ഉണ്ണി മുകുന്ദനെതിരായ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് റദ്ദാക്കി ഹൈക്കോടതി; പരാതിക്കാരിയുമായി ഒത്തുതീര്‍പ്പ്
കൊച്ചി: നടന്‍ ഉണ്ണി മുകുന്ദനെതിരായ ലൈംഗിക പീഡന കേസിലെ തുടര്‍ നടപടികള്‍ റദ്ദാക്കി. ഹൈക്കോടതിയുടേതാണ് നടപടി. ഇതോടെ കേസില്‍ താരത്തിനെതിരെ ചുമത്തിയ കേസ് റദ്ദാകും. കേസിലെ കക്ഷികള്‍ ഒത്തുതീര്‍പ്പിലെത്തിയെന്നും ഈ സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ വിജയിക്കാനുള്ള സാധ്യത കുറവാണെന്നും ജസ്റ്റിസ് പി ഗോപിനാഥ് ചൂണ്ടിക്കാട്ടി. ഉണ്ണി മുകുന്ദനെതിരായ നടപടികള്‍ തുടരാന്‍ അനുവദിക്കുന്നതില്‍ പൊതുതാല്‍പര്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
2017 ല്‍ സിനിമാ ചര്‍ച്ചയ്ക്ക് ഉണ്ണി മുകുന്ദനെ കാണാന്‍ ഫ്‌ളാറ്റിലെത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു കോട്ടയം സ്വദേശിയായ യുവതി നല്‍കിയ പരാതി. 2017 ഓഗസ്റ്റ് 23 ന് നടന്ന സംഭവത്തില്‍ സെപ്റ്റംബര്‍ 15നാണ് യുവതി പരാതി നല്‍കിയിരുന്നത്. സംഭവത്തിന് ശേഷം തന്നെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ഉണ്ണി മുകുന്ദന്‍ ശ്രമിക്കുന്നുവെന്നും യുവതി കോടതിയെ അറിയിച്ചിരുന്നു.

തുടര്‍ന്ന് യുവതിയേയും രണ്ട് സാക്ഷികളെയും കോടതി വിസ്തരിക്കുകയും ചെയ്തു. ഇതിനിടെ യുവതിക്കെതിരെ ഉണ്ണി മുകുന്ദനും പരാതി നല്‍കിയിരുന്നത്. യുവതി കള്ളം പറയുകയാണ് എന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ഉണ്ണി മുകുന്ദന്റെ പരാതി. കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നും ഉണ്ണി മുകുന്ദന്‍ ആരോപിച്ചിരുന്നു.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉണ്ണി മുകുന്ദന്‍ മജിസ്ട്രേറ്റ് കോടതിയിലും സെഷന്‍സ് കോടതിയിലും ഹര്‍ജികള്‍ നല്‍കിയെങ്കിലും ഇവ തള്ളി. തുടര്‍ന്ന് നടന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല. നേരത്തെ കേസ് ഒത്തുതീര്‍പ്പാക്കിയതായി ഉണ്ണി മുകുന്ദന്റെ അഭിഭാഷകന്‍ സൈബി ജോസ് കോടതിയെ അറിയിച്ചിരുന്നെങ്കിലും ന്നാല്‍ പരാതിക്കാരി ഇത് നിഷേധിച്ചു.
ഈ സാഹചര്യത്തില്‍ കോടതി നടപടികള്‍ തുടരാമെന്നും കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും പരാതിക്കാരി തന്നെ ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും അന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഇതോടെ വിചാരണ നടപടികള്‍ക്കുള്ള സ്റ്റേ നീക്കിയ ശേഷം വിചാരണ തുടരാന്‍ കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
ഉണ്ണി മുകുന്ദന് എതിരായ പീഡന പരാതിയില്‍ മൂന്നു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. പരാതിക്കാരിയുടെ ആക്ഷേപങ്ങളില്‍ കഴമ്പുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാക്കുന്നതെന്നും അതിന്റെ സാധുത പരിശോധിക്കേണ്ടത് വിചാരണവേളയിലാണെന്നുമായിരുന്നു കോടതി പറഞ്ഞത്. പരാതിക്കാരി കോടതിയില്‍ തെളിവുകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസ് ഒത്തുതീര്‍പ്പിലേക്ക് എത്തിയിരിക്കുന്നത്.












Click it and Unblock the Notifications