കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കെതിരെ പാലക്കാട് സിപിഎമ്മും യുഡിഎഫും കൈകോര്‍ക്കുന്നു; എക നഗരസഭയും ബിജെപിക്ക് നഷ്ടമാകും

Google Oneindia Malayalam News

പാലക്കാട്: സംസ്ഥാനത്ത് പാര്‍ട്ടി അധികാരത്തില്‍ ഇരിക്കുന്ന എക നഗരസഭയായ പാലക്കാട്ട് ബിജെപിക്ക് അധികാരം നഷ്ടപ്പെടുമോയെന്ന് നാളെ അറിയം. തിങ്കളാഴ്ച്ചയാണ് നഗരസഭ അധ്യക്ഷയ്ക്കും ഉപാധ്യക്ഷനുമെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. അവിശ്വാസ പ്രമേയത്തെ അംഗീകരിക്കാന്‍ അംഗങ്ങള്‍ക്ക് യുഡിഎഫ് വിപ്പ് നല്‍കിയിട്ടുണ്ട്.

<strong>ഉപേക്ഷിച്ചവര്‍ കണ്‍നിറയെ കാണുക; ആരോരുമില്ലാത്തവള്‍ക്കെല്ലാമായി ഒരു രാജകുമാരന്‍ എത്തിയിരിക്കുന്നു</strong>ഉപേക്ഷിച്ചവര്‍ കണ്‍നിറയെ കാണുക; ആരോരുമില്ലാത്തവള്‍ക്കെല്ലാമായി ഒരു രാജകുമാരന്‍ എത്തിയിരിക്കുന്നു

അവിശ്വസപ്രമേയത്തില്‍ നിന്ന് ബിജെപി വിട്ടുനില്‍ക്കുമ്പോള്‍ സിപിഎം തീരുമാനമാണ് ഏറെ നിര്‍ണ്ണായകമാവുക. സിപിഎം പിന്തുണയുണ്ടെങ്കില്‍ മാത്രമെ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം പാസ്സാക്കന്‍ സാധിക്കു. ഔദ്യോഗികമായി സിപിഎം ഇതുവരെ നിലപാട് എടുത്തിട്ടില്ലെങ്കിലും അംഗങ്ങള്‍ പ്രമേയത്തെ പിന്തുണയ്ക്കും എന്ന സൂചനയാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്നത്.

ബിജെപി 24

ബിജെപി 24

52 അംഗ പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപി 24, യുഡിഎഫ് 17, സി.പി.ഐ.എം 9 വെല്‍ഫയര്‍ പാര്‍ട്ടി 1, സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണ് കക്ഷി നില. ഒക്ടോബര്‍ 24 നാണ് ഭരണസമിതിക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുന്നത്.

വെല്‍ഫെയര്‍ പാര്‍ട്ടിയും

വെല്‍ഫെയര്‍ പാര്‍ട്ടിയും

കോണ്‍ഗ്രസ്, മുസ്ലീം ലീഗ് എന്നീകക്ഷികള്‍ക്ക് പുറമെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ എക അംഗവും യുഡിഎഫിന്റെ അവിശ്വാസപ്രമേയത്തില്‍ ഒപ്പുവെച്ചിരുന്നു. അവിശ്വാസ പ്രമേയത്തിന് നോട്ടീസ് ലഭിച്ചാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ യോഗം വിളിക്കണമെന്നാണ് ചട്ടം.

27 അംഗങ്ങളുടെ പിന്തുണ

27 അംഗങ്ങളുടെ പിന്തുണ

അധ്യക്ഷയ്ക്കും ഉപാധ്യക്ഷനുമെതിരേയുള്ള യുഡിഎഫ് അവിശ്വാസം പാസാവാന്‍ 27 അംഗങ്ങളുടെ പിന്തുണ വേണം. 17 അംഗങ്ങളുടെ യുഡിഎഫിന് പുറമെ സിപിഎമ്മിന്റെ ഒമ്പതും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഒന്നും ചേര്‍ന്നാലെ ഈ സഖ്യയിലെത്താന്‍ സാധിക്കുകയുള്ളു.

തിങ്കളാഴ്ച്ച ഒമ്പതിന്

തിങ്കളാഴ്ച്ച ഒമ്പതിന്

ഒരു സ്വതന്ത്ര അംഗ ഉണ്ടെങ്കിലും തിരഞ്ഞെടുപ്പ് കേസ് നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. അധ്യക്ഷയ്ക്ക് എതിരേയുള്ള അവിശ്വാസപ്രമേയം തിങ്കളാഴ്ച്ച ഒമ്പതിനും ഉപാധ്യക്ഷനെതിരേയുള്ളത് മൂന്നിനുമാണ് ചര്‍ച്ചെക്കെടുക്കുക.

ഔദ്യോഗിക തീരുമാനം

ഔദ്യോഗിക തീരുമാനം

സിപിഎം ഔദ്യോഗിക തീരുമാനം തിങ്കളാഴ്ച്ച രാവിലെ നടക്കുന്ന യോഗത്തിനു ശേഷമായിരിക്കും എന്നാണ് അറിയിപ്പെങ്കിലും സ്ഥിരംസമിത് അധ്യക്ഷസ്ഥാനങ്ങളിലേക്ക് നടന്ന അവിശ്വാസത്തിലും തിരഞ്ഞെടുപ്പിലും സ്വീകരിച്ച നിലപാട് തുടരുമെന്നാണ് വ്യക്തമായ സൂചന.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്

ആര്‍ക്കും കേവലഭൂരിപക്ഷമില്ലത്ത സാഹചര്യത്തിലായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരസഭയില്‍ അധികാരത്തില്‍ എത്തിയത്.

സിപിഎമ്മിന്റെ പിന്തുണയോടെ

സിപിഎമ്മിന്റെ പിന്തുണയോടെ

പീന്നീട് ആരോഗ്യം ഒഴിച്ചുള്ള ബിജെപിയുടെ അഞ്ച് സ്ഥിരം സമിതി അധ്യക്ഷന്‍മാരില്‍ നാലുപേരെ സിപിഎമ്മിന്റെ പിന്തുണയോടെ യുഡിഎഫ് അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു. അതേസമയം വെള്ളിയാഴ്ച്ച ചേര്‍ന്ന ബിജെപി നഗരസഭാ പാര്‍ലമെന്റ് റി പാര്‍ട്ടിയോഗത്തിലാണ് അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.

വിട്ടുനില്‍ക്കും

വിട്ടുനില്‍ക്കും

വിട്ടുനില്‍ക്കാന്‍ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയതായി ബിജെപി ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസ് പറഞ്ഞു. സിപിഎം, കോണ്‍ഗ്രസ്, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവയുടെ അവിശുദ്ധ കൂട്ടുകെട്ടില്‍ പ്രതിഷേധിച്ചാണ് വിട്ടുനില്‍ക്കുന്നതെന്ന് കൃഷ്ണദാസ് അറിയിച്ചു.

വിപ്പ്

വിപ്പ്

കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠനും മുസ്ലിംലീഗ് അംഗങ്ങള്‍ക്ക് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബുദുള്ളയുമായി വിപ്പ് നല്‍കിയത്. യൂഡിഎഫ് യോഗ്തതിന് ശേഷമാണ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കാന്‍ തീരുമാനിച്ചത്.

സിപിഎം യോഗം

സിപിഎം യോഗം

തിങ്കളാഴ്ച്ച രാവിലെയാണ് സിപിഎം യോഗം നടക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍ ഉള്‍പ്പടേയുള്ളവര്‍ ഞാറാഴ്ച രാത്രി വൈകിയെ സ്ഥലത്തെത്തു. യോഗത്തില്‍ സിപിഎം ഏരിയാ കമ്മിറ്റി അംഗങ്ങളും കൗണ്‍ലര്‍മാരും പങ്കെടുക്കം. ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക

English summary
udf to bring non confidence motion in palakkad municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X