• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജോര്‍ജിയയില്‍ ട്രംപിനെ കെട്ടുകെട്ടിച്ച പെണ്‍കരുത്ത്, സ്റ്റേയ്സി എംബ്രാസ്; വഴിമാറുന്നത് ചരിത്രം

ന്യൂയോര്‍ക്ക്: ഫ്ലോറിഡ പിടിച്ചാല്‍ അമേരിക്കന്‍ പ്രസിഡന്‍റ് പദം പിടിച്ചു എന്നാണ് പൊതുവെ പറയാറുള്ളത്. അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ അത്രയേറെ പ്രധാന്യമുള്ള സംസ്ഥാനമാണ് സംസ്ഥാനം. പതിറ്റാണ്ടുകളായി ഇവിടെ വിജയിക്കുന്ന സ്ഥാനാര്‍ത്ഥി അമേരിക്കന്‍ പ്രസിഡന്‍റാവുന്നതാണ് ചരിത്രം. 2004 തിരഞ്ഞെടുപ്പില്‍ ഫലം തീരുമാനിച്ചത് തന്നെ ഫ്ലോറിഡയായിരുന്നു.

അന്ന് ബുഷിനൊപ്പമായിരുന്നു സംസ്ഥാനം. 2008ലും 2012ലും ബാറാക് ഒബാമയ്ക്കൊപ്പവും 2016 ല്‍ ട്രംപിനൊപ്പവുമായിരുന്നു സംസ്ഥാനം. ഇത്തവണ വോട്ടെണ്ണലിന്‍റ ആദ്യ ദിനത്തില്‍ തന്നെ ഫ്ളോറിഡയില്‍ ട്രംപ് വിജയിച്ചതോടെ കാര്യങ്ങള്‍ അദ്ദേഹത്തിന് അനുകൂലമാവുമെന്ന ധാരണയുണ്ടായിരുന്നു. എന്നാല്‍ മറ്റ് സ്വിംങ് സ്റ്റേറ്റുകള്‍ക്ക് പുറമെ റിപ്പബ്ലിക്കന്‍ കോട്ടയായ ജോര്‍ജിയയിലും മുന്നേറ്റം നടത്തിയ ജോ ബൈഡന്‍ ട്രംപിന്‍റെ മോഹങ്ങള്‍ക്ക് തടയിടുകയായിരുന്നു.

വോട്ടെണ്ണലിന്‍റെ തുടക്കം

വോട്ടെണ്ണലിന്‍റെ തുടക്കം

വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ ജോര്‍ജിയയില്‍ ഡൊണാള്‍ഡ് ട്രംപിനായിരുന്നു ലീഡ്. ഒരു ഘട്ടത്തില്‍ ഇത് ലക്ഷങ്ങള്‍ക്ക് മുകളില്‍ പോവുകയും ചെയ്തു. എന്നാല്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ റിപ്പബ്ലിക്കന്‍മാരെ ഞെട്ടിച്ചുകൊണ്ട് ജോ ബൈഡന്‍ ലീഡ് പിടിക്കുന്നതാണ് കാണാന്‍ കഴിയുന്നത്. 1992 നു ശേഷം ഇതാദ്യമായി അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോർജിയ സംസ്ഥാനം റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികള്‍ക്ക് തിരിച്ചടി നല്‍കുന്നത്.

റിപ്പബ്ലിക്കന്‍ കോട്ട

റിപ്പബ്ലിക്കന്‍ കോട്ട

റിപ്പബ്ലിക്കന്‍ കോട്ടയായ ഈ സംസ്ഥാനത്ത് ബൈഡന്‍ നിര്‍ണ്ണായ ലീഡ് നേടാന്‍ കഴിയുന്ന തരത്തിലുള്ള രാഷ്ട്രീയ മാറ്റത്തിന് നേതൃത്വം നല്‍കിയത് ഒരു വനിതയാണ്. സംസ്ഥാനത്തെ ഏറെ ജനശ്രദ്ധയാകര്‍ഷിച്ച് സ്റ്റേയ്സി എബ്രാംസ് എന്ന ആഫ്രിക്കൻ അമേരിക്കൻ വംശജ. 1990 കളില്‍ 70 ശതമാനവും വെള്ളക്കാര്‍ ഉണ്ടായിരുന്ന സംസ്ഥാനമാണ് ജോര്‍ജിയ. എന്നാല്‍ ഇന്ന് കറുത്ത വംശജര്‍ക്കും സംസ്ഥാനത്ത് ശ്രദ്ധേയ ജനപങ്കാളിത്തമുണ്ട്. മൂന്നില്‍ ഒന്നും ഇന്ന് അവരാണ്.

സ്റ്റേയ്സി എബ്രാംസ്

സ്റ്റേയ്സി എബ്രാംസ്

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തില്‍ ബറാക് ഒബാമയടക്കമുള്ള നേതാക്കള്‍ ഇവിടെ എത്തി പ്രചാരണം നടത്തുകയും ചെയ്തിരുന്നു. ഒപ്പം സ്റ്റേയ്സി എബ്രാംസിന്‍റെ കൃത്യതയാര്‍ന്ന പ്രചാരണ തന്ത്രങ്ങളും ബൈഡന്‍റെ മുന്നേറ്റത്തില്‍ നിര്‍ണ്ണായകമായി എന്നാണ് വിലയിരുത്തപ്പെടുന്നത്. 2002 ൽ അറ്റ്ലാന്റ സിറ്റിയുടെ ഡപ്യൂട്ടി അറ്റോർണിയായി നിയമിതയായതോടെയാണ് സ്റ്റേയ്സി എബ്രാംസ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.

പ്രവര്‍ത്തനം

പ്രവര്‍ത്തനം


2018 ല്‍ ഗവര്‍ണര്‍ തിരഞ്ഞെടുപ്പിന്‍റെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ സ്റ്റേയ്സിയുടെ പേര് സജീവമായി പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ ജോര്‍ജിയയില്‍ റിപ്പബ്ലിക്കന്‍മാരുടെ മേധാവിത്വം തകര്‍ക്കുക എന്ന ലക്ഷ്യത്തിലായിരുന്നു തുടര്‍ന്നുള്ള അവരുടെ പ്രവര്‍ത്തനം. പാര്‍ട്ടിയുടെ വിജയം ഉറപ്പ് വരുത്തുന്നതിനായുള്ള കൃത്യമായ നീക്കങ്ങല്‍ സ്റ്റേയ്സിയുടെ നേതൃത്വത്തിൽ ഡമോക്രാറ്റുകള്‍ ജോര്‍ജിയയില്‍ നടപ്പിലാക്കി.

ഫെയര്‍ ഫൈറ്റ് ആക്ഷന്‍

ഫെയര്‍ ഫൈറ്റ് ആക്ഷന്‍

ജോർജിയയിലെ വെളുത്ത വർഗക്കാർ അല്ലാത്തവർക്കും പാവപ്പെട്ടവർക്കും യുവജനങ്ങൾക്കും വോട്ടിങ് എന്നത് ഏറെ ബുദ്ധിമുട്ടുള്ള പ്രക്രിയയായിരുന്നു. ഇതിനെതിരെ ശക്തമായ പോരാട്ടമാണ് സ്റ്റേയസിയുടെ നേതൃത്വത്തില്‍ നടന്നത്. ഇവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഫെയര്‍ ഫൈറ്റ് ആക്ഷന്‍ എന്ന സംഘടനയ്ക്കും ഇവര്‍ രൂപം നല്‍കി.

ബൈഡന്‍റെ മുന്നേറ്റം

ബൈഡന്‍റെ മുന്നേറ്റം

ഇതോടെ തലസ്ഥാന നഗരമായ അറ്റ്ലാന്‍റയുടെ സമീപപ്രദേശങ്ങളിലെ കറുത്തവർഗക്കാരായ വോട്ടർമാർ വലിയതോതിൽ വോട്ടുകള്‍ രേഖപ്പെടുത്തി. ബൈഡന്‍റെ മുന്നേറ്റത്തില്‍ നിര്‍ണ്ണായകമായതും ഈ മേഖലയില്‍ നിന്നുള്ള വോട്ടെണ്ണല്‍ ആയിരുന്നു. ഇതോടെ സ്റ്റേയ്സി എന്ന നേതാവിന്‍റെ കൂര്‍മ്മബുദ്ധിയും പ്രവര്‍ത്തനങ്ങളും ജനം ഒന്നടങ്കം അംഗീകരിക്കുകയും ചെയ്തു.

cmsvideo
  You could be president, Kamala Harris says to niece | Oneindia Malayalam
  ലീഡ്

  ലീഡ്

  നിമയ ബിരുദധാരിയും സാഹിത്യകാരിയും കൂടിയാണ് സ്റ്റേയ്സി. സെലീന മോണ്ട്ഗോമറി എന്ന തൂലികാനാമത്തിലാണ് സാഹിത്യലോകത്ത് സ്റ്റേയ്സി അറിയപ്പെടുന്നത്. നിലവില്‍ ജോര്‍ജിയയില്‍ 99 ശതമാനം വോട്ടുകളും എണ്ണിക്കഴഞ്ഞതോടെ മൂവായിരത്തിലേറെ വോട്ടിന്‍റെ ലീഡാണ് ബൈഡനുള്ളത്. ബൈഡന് 24,56,597 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ട്രംപിന് 24,52,626 വോട്ടുകളുമാണ് ലഭിച്ചു

  English summary
  US presidential Election 2020: Stacy Abrams' perfomance is aide to Biden's advance in Georgia
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X