Get Updates
Get notified of breaking news, exclusive insights, and must-see stories!

അവനെ തെറി പറഞ്ഞ രാത്രിയാണ് ശരിക്കും ഉറങ്ങിയത്; ഇനിയും പറയും, സിനിമ നഷ്ടപ്പെട്ടാല്‍ പോട്ടേ- ഉണ്ണി മുകുന്ദന്‍

ആ പറഞ്ഞ വാക്കുകളോട് എനിക്ക് യോജിപ്പില്ല. പക്ഷേ, നിങ്ങള്‍ മനസിലാക്കണം. എനിക്ക് അച്ഛനും അമ്മയുമല്ലാതെ വേറെ ആരുമില്ല. അവരെ തെറി പറഞ്ഞാല്‍ തിരിച്ചുപറയും

കണ്ണൂര്‍: നടന്‍ ഉണ്ണി മുകുന്ദന്‍ വ്‌ളോഗറെ തെറി പറഞ്ഞു എന്ന വിവാദത്തിന്റെ ചൂടാറും മുമ്പ് ശക്തമായ ഭാഷയില്‍ പ്രതികരിച്ച് നടന്‍ വീണ്ടും. വ്‌ളോഗര്‍ സീക്രട്ട് ഏജന്റും ഉണ്ണി മുകുന്ദനും തമ്മിലുള്ള ഫോണ്‍ വിളിയുടെ വീഡിയോ ആണ് പുറത്തുവന്നിരുന്നത്. പുതിയ സിനിമയായ മാളികപ്പുറത്തിന് നെഗറ്റീവ് റിവ്യൂ ചെയ്ത പിന്നാലെയായിരുന്നു ഈ സംഭവങ്ങള്‍.

ശേഷം ഉണ്ണി മുകുന്ദന്‍ വീണ്ടും വിളിച്ചുവെന്നും ഇരുവരും സോറി പറഞ്ഞ് പ്രശ്‌നം പരിഹരിച്ചുവെന്നും പുതിയ വിവരങ്ങള്‍ വരികയും ചെയ്തിരുന്നു. എന്നാല്‍ കണ്ണൂര്‍ ഇരിട്ടിയിലെ പ്രഗതി കോളജില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഉണ്ണി മുകുന്ദന്‍ തന്റെ നിലപാട് പരസ്യമാക്കിയിരിക്കുകയാണ്. കടുത്ത ഭാഷയിലാണ് പ്രതികരണം. അറിയാം വിശദാംശങ്ങള്‍...

പറഞ്ഞ കാര്യങ്ങളോട് എതിര്‍പ്പില്ല

പറഞ്ഞ കാര്യങ്ങളോട് എതിര്‍പ്പില്ല

ഞാനൊരു സാധാരണ വ്യക്തിയാണ്. സെലിബ്രിറ്റി സ്റ്റാറ്റസിലുള്ള വ്യക്തി എങ്ങനെ പെരുമാറണം എന്നത് സംബന്ധിച്ച് ധാരണയുണ്ടെങ്കിലും അത് പറ്റുന്നുണ്ടോ എന്ന് അറിയില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഒരിക്കലും പെരുമാറാന്‍ പാടില്ലാത്ത രീതിയില്‍ വാക്കുകള്‍ കൊണ്ട് ചിലരെ വേദനിപ്പിച്ചു കാണും. പറഞ്ഞ രീതിയോട് എതിര്‍പ്പുണ്ടെങ്കിലും പറഞ്ഞ കാര്യങ്ങളോട് ഒട്ടും എതിര്‍പ്പില്ലെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.

അവരെ തെറി പറഞ്ഞാല്‍ തിരിച്ചുപറയും

അവരെ തെറി പറഞ്ഞാല്‍ തിരിച്ചുപറയും

ഒരു കാര്യം വ്യക്തമായി പറയാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ഇഷ്ടപ്പെടുന്നത് ഉണ്ണി മുകന്ദന്‍ എന്ന നടനെ മാത്രമല്ല, ഉണ്ണി മുകുന്ദന്‍ എന്ന വ്യക്തിയെ കൂടിയാണെന്ന് വിശ്വസിക്കുന്നു. പത്ത് വര്‍ഷം കൊണ്ട് ഞാനാരാണ് എന്ന് തെളിയിക്കേണ്ട ആവശ്യമില്ല എന്നാണ് കരുതുന്നത്. എന്റെ അച്ഛനെയും അമ്മയെയും കൂടെ പ്രവര്‍ത്തിച്ച ആ കുട്ടിയെയും ആര് തെറി പറഞ്ഞാലും ഞാന്‍ തിരിച്ചു തെറിപറയുമെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

ഒരു പരിധി വരെ ഞാന്‍ ക്ഷമിക്കും

ഒരു പരിധി വരെ ഞാന്‍ ക്ഷമിക്കും

എത്ര വലിയ വ്യക്തിയാണെങ്കിലും എനിക്ക് ഇഷ്ടപ്പെട്ടവരെ മോശമായി പറഞ്ഞാല്‍ പ്രതികരിക്കും. എന്നെ സംബന്ധിച്ച് കുടുംബമാണ് എല്ലാം. സിനിമാ ജീവിതം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടോ വോയ്‌സ് റെക്കോര്‍ഡ് പുറത്തുവിട്ടിട്ടോ ഒന്നും കാര്യമില്ല. ഞാനിങ്ങനെയാണ്. ഒരു പരിധി വരെ ഞാന്‍ ക്ഷമിക്കുമെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

യുട്യൂബില്‍ തെറിപറഞ്ഞവനല്ലേ...

യുട്യൂബില്‍ തെറിപറഞ്ഞവനല്ലേ...

വ്യക്തികളെ വേദനപ്പിച്ചിട്ട് എനിക്കൊന്നും നേടാനില്ല. എന്നെ ഞാനാക്കി മാറ്റിയത് കേരളത്തിലെ കുടുംബങ്ങളാണ്. കുറച്ച് സിനിമകള്‍ ചെയ്ത് ഇവിടെ വരെ എത്തി. ഇവിടെ വന്നതിലും നിങ്ങളെ കാണാന്‍ സാധിച്ചതിലും സന്തോഷമുണ്ട്. എന്നെ പറ്റി നല്ല വാക്കുകള്‍ ഇവിടെ പറുമ്പോള്‍, യുട്യൂബില്‍ തെറിപറഞ്ഞവനല്ലേ എന്ന് ഞാന്‍ പോയ ശേഷം എന്നെ പറ്റി ചിന്തിക്കരുതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

സിനിമയില്‍ നിന്ന് പുറത്താക്കിയാലും

സിനിമയില്‍ നിന്ന് പുറത്താക്കിയാലും

ആ പറഞ്ഞ വാക്കുകളോട് എനിക്ക് യോജിപ്പില്ല. പക്ഷേ, എനിക്ക് അച്ഛനും അമ്മയുമല്ലാതെ വേറെ ആരുമില്ല. നിങ്ങള്‍ അക്കാര്യം മനസിലാക്കണം. നല്ല സിനിമകളിലൂടെ സമൂഹത്തില്‍ മാറ്റമുണ്ടാക്കണം എന്ന് ആഗ്രഹമുണ്ട്. അതിന് വേണ്ടി കുടുംബത്തിന് പഴി കേള്‍ക്കാന്‍ താല്‍പ്പര്യമില്ല. നാളെ ഇതിന്റെ പേരില്‍ മലയാള സിനിമയില്‍ നിന്ന് പുറത്താക്കിയാലും സന്തോഷത്തോടെ ഞാന്‍ പോകുമെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

അന്നാണ് ഞാന്‍ നന്നായി ഉറങ്ങിയത്

അന്നാണ് ഞാന്‍ നന്നായി ഉറങ്ങിയത്

അന്ന് അവനെ തെറി പറഞ്ഞ ദിവസമാണ് ഞാന്‍ രാത്രി നന്നായി ഉറങ്ങിയത്. ദേവനന്ദ എന്ന് പറഞ്ഞ കുട്ടിക്ക് എട്ട് വയസാണുള്ളത്. 60 ദിവസം ഞാന്‍ അവളെ പൊന്നുപോലെയാണ് നോക്കിയത്. അവളുടെ കാലില്‍ ഒരു മുള്ള് കൊണ്ടാല്‍ എനിക്ക് വേദനിച്ചിരുന്നു. എന്നെ സംബന്ധിച്ച് അതെല്ലാം വലിയ കാര്യങ്ങളാണെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

ഉണ്ണി മുകുന്ദന്റെ രീതികള്‍ മാറില്ല

ഉണ്ണി മുകുന്ദന്റെ രീതികള്‍ മാറില്ല

സിനിമ വിനോദമാണ്. എല്ലാം ശരിയാണ്. ഞാന്‍ വന്ന സാഹചര്യങ്ങള്‍, അച്ഛനും അമ്മയും പഠിപ്പിച്ച ചില കാര്യങ്ങള്‍... അതിനെ ചോദ്യം ചെയ്യാന്‍ ആര് വന്നാലും എതിര്‍ക്കും. ഉണ്ണി മുകുന്ദന്റെ രീതികള്‍ മാറില്ല. ആവര്‍ത്തനം ഉണ്ടായിരുന്നാല്‍ ഇനിയും പ്രതികരിക്കും. ഞാന്‍ കുറേ ആലോചിച്ചു. മാന്യമായിട്ടായിരിക്കും പ്രതികരിക്കുക. കുടുംബത്തെ മാറ്റി നിര്‍ത്തിയുള്ള ഏത് വിമര്‍ശനങ്ങളും സ്വീകരിക്കുമെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+