രോഗികളുടെ ജിവൻ വച്ച് സർക്കാർ പന്താടുന്നു; സർക്കാർ നീക്കത്തിനെതിരെ യുഎൻഎ!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: നഴ്സുമാരുടെ സമരത്തെ നേരിടാൻ അവസാന വര്‍ഷ നഴ്‌സിങ് വിദ്യാര്‍ത്ഥികളെ നിയമിക്കാനുള്ള കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിനെതിരെ യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരം ചെയ്യുന്നതിനാല്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ സേവനം ഉപയോഗപ്പെടുത്താനാണ് കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. വിദ്യാര്‍ത്ഥികളെആശുപത്രികളിലേക്ക് അയക്കണമെന്ന് നഴ്‌സിങ് കോളജുകളുടെ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. സമരം നടക്കുന്ന ആശുപത്രികളില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തും.

സര്‍ക്കാരിന്റെ നീക്കം രോഗികളുടെ ജീവന്‍ വെച്ച് പന്താടുന്നതിന് തുല്യാമാണെന്ന് യുഎന്‍എ സംസ്ഥാനപ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു. സമരം നേരിടാന്‍ ജില്ലയില്‍ സെക്ഷന്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. രുമാനം നാളെ മുതല്‍ നടപ്പിലാക്കുമെന്നും ഉത്തരവിലുണ്ട്. കണ്ണൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് സമരത്തിലാണ്. പനി പടരുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണക്കൂടത്തിന്റെ ഇടപെടല്‍.

Nurse

ജോലിക്ക് ഹാജരാകാത്ത വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യണമെന്നും ജില്ലാഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹന സൗകര്യം ഏര്‍പ്പെടുത്തണമെന്നും ജില്ലാ കളക്ടറിന്റെ ഉത്തരവില്‍ പറയുന്നു. ജോലിക്കായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 150 രൂപ പ്രതിഫലം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. അഞ്ച് ദിവസത്തേക്കാണ് വിദ്യാര്‍ത്ഥികളെ ആശുപത്രികളില്‍ വിന്യസിക്കുക.

English summary
UNA against deploying students instead of nurses
Please Wait while comments are loading...