Get Updates
Get notified of breaking news, exclusive insights, and must-see stories!

നാടിന് വേണ്ടി എന്ത് ചെയ്‌തെന്ന് അറിയാന്‍ യുക്രെയിനില്‍ നിന്നെത്തിയവരോട് ചോദിച്ചാല്‍ മതി; വി മുരളീധരന്‍

തിരുവനന്തപുരം: കേരളത്തിന് വേണ്ടി നയാപൈസയുടെ ഉപയോഗം വി മുരളീധരനെ കൊണ്ടില്ലെന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തിന് മറുപടിയുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍ രംഗത്ത്. താന്‍ നാടിന് വേണ്ടി എന്തു ചെയ്തു എന്നറിയാന്‍ യുക്രെയിനില്‍ നിന്നെത്തിയവരോട് ചോദിച്ചാല്‍ മതിയെന്ന് വി മുരളീധരന്‍ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ കുറ്റപ്പെടുത്തലുകളുടെ പിന്നാലെയാണ് മറുപടിയുമായി വി മുരളീധരന്‍ രംഗത്തെത്തിയത്.

1

സില്‍വര്‍ലൈനിനെതിരെ കേന്ദ്ര മന്ത്രി വി മുരളീധരന്‍ നടത്തുന്ന ഇടപെടലുകള്‍ ഫെഡറല്‍ തത്വത്തിന്റെ ലംഘനം കൂടിയാണെന്ന് സി പി എം കുറ്റപ്പെടുത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ തത്വത്തിലുള്ള അനുമതി നേടിയതിനുശേഷമാണ് സില്‍വര്‍ലൈനിന്റെ സര്‍വ്വേ നടപടി ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയ ഒരു പ്രോജക്ടിനെതിരെ കേന്ദ്രമന്ത്രി തന്നെ പ്രചരണം നടത്തുന്ന വിരോധാഭാസത്തിനാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം സാക്ഷ്യംവഹിച്ചത്.

2

സില്‍വര്‍ലൈനിന്റെ സാമൂഹ്യആഘാത പഠനത്തിന് സുപ്രീംകോടതിയും അനുമതി നല്‍കിയിട്ടുണ്ട്. സുപ്രീംകോടതി അനുമതി നല്‍കിയ ഒരു വികസന പദ്ധതിക്കെതിരെ കേന്ദ്ര മന്ത്രി രംഗത്തിറങ്ങുന്ന വിരോധാഭാസമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. നാടിന്റെ വികസനത്തിന് സഹായകരമായ നിലപാട് സ്വീകരിക്കേണ്ട കേന്ദ മന്ത്രിമാര്‍ അതിനെതിരെ പുറംതിരിഞ്ഞ് നില്‍ക്കുന്ന അസാധാരണ അനുഭവത്തിനാണ് നാട് സാക്ഷ്യംവഹിച്ചിരിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിരുന്നു.

3

എന്നാല്‍ ഗവര്‍ണറെ അടക്കം അധിക്ഷേപിക്കുന്നത് ഏത് ഫെഡറല്‍ തത്വങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് സി പി എം വ്യക്തമാക്കണമെന്ന് മുരളീധരന്‍ വ്യക്തമാക്കി. ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ചു എന്ന ഉമ്മാക്കി പറഞ്ഞ് പേടിപ്പിക്കേണ്ട. കെ റെയിലിന് തത്വത്തിലുള്ള അനുമതി സാമൂഹിക അഘാതം പഠിക്കാനും ഡി പി ആര്‍ തയ്യാറാക്കാനുമാണ്. അതിന്റെ മറവില്‍ മഞ്ഞക്കല്ല് സ്ഥാപിക്കലാണ് നടക്കുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

4

താനല്ല ആശങ്ക ഉണ്ടാക്കുന്നത്, ജനങ്ങളെ അടിച്ചോടിച്ച് മഞ്ഞക്കല്ല് സ്ഥാപിക്കുന്നവരാണ്. ജനങ്ങളെ ബോധ്യപ്പെടുത്തിയാണ് വികസനം വേണ്ടതെന്ന് മുഖ്യമന്ത്രി പറയുന്നു. ജനങ്ങളെ ആദ്യം ബോധ്യപ്പെടുത്തൂ. ആശങ്ക ഉണ്ടാക്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും മുഖ്യമന്ത്രി ശീതീകരിച്ച മുറിയിലിരുന്ന് ചര്‍ച്ച നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

5

അതേസമയം, കഴിഞ്ഞ ദിവസം മന്ത്രി വി ശിവന്‍കുട്ടിയും വി മുരളീധരനെതിരെ രംഗത്തെത്തിയിരുന്നു. വികസന വിരോധം സ്വന്തം ഇനീഷ്യലായി കൊണ്ടു നടക്കുന്ന വികസനംമുടക്കിയാണ് കേന്ദ്ര മന്ത്രി വി.മുരളീധരനെന്നാണ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞത്. കേന്ദ്ര മന്ത്രിയായ വി മുരളീധരന്‍ സംസ്ഥാനത്ത് എത്തുമ്പോള്‍ നല്‍കേണ്ട എല്ലാ പരിഗണനകളും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പൈലറ്റും വാഹനവും ഉപയോഗിച്ചു കൊണ്ട് കേരളത്തിന്റെ തന്നെ വികസന പദ്ധതികളെ അട്ടിമറിക്കാന്‍ വി മുരളീധരന്‍ ശ്രമിക്കരുത്. കേന്ദ്ര മന്ത്രി ആയതിന് ശേഷം ഒരു മുട്ടു സൂചിയുടെ വികസനം പോലും കേരളത്തില്‍ മുരളീധരന്‍ നടപ്പിലാക്കിയിട്ടില്ലെന്ന് വി ശിവന്‍കുട്ടി പറഞ്ഞിരുന്നു.

6

ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനം ഉപയോഗിക്കുന്ന രീതിയിലേക്ക് മുരളീധരന്റെ അല്‍പ്പത്തരം മാറുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുഴിയില്‍ ചാടിക്കാനാണ് വി മുരളീധരനും ബിജെപിയും ശ്രമിക്കുന്നത്. നാടിന്റെ വികസന പദ്ധതികളെ തുരങ്കം വെക്കുന്നവരെ ജനം തിരിച്ചറിയും. ഇന്ന് കണ്ടത് അതിന്റെ തുടക്കമാണ്. വരും നാളുകളില്‍ വീടുകള്‍ കയറിയിറങ്ങി നുണ പ്രചരിപ്പിക്കാനാണ് മുരളീധരന്റെ ശ്രമമെങ്കില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ വന്നാല്‍ അത്ഭുതമില്ല. കേരളത്തിന്റെ മഹാവികസന പദ്ധതിക്ക് മലയാളിയായ കേന്ദ്ര മന്ത്രി തുരങ്കം വെക്കുന്നത് അപമാനകരമെന്നും മന്ത്രി വി. ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+