ഒരാഴ്ചയ്ക്കിടെ എട്ട് അസ്വാഭാവിക മരണങ്ങള്‍!! ഞെട്ടല്‍ മാറാതെ നാട്ടുകാരും പോലീസും!!
ഒരാഴ്ചയ്ക്കിടെ ഉണ്ടായ അസ്വാഭാവിക മരണങ്ങളുടെ ഞെട്ടലിലാണ് കുന്നംകുളം പോലീസ്. സ്‌റ്റേഷന്‍ പരിധിയില്‍ ഒരാഴ്ചയ്ക്കിടെ എട്ട് അസ്വാഭാവിക മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കുന്നംകുളം: ഒരാഴ്ചയ്ക്കിടെ ഉണ്ടായ അസ്വാഭാവിക മരണങ്ങളുടെ ഞെട്ടലിലാണ് കുന്നംകുളം പോലീസ്. സ്‌റ്റേഷന്‍ പരിധിയില്‍ ഒരാഴ്ചയ്ക്കിടെ എട്ട് അസ്വാഭാവിക മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 20ന് മാത്രം രണ്ട് മരണങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.
അഞ്ചംഗ കുടുംബത്തിന്റെ ദാരുണ അന്ത്യമാണ് ഏറ്റവും ഒടുവിലത്തെ സംഭവം. 23നാണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജോണി ജോസഫ് എന്നായാള്‍ ആത്മഹത്യ ചെയ്തത്.

സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയില്‍
ഫെബ്രുവരി 20നാണ് കുന്നംകുളം പെരുമ്പിലാലില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ഹോംനഴ്‌സിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. പെരുമ്പിലാവ് ജംഗ്ഷനു സമീപത്തെ ഫാമിലി ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം. കൊല്ലം സ്വദേശി വര്‍ഷയാണ് മരിച്ചത്. സ്വകാര്യ നഴ്‌സിങ് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ഇവര്‍. സംഭവവുമായി ബന്ധപ്പെട്ട് സെക്യൂരിറ്റി ജീവനക്കാരന്‍ ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്തു.

ബ്ലാക്‌മൈല്‍
വര്‍ഷയും ഹുസൈനും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്നു. ഒരുമിച്ചുളള ഫോട്ടോകള്‍ കാണിച്ച് വര്‍ഷ ഹുസൈുനില്‍ നിന്ന് പണം ആവശ്യപ്പെട്ടിരുന്നു. ഇതാണ് കൊലയില്‍ കലാശിച്ചത്. വര്‍ഷയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. ഹുസൈന് ഭാര്യയും മകനും ഉണ്ട്.

കാരണം വ്യക്തമല്ല
ഫെബ്രുവരി 20ന് തന്നെയാണ് വടുതല ഉള്ളിശേരിയില്‍ 19കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതും അസ്വാഭാവിക മരണമാണ്. മച്ചിങ്ങല്‍ സുബ്രഹ്മണ്യന്റെ മകള്‍ ആതിരയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.

സംശയത്തെ തുടര്‍ന്ന് കൊല
കുന്നംകുളത്തെ ഞെട്ടിക്കുന്നതായിരുന്നു 21ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം. 21ന് പുലര്‍ച്ചെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം ഉണ്ടായത്. 13കാരിയായ മകളുടെ മുന്നിലിട്ടാണ് പ്രതീഷ് ഭാര്യ ജിഷയെ വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണം. സംഭവത്തിനു ശേഷം പ്രതീഷ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടിങ്ങിയിരുന്നു.

ഭാര്യയെയും മക്കളെയും കൊന്ന്
23നാണ് നാടിനെ ഞെട്ടിച്ച അഞ്ചംഗ കുടുംബത്തിന്റെ മരണം. ഭാര്യയെയും മൂന്ന് മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നു. മഴുവഞ്ചേരിയില്‍ ജോണി ജോസഫ്, ഭാര്യ സോമ, മക്കളായ ആന്‍സന്‍ ജോണി, ആഷ്‌ലിന്‍ ജോണി, ആന്‍ മേരി എന്നിവരാണ് മരിച്ചത്. കടബാധ്യതയാണ് സംഭവത്തില്‍ കലാശിച്ചത്.












Click it and Unblock the Notifications