Get Updates
Get notified of breaking news, exclusive insights, and must-see stories!

പികെ രാഗേഷ് കോണ്‍ഗ്രസില്‍ ചേരും; കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം തിരിച്ചു പിടിക്കാനൊരുങ്ങി യുഡിഎഫ്

കണ്ണൂര്‍: കോണ്‍ഗ്രസ് വിമതന്‍ പികെ രാഗേഷിന്‍റെ പിന്തുണയോടെ എല്‍ഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അവിശ്വാസ പ്രമേയവുമായി യുഡിഎഫ്. കേര്‍പ്പറേഷന്‍ മേയര്‍ ഇപി ലതയ്ക്ക് എതിരെ വരണാധികാരിയായ കലക്ടര്‍ക്ക് യുഡിഎഫ് ഇന്നലെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോര്‍പ്പറേഷന്‍ ഭരണം പിടിക്കാനുള്ള നീക്കം യുഡിഎഫ് ശക്തമാക്കിയിരുന്നു.

കോണ്‍ഗ്രസ് വിമതനായ പികെ രാഗേഷിന് ഡെപ്യൂട്ട് മേയര്‍ പദവി നല്‍കി ഏക അംഗത്തിന്‍റെ ഭൂരിപക്ഷത്തിലാണ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഇടതുമുന്നണി ഭരണം നടത്തുന്നത്. ഭരണത്തിനുള്ള പിന്തുണ പികെ രാഗേഷ് പിന്‍വലിക്കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് അവിശ്വാസ പ്രമേയവുമായി യുഡിഎഫ് രംഗത്ത് എത്തിയത്. കൂടുതല്‍ വിശദാശംങ്ങള്‍ ഇങ്ങനെ..

സ്വതന്ത്രനായി വിജയം

സ്വതന്ത്രനായി വിജയം

കെ സുധാകരനുമായുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട പികെ രാഗേഷ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ സംരക്ഷണ സമിതി രൂപികരിച്ച് പഞ്ഞിക്കയില്‍ ഡിവിഷനില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച് വിജയിക്കുകയായിരുന്നു. 55 അംഗങ്ങളുള്ള കോര്‍പ്പറേഷന്‍ കൗണ്‍സിസില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 27 വീതം സീറ്റുകള്‍ ലഭിച്ചപ്പോള്‍ രാഗേഷിന്‍റെ തീരുമാനം നിര്‍ണ്ണായകമായി.

ഭരണം ഇടതുമുന്നണിക്ക്

ഭരണം ഇടതുമുന്നണിക്ക്

ഒടുവില്‍ രാഗേഷിന് ഡെപ്യൂട്ടി മേയര്‍ പദവി നല്‍കി ഇടതുമുന്നണി കോര്‍പ്പറേഷന്‍ ഭരണം പിടച്ചെടുക്കുകായിരുന്നു. പലവട്ടം രാഗേഷിനെ അനുനയിപ്പിക്കാന‍് കോണ്‍ഗ്രസ് ശ്രമം നടത്തിയെങ്കിലും വിജയം കാണാന്‍ സാധിച്ചിരുന്നില്ല. ഇതിനിടെയാണ് കോര്‍പ്പറേഷനിലെ കാര്‍ വാങ്ങല്‍ വിവാദവുമായി ബന്ധപ്പെട്ട് രാഗേഷ് എല്‍ഡിഎഫുമായി അകലുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കെ സുധാകരനെ പരസ്യമായി പിന്തുണച്ച് രാഗേഷ് രംഗത്ത് എത്തിയതോടെ എല്‍ഡിഎഫിനുള്ളില്‍ അതൃപ്തി പുകഞ്ഞു തുടങ്ങി.

കെ സുധാകരന്‍റെ ശ്രമങ്ങള്‍

കെ സുധാകരന്‍റെ ശ്രമങ്ങള്‍

പ്രാദേശിക അഭിപ്രായ വ്യത്യാസങ്ങള്‍ തത്കാലം മാറ്റിവച്ച് രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരാനാണ് സുധാകരന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതെന്നായിരുന്നു പി കെ രാഗേഷ് അഭിപ്രായപ്പെട്ടത്. തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ കെ സുധാകരന്‍ തന്നെ രാഗേഷുമായുള്ള ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്ത് അദ്ദേഹത്തെ ഇടതുപിന്തുണ പിന്‍വലിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.

കോണ്‍ഗ്രസില്‍ ചേരും

കോണ്‍ഗ്രസില്‍ ചേരും

ഡെപ്യൂട്ടി മേയര്‍ സ്ഥാനം തനിക്ക് തന്നെ നല്‍കിയാല്‍ എല്‍ഡിഎഫിനുള്ള പിന്തുണ പിന്‍വലിച്ച് യുഡിഎഫിന് പിന്തുണ നല്‍കാമെന്നായിരുന്നു രാഗേഷ് കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ വെച്ചധാരണ. ഇത് യുഡിഎഫ് അംഗീകരിച്ചതോടെയാണ് കോര്‍പ്പറേഷനില്‍ ഭരണമാറ്റത്തിന് കളമൊരുങ്ങിയത്. രാഗേഷ് അടുത്ത് തന്നെ കോണ്‍ഗ്രസില്‍ ചേരാനും തീരുമാനമായിട്ടുണ്ട്. മേയര്‍ പദവി പങ്കിടുന്ന കാര്യത്തില്‍ ലീഗും കോണ്‍ഗ്രസും തമ്മില്‍ ആദ്യഘട്ടത്തില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നെങ്കിലും പിന്നീട് അതിനും പരിഹാരമായി

ആദ്യം ലീഗ് തയ്യാറായില്ല

ആദ്യം ലീഗ് തയ്യാറായില്ല

മേയര്‍പദവി കോണ്‍ഗ്രസും ലീഗും പങ്കിടും. ആദ്യം കോണ്‍ഗ്രസിനായിരിക്കും മേയര്‍ പദവി. ആദ്യത്തെ ആറ്മാസം മേയര്‍ സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന കോണ്‍ഗ്രസിന്‍റെ ആവശ്യത്തിന് ആദ്യം ലീഗ് തയ്യാറായില്ല. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസമുയര്‍ന്നെങ്കിലും ഒടുവില്‍ ഭരണമാറ്റത്തിനായി വിട്ടുവീഴ്ച ചെയ്യാന്‍ ലീഗ് തയ്യാറാവുകയായിരുന്നു.

കോണ്‍ഗ്രസില്‍ ലയിക്കും

കോണ്‍ഗ്രസില്‍ ലയിക്കും

കോണ്‍ഗ്രസിലെ സുമബാലകൃഷ്ണന്‍ മേയര്‍ പദവിയില്‍ എത്താനാണ് സാധ്യത. ലീഗില്‍ സി സീനത്തിന്‍റെ പേരാണ് ഉയര്‍ന്നു വരുന്നത്. രാഗേഷ് കോണ്‍ഗ്രസില്‍ ചേരുന്നതോടെ അദ്ദേഹത്തിന്‍റെ ജനാധിപത്യ സംരക്ഷണ സമിതിയും കോണ്‍ഗ്രസില്‍ ലയിക്കും. ഭരണമാറ്റം വേണമെന്ന കാര്യത്തില്‍ ലീഗ്-കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഏകാഭിപ്രായമായിരുന്നു.

അംഗബലം 26 ആയി കുറയും

അംഗബലം 26 ആയി കുറയും

സിപിഎം കൗണ്‍സിലറായ, എടക്കാട് 33-ാം ഡിവിഷനിലെ, ടിഎം കൃഷ്ണന്‍ കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു. ഇതോടെ അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ എല്‍ഡിഫിന്‍റെ അംഗബലം 26 ആയി കുറയും. പികെ രാഗേഷിന്‍റെ പിന്തുണ കൂടിലഭിക്കുന്നതോടെ നിലവില്‍ 27 അംഗങ്ങളുള്ള യുഡിഎഫിന്‍റെ ബലം 28 ആയി ഉയരും. യുഡിഎഫ് കൗണ്‍സിലര്‍മാരില്‍ ഒരാള്‍ ഇപ്പോള്‍ ഗള്‍ഫിലാണ് ഉള്ളത്. വോട്ടെടുപ്പ് നടക്കുമ്പോഴേക്കും ഇയാള്‍ തിരികെയെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+