കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർവകലാശാല നിയമഭേദഗതി സഭയിൽ; തടസവാദവുമായി പ്രതിപക്ഷം, ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു

Google Oneindia Malayalam News

തിരുവനന്തപുരം: സർവകലാശാല നിയമഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. വിസി നിയമനത്തിൽ ഗവർണറുടെ അധികാരം പരിമിതമാക്കുന്നതാണ് ബിൽ.സെര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ചാക്കി ഉയര്‍ത്തുന്നതാണ് ബില്ലിലെ പ്രധാന ഭേദഗതി. ഇത് പ്രകാരം ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും സര്‍ക്കാര്‍ പ്രതിനിധിയും കൂടി സെര്‍ച്ച് കമ്മിറ്റിയില്‍ അംഗമാകും. ബിൽ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.

സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് തുടരുന്നതിനിടെയാണ് സര്‍വകലാശാല നിയമ ഭേദഗതി ബില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു സഭയില്‍ അവതരിപ്പിച്ചത്.
അതേസമയം ബില്ലിന് എതിരെ പ്രതിപക്ഷം തടസ്സവാദമുന്നയിച്ചു. ബിൽ കേന്ദ്ര നിയമത്തിന് എതിരാണെന്നും ഭരണഘടനാ വിരുദ്ധമായ നീക്കമാണ് സർക്കാർ നടത്തുന്നതെന്നും പി സി വിഷ്ണുനാഥ് എംഎൽഎ സഭയിൽ പറഞ്ഞു.

university act

എന്നാൽ പ്രതിപക്ഷത്തിന്റെ വാദം നിലനിൽക്കില്ലെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു. കമ്മിറ്റിയലെ അംഗങ്ങളുടെ എണ്ണം എത്രയാണെന്നും ആരൊക്കെയെന്നും യുജിസി പറയുന്നില്ലെന്ന് മന്ത്രി പറഞ്ഞു.സർക്കാരിന് നിയമം നിർമിക്കാമെന്നും വി സിമാരെ കുറ്റമറ്റ രീതിയിൽ നിയമിക്കാനാണ് നിയമഭേദഗതിയെന്നും മന്ത്രി വ്യക്തമാക്കി.

ജെൻഡർ ന്യൂട്രാലിറ്റി; മുഖ്യന്ത്രി നിയമസഭയില്‍ സ്വീകരിച്ച നിലപാട് സ്വാഗതാർഹം: എപി അബൂബക്കർ മുസല്യാർജെൻഡർ ന്യൂട്രാലിറ്റി; മുഖ്യന്ത്രി നിയമസഭയില്‍ സ്വീകരിച്ച നിലപാട് സ്വാഗതാർഹം: എപി അബൂബക്കർ മുസല്യാർ

ബില്‍ ചാന്‍സിലറുടെ അധികാരങ്ങള്‍ കുറയ്ക്കുന്നില്ലെന്നും നിയമഭേദഗതിക്ക് സംസ്ഥാനത്തിന് അധികാരമുണ്ടെന്നും നിയമ മന്ത്രി പി രാജീവും പറഞ്ഞു. ഇതോടെ പ്രതിപക്ഷത്തിന്റെ തടസ്സവാദം സ്പീക്കർ തള്ളുകയായിരുന്നു.നിലവില്‍ ഗവര്‍ണറുടെയും യുജിസിയുടേയും സര്‍വകലാശാലയുടേയും നോമിനികള്‍ മാത്രമാണ് സമിതിയിലുള്ളത്.

പുതുതായി വരുന്ന രണ്ട് അംഗങ്ങളില്‍ ഒരാള്‍ സര്‍ക്കാര്‍ നോമിനിയായിരിക്കും. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനാകും സെര്‍ച്ച് കമ്മിറ്റി കണ്‍വീനര്‍. ഇതോടെ, സമിതിയില്‍ ഭൂരിപക്ഷമുള്ള സര്‍ക്കാരിന്, ഗവര്‍ണറുടെ എതിര്‍പ്പ് മറികടന്ന് ഇഷ്ടമുള്ളയാളെ വി സിയാക്കാം. വി സിമാരുടെ പ്രായപരിധി 60 ല്‍ നിന്ന് 65 ആക്കി ഉയര്‍ത്തുന്നതാണ് മറ്റൊരു ഭേദഗതി.അതേ സമയം അധികാരം വെട്ടിക്കുറക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്.

Recommended Video

cmsvideo
പൊതുവേദിയിൽ Bhavanaയെക്കുറിച്ച് വാചാലയായി Manju Warrier | *Kerala

ആരാധകരെ കയ്യിലെടുത്ത് മാളവിക... പുത്തൻ ഫോട്ടോഷൂട്ടും വൈറല്‍...കാണാം ചിത്രങ്ങള്‍

English summary
university act amendment bill was introduced in kerala assembly the opposition raised obstructionism bill to subject committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X