കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് നിയോജക മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കുതിച്ചുയരും; ചാഴിക്കാടന്‍റെ വിജയം 50000 ലേറെ വോട്ടിന്:യുഡിഎഫ്

Google Oneindia Malayalam News

കോട്ടയം: പതിവില്‍ നിന്ന് വ്യത്യസ്തമായി ശക്തമായ ത്രികോണ മത്സരത്തിനായിരുന്നു കോട്ടയം ലോക്സഭാ മണ്ഡലം ഇത്തവണ സാക്ഷ്യം വഹിച്ചത്. രണ്ട് മുന്‍ എംഎല്‍എമാരും ഒരു മുന്‍ കേന്ദ്രമന്ത്രിയും പോരിനിറങ്ങിയപ്പോള്‍ തിരഞ്ഞെടുപ്പ് ആവേശം കോട്ടയത്ത് കത്തിക്കയറി. 2014 ല്‍ ജോസ് കെ മാണി ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലം നിലനിര്‍ത്താന്‍ തോമാസ് ചാഴിക്കാടനെയായിരുന്നു യുഡിഎഫ് രംഗത്ത് ഇറക്കിയത്.

<strong> ബിജെപിക്കും 'തലവേദനയായി' പിസി ജോര്‍ജ്; രൂക്ഷവിമര്‍ശനവുമായി നേതാക്കള്‍, ശൈലി ബിജെപിക്ക് ചേര്‍ന്നതല്ല</strong> ബിജെപിക്കും 'തലവേദനയായി' പിസി ജോര്‍ജ്; രൂക്ഷവിമര്‍ശനവുമായി നേതാക്കള്‍, ശൈലി ബിജെപിക്ക് ചേര്‍ന്നതല്ല

മണ്ഡലം തിരിച്ചു പിടിക്കുക എന്ന ഏക ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ജില്ലാ സെക്രട്ടറിയായ വിഎന്‍ വാസവനെ സിപിഎം കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാക്കിയത്. മുന്‍ കേന്ദ്രമന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ പിസി തോമസ് ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ നാളുകള്‍ മാത്രം ശേഷിക്കെ അവസാന വട്ട കണക്ക് കൂട്ടലില്‍ വലിയ ആത്മവിശ്വാസമാണ് മുന്നണികള്‍ പ്രകടിപ്പിക്കുന്നത്. എങ്കിലും മണ്ഡലത്തില്‍ യുഡിഎഫിന് വ്യക്തമായ മുന്‍തൂക്കം ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

75.29 ശതമാനം

75.29 ശതമാനം

75.29 ശതമാനമാണ് കോട്ടയം ലോക്സഭാ മണ്ഡലത്തിലെ ഇത്തവണത്തെ പോളിങ്. ഉയര്‍ന്ന പോളിങ് ശതമാനം തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് യുഡിഎഫ് നേതൃത്വം അവകാശപ്പെടുന്നത്. തങ്ങളുടെ ശക്തികേന്ദ്രത്തിലാണ് വോട്ട് വര്‍ധനയുണ്ടായതെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു.

വലിയ ഭൂരിപക്ഷം കിട്ടും

വലിയ ഭൂരിപക്ഷം കിട്ടും

പിറവം -74.97, പാല- 72.26, കടുത്തുരുത്തി -70.78 , വൈക്കം- 79.47 , ഏറ്റുമാനൂര്‍ -77, കോട്ടയം-76.09 ,പുതുപ്പള്ളി- 75.15 എന്നിങ്ങനെയായിരുന്നു നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിങ് ശതമാനം. കടുത്തുരുത്തി, പുതുപ്പള്ളി, കോട്ടയം നിയോജമണ്ഡലങ്ങളില്‍ തോമസ് ചാഴിക്കാടന് വലിയ ഭൂരിപക്ഷം കിട്ടുമെന്നും യുഡിഎഫ് നേതൃത്വം കണക്ക് കൂട്ടുന്നു.

ഗുണകരമായത്

ഗുണകരമായത്

കോട്ടയത്ത് അരലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷമാണ് തോമസ് ചാഴിക്കാടന് യുഡിഎഫ് അവകാശപ്പെടുന്നത്. ആദ്യഘട്ടത്തില്‍ പ്രചരണത്തില്‍ പിന്നാക്കം പോയെങ്കിലും കെഎം മാണിയുടെ അഭാവത്തില്‍ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മണ്ഡലത്തില്‍ സജീവമായത് ഗുണകരമായി.

കെഎം മാണിയോടുള്ള സ്നേഹം

കെഎം മാണിയോടുള്ള സ്നേഹം

കെഎം മാണിയോടുള്ള കോട്ടയത്തിന്‍റെ സ്നേഹം ചാഴിക്കാടന്‍റെ വോട്ടില്‍ പ്രതിഫലിക്കുമെന്നും യുഡിഎഫ് കരുതുന്നു. ന്യൂനപക്ഷ വോട്ടുകള്‍ പരമാവധി സമാഹരിക്കാന‍് കഴിഞ്ഞെന്നും കേരള കോണ്‍ഗ്രസിലെ തര്‍ക്കം വോട്ടെടുപ്പില്‍ പ്രതിഫലിച്ചില്ലെന്നുമാണ് യുഡിഎഫിന്‍റെ കണക്ക് കൂട്ടല്‍.

ഇടതുമുന്നണി

ഇടതുമുന്നണി

അതേസമയം വിജയത്തിന്‍റെ കാര്യത്തില്‍ സംശയമില്ലെന്ന ആത്മവിശ്വാസം ഇടതുമുന്നണി പ്രകടിപ്പിക്കുന്നുണ്ടെങ്കിലും മണ്ഡലത്തില്‍ യുഡിഎഫിനുള്ള ആധിപത്യം എങ്ങനെ മറികടക്കാന്‍ കഴിയുമെന്ന ആശങ്കയും ശക്തമാണ്. വൈക്കം മണ്ഡ‍ലത്തിലാണ് ഇടതുമുന്നണി കൂടുതല്‍ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത്.

ജനത്തിനാവില്ല

ജനത്തിനാവില്ല

വികസനം ചര്‍ച്ചചെയ്യുമ്പോള്‍ ഇടതുപക്ഷത്തെ മറക്കാന്‍ ജനത്തിനാവില്ലെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎന്‍ വാസവന്‍ പറയുന്നത്. എല്ലാ വെല്ലുവിളികളേയും മറികടന്ന് കുറഞ്ഞത് പതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തിന് വിജയിക്കാന്‍ കഴിയുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.

അനുകൂല ഘടകം

അനുകൂല ഘടകം

വളരെ നേരത്തെ തന്നെ പ്രചരണം തുടങ്ങാന‍് കഴിഞ്ഞുവെന്നുള്ളതാണ് വിഎന്‍ വാസവന്‍ അനുകൂല ഘടകമായി കാണുന്നത്. കേരളാ കോണ്‍ഗ്രസ് എമ്മിലെ പടപ്പിണക്കവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വൈകിയതും ഇടത് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമാവുമെന്ന് വിലയിരുത്തപ്പെടുന്നു.

തര്‍ക്കം

തര്‍ക്കം

മാണി, ജോസഫ് വിഭാഗങ്ങലുടെ തര്‍ക്കം തെരഞ്ഞെടുപ്പിന് മുമ്പ് പരിഹരിച്ചെന്ന് നേതാക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും താഴേത്തട്ടിലെ ഭിന്നത പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന് പുറമേയാണ് കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസുമായി നിലനിന്നിരുന്ന ഭിന്നതയും തിരിച്ചടിയായേക്കുമോ എന്ന ആശങ്ക യുഡിഎഫിനും ഉണ്ട്.

എന്‍ഡിഎ പ്രതീക്ഷ

എന്‍ഡിഎ പ്രതീക്ഷ

പിറവം, പാല, കടുത്തുരിത്ത മണ്ഡലങ്ങളിലെ പോളിങ് വര്‍ധന അനുകൂല ഘടകമാണെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിസി തോമസ് അവകാശപ്പെടുന്നത്. മുന്‍കേന്ദ്ര മന്ത്രിയെന്ന പരിഗണനയും ആചാരസംരക്ഷണം ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ സ്ത്രീ വോട്ടര്‍മാരുടെ നിലപാടും ഗുണകരമാകുമെന്നും എന്‍ഡിഎ കണക്ക് കൂട്ടുന്നു.

ശബരിമല വിഷയം

ശബരിമല വിഷയം

ശബരിമല വിഷയം ചില മേഖലകളില്‍ ബാധിക്കാമെന്ന വിലയിരുത്തല്‍ എല്‍ഡിഎഫിനുണ്ട്. പരമ്പരാഗതമായി ഇടതുമുന്നണിക്കൊപ്പമായിരുന്നു ഈഴവരില്‍ ഒരു വിഭാഗം ഇക്കുറി എന്‍ഡിഎക്ക് അനുകൂലമായി. ന്യൂനപക്ഷ വോട്ടുകള്‍ പരമാവധി സമാഹരിക്കാന്‍ പിസി തോമസ് ഒറ്റക്ക് നടത്തിയ നീക്കങ്ങള്‍ ഗുണകരമാവുമെന്നും ബിജെപി വിലയിരുത്തുന്നു.

English summary
udf says Thomas Chazhikadan will win from kootayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X