പ്രതിപക്ഷ നേതാവ് നിയമസഭാ കവാടത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചു.

ചെന്നിത്തലയെ മാറ്റി

ചെന്നിത്തലയെ മാറ്റി

സത്യഗ്രഹ സമരം വിജയമാണെന്ന് ചെന്നിത്തല പറഞ്ഞു. എംഎല്‍എമാരെ ചര്‍ച്ചയ്ക്ക് വിളിക്കാത്തത് ജനാധിപത്യ വിരുദ്ധമാണെന്നും ചെന്നിത്തല ആരോപിച്ചു. ആലപ്പുഴ ജില്ലയില്‍ വനിതാ മതിലിന്റെ മുഖ്യരക്ഷാധികാരി ചെന്നിത്തലയായിരുന്നു. ഇതില്‍ അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ജില്ലാ ഭരണകൂടം അദ്ദേഹത്തെ മുഖ്യരക്ഷാധികാരി പദവിയില്‍ നിന്ന് മാറ്റി.

മൂന്ന് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍; ലഭ്യമായ സൂചന ഇങ്ങനെ, നേതാക്കളെല്ലാം ദില്ലിയില്‍മൂന്ന് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍; ലഭ്യമായ സൂചന ഇങ്ങനെ, നേതാക്കളെല്ലാം ദില്ലിയില്‍

English summary
UDF MLA's fasting protest Lasted; Assembly Dissolved
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X