കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് തകരും'

  • By Anwar Sadath
Google Oneindia Malayalam News

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ യുഡിഎഫ് തകരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ വിവിധ സഖ്യകക്ഷികള്‍ പലയിടത്തും വേര്‍പിരിഞ്ഞാണ് മത്സരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് കഴിയുന്നതോടെ യുഡിഎഫില്‍ മാറ്റങ്ങളുണ്ടാകും. സംസ്ഥാന സര്‍ക്കാരിന്റെ നിലനില്‍പുതന്നെ പരുങ്ങലിലാണ്. മുസ്ലീം ലീഗിുമായി സിപിഎം സഖ്യത്തിലാണെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. ഇടതുപക്ഷവും മുസ്ലീംലീഗുമായി ഇപ്പോള്‍ യാതൊരു സഖ്യവുമില്ല. അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുപോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

kodiyeri-balakrishnan1

ബാര്‍ കോഴക്കേസില്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കെ എം മാണിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നത്. സര്‍ക്കാരിനെതിരെ പ്രതികരിക്കുന്ന ഉദ്യോഗസ്ഥരെ ഉമ്മന്‍ ചാണ്ടി ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്തുകയാണെന്നും കോടിയേരി ആരോപിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വമ്പിച്ച വിജയം നേടും. സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടിക്കെതിരെയാകും ജനങ്ങളുടെ പ്രതികരണമെന്നും കോടിയേരി പറഞ്ഞു. സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോടിയേരിയും വിമര്‍ശനം.

English summary
UDF will collapse after local body election says kodiyeri balakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X