• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുസ്ലിം ലീഗ് ഇടതുപക്ഷത്തെ ദേശസ്നേഹം പഠിപ്പിക്കണ്ട: ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി അബ്ദുറഹ്മാന്‍

മലപ്പുറം: താനൂരിലെ സ്വാതന്ത്ര സമര സ്തൂപത്തെ എതിർക്കുന്നവർ എന്തുകൊണ്ട് ഇത്രയും കാലം ഈ പ്രദേശത്തെ പ്രതിനിധീകരിച്ചിട്ടും ഇത്തരമൊരു സ്മാരം നിർമിക്കുന്നതിന് തയ്യാറായില്ലെന്ന ചേദ്യവുമായി താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാന്‍. ഇത്ര പെട്ടെന്ന് മറവിയിലേക്ക് തള്ളി വിടേണ്ടതാണോ ഇവിടത്തെ സമര സേനാനികളുടെ ചരിത്രം. ഈ ചോദ്യങ്ങൾ ഉയരുമ്പോൾ സ്വാഭാവികമായും ഈ സ്തൂപത്തെ എതിർത്തവരുടെ രാഷ്ട്രീയ അടിമത്വ മനോഭാവവും ചോദ്യം ചെയ്യേണ്ടി വരുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കൂന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

മഹാത്മ ​ഗാന്ധി മുതൽ

മഹാത്മ ​ഗാന്ധി മുതൽ

99 വർഷം പൂർത്തിയായ മലബാർ കലാപത്തിന്റെ പുനർവായനയ്ക്ക് സമയമായിരിക്കുന്നു. പ്രത്യേകിച്ചും ധീരദേശാഭിമാനികൾക്ക് താനൂരിൽ ഒരു സ്മാരകം ഉയർന്ന സാഹചര്യത്തിൽ. മഹാത്മ ​ഗാന്ധി മുതൽ പതിനായിരകണക്കിന് പേര് കേൾക്കാത്ത ആളുകൾ വരെ അണി നിരന്ന മഹാപോരാട്ടമായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം. അതിലെ പ്രധാനപ്പെട്ടൊരു ഏടാണ് മലബാർ കലാപം. രക്തരൂക്ഷിതമായ ഈ പോരാട്ടത്തിനൊപ്പം തന്നെ നിൽക്കുന്ന ഒട്ടേറെ അഹിംസാവാദികളുടെ ത്യാ​ഗവും മലബാറിന് അവകാശപ്പെട്ടതാണ്.

സ‍ൃതിമണ്ഡപം

സ‍ൃതിമണ്ഡപം

അതിൽ താനൂരിലും പരിസരത്തുമുള്ളവർക്ക് ഈ തലമുറയുടെ ആദരം എന്ന നിലയിലാണ് ഒരു സ‍ൃതിമണ്ഡപം ഉയർന്നത്. പക്ഷേ രാജ്യസ്നേഹം ആളികത്തിക്കുന്നതിന് പകരം രാഷ്ട്രീയ പകപോക്കലിനുള്ള ഉപാധിയായാണ് പലരും അതിനെ കണ്ടത്. സ്വാതന്ത്ര്യ സമര സേനാനികളെ വരെ അതിലേക്ക് വലിച്ചിട്ടത് വേദനാജനകമാണ്.

എന്തുകൊണ്ട്

എന്തുകൊണ്ട്

താനൂരിലെ സ്തൂപത്തെ എതിർക്കുന്നവർ എന്തുകൊണ്ട് ഇത്രയും കാലം ഈ പ്രദേശത്തെ പ്രതിനിധീകരിച്ചിട്ടും ഇത്തരമൊരു സ്മാരം നിർമിക്കുന്നതിന് തയ്യാറായില്ല. ഇത്ര പെട്ടെന്ന് മറവിയിലേക്ക് തള്ളി വിടേണ്ടതാണോ ഇവിടത്തെ സമര സേനാനികളുടെ ചരിത്രം. ഈ ചോദ്യങ്ങൾ ഉയരുമ്പോൾ സ്വാഭാവികമായും ഈ സ്തൂപത്തെ എതിർത്തവരുടെ രാഷ്ട്രീയ അടിമത്വ മനോഭാവവും ചോദ്യം ചെയ്യേണ്ടി വരും.

മുസ്ലിം ലീ​ഗ്

മുസ്ലിം ലീ​ഗ്

മുസ്ലിം ലീ​ഗ് ഇന്ന് ഉറ്റം കൊള്ളുന്ന മലബാർ കലാപത്തിൽ എന്തായിരുന്നു അവരുടെ പങ്ക്. ചരിത്ര രേഖകൾ കൃത്യമായി പറയുന്നുണ്ട് 1947വരെ മുസ്ലിം ലീ​ഗ് രാജ്യത്ത് ബ്രീട്ടീഷുകാരോട് കാണിച്ച അടിമത്വ മനോഭാവത്വത്തിന്റെ കഥകൾ. പാക്കിസ്ഥാൻ ലീ​ഗ് എന്ന ജിന്നയുടെ സ്വപ്നത്തിനൊപ്പം സഞ്ചരിച്ച മുസ്ലിം ലീ​ഗ് പൂർവ്വികർ ഇന്ന് മലബാർ കലാപത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ രം​ഗതെത്തിയിട്ടുണ്ട്. ചരിത്രത്തെ വിശകലനം ചെയ്ത് മലബാർ കലാപത്തിന്റെ 25-ാം വാർഷിക വേളയിൽ ശ്രീ ഇ എം എസ് ഇങ്ങനെയെഴുതി...

കോൺഗ്രസ്സ്

കോൺഗ്രസ്സ്

കോൺഗ്രസ്സ് നേതൃത്വത്തിന്റെ ഭീരുത്വത്തെയും മുസ്ലിം പ്രമാണിമാരുടെ രാജ്യദ്രോഹത്തെയും എതിർത്തുകൊണ്ടും മാപ്പിളമാരുടെ വീര ചരിത്രത്തിലഭിമാനം പൂണ്ടുകൊണ്ടും 1921 ന്റെ സമരപാരമ്പര്യം കാണിച്ചവരെ നിലനിർത്തിക്കൊണ്ടും പ്രവർത്തിച്ച പരേതനായ മുഹമ്മദ് അബ്ദു റഹിമാൻ സാഹേബിന്റെ ആവേശകരമായ ജീവിതത്തെക്കുടി ഓർക്കുന്നു. 1921 മാപ്പിളമാരുടെ സ്വകാര്യസ്വത്തല്ല, മലബാറിന്റെ മുഴുവൻ സ്വത്താണ് എന്ന ന്യായത്തിന്മേൽ ‘മാപ്പിളലഹള'യെന്ന പേരിനു പകരം "മലബാർ ലഹള'യെന്ന പേരു വിളിക്കണമെന്നു വാദിച്ച പഴയ കെ പി സി സി പ്രസിഡന്റിന്റെ ആ അഭിപ്രായത്തെ പാർട്ടി ഒരിക്കൽക്കൂടി ശരിവയ്ക്കുന്നു.

അവരോടപേക്ഷിക്കുന്നു

അവരോടപേക്ഷിക്കുന്നു

25 കൊല്ലം മുമ്പ് കേരളത്തിൽ നടന്ന ആ സാമ്രാജ്യവിരോധസമരത്തിന്റെ ചരിത്രവും പാഠങ്ങളും പഠിക്കാൻ ഓരോ മലയാളിയോടും പാർട്ടി ഈ അവസരത്തിലഭ്യർഥിക്കുന്നു. ഇന്ന് ലീഗ് ചെയ്യുന്നതുപോലെ കോൺഗ്രസ്സിനും ഹിന്ദുക്കൾക്കുമെതിരായി ജിഹാദ് നടത്താനൊരുങ്ങിയാലുള്ള ആപത്ത് ലീഗുകാർ മനസ്സിലാക്കണമെന്ന് ഞങ്ങൾ അവരോടപേക്ഷിക്കുന്നു. ലീഗിന്റെ സമരത്തെ കോൺഗ്രസ്സ് ഗവൺമെന്റ്‌ അടിച്ചമർത്തുമെന്നർഥം വരുന്ന പ്രസ്താവനകൾ പണ്ഡിറ്റ് നെഹ്റുവിനെപ്പോലുള്ള നേതാക്കന്മാർ പുറപ്പെടുവിക്കുന്നതിന്റെ ആപത്ത് മനസ്സിലാക്കണമെന്ന് ഞങ്ങൾ കോൺഗ്രസ്സുകാരോടപേക്ഷിക്കുന്നു.

നശിപ്പിക്കുന്നതിനു പകരം

നശിപ്പിക്കുന്നതിനു പകരം

എല്ലാ വിഭാഗക്കാരുമായ ജനങ്ങൾ ഉയർന്നു മുന്നോട്ടുവന്നിട്ടുള്ള ഈ അവസരത്തിൽ അവരുടെ സമരങ്ങൾ നയിച്ചു സാമ്രാജ്യാധിപത്യത്തെ നശിപ്പിക്കുന്നതിനു പകരം സാമ്രാജ്യാധിപത്യവുമായി സന്ധിചെയ്യുകയും പണിമുടക്ക് മുതലായ ബഹുജനസമരങ്ങളെ എതിർക്കുകയും ചെയ്യുന്ന കോൺഗ്രസ്സ്, ലീഗ്‌ നേതാക്കന്മാരോട് ഈ നയമവസാനിപ്പിക്കണമെന്ന് ഞങ്ങളപേക്ഷിക്കുന്നു.

ബ്രിട്ടീഷുകാർക്കെതിരായി

ബ്രിട്ടീഷുകാർക്കെതിരായി

കോൺഗ്രസ്സിലും ലീഗിലുമുള്ള ലക്ഷോപലക്ഷം സാധാരണ ജനങ്ങളോട് 1921 ന്റെ പാഠങ്ങൾ പഠിക്കാൻ പാർട്ടി അഭ്യർഥിക്കുന്നു. ആഗസ്‌ത്‌ വിപ്ലവത്തിന്റെ പേരിൽ ബഹുജനങ്ങളെ ഇളക്കിവിട്ട കോൺഗ്രസ്സ്‌ നേതാക്കന്മാർ 1921 ൽ വിപ്ലവം മറന്നതും ഇന്നു തന്നെ വേവലിന്റെ സേവയ്ക്കുപോവുന്നതും ഞങ്ങൾ കോൺഗ്രസ്സുകാരുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. ബ്രിട്ടീഷുകാർക്കെതിരായി പ്രത്യക്ഷസമരം പ്രഖ്യാപിച്ചുവെന്നു പറയുന്ന ലീഗിന്റെ മലബാർ നേതാക്കന്മാർ 1921 ൽ എന്തു ചെയ്‌തുവെന്നും ഇന്ത്യയിലെങ്ങുമുള്ള ലീഗുനേതാക്കന്മാർ ഗവർണറുടെ സേവയ്ക്ക് പോവുന്നതെങ്ങനെയെന്നും കാണാൻ ലീഗ്ബഹുജനങ്ങളോട്‌ ഞങ്ങളഭ്യർഥിക്കുന്നു.

സഖാവ് ഇ എം എസ്

സഖാവ് ഇ എം എസ്

തങ്ങളുടെ നേതാക്കന്മാർ ഇന്നനുവർത്തിക്കുന്ന നയത്തിൽ, ബ്രിട്ടീഷുകാരുമായി സന്ധിയും പരസ്പരം കലഹവുമെന്ന നയത്തിൽ മാറ്റം വരുത്താൻ തങ്ങൾക്ക് സാധിച്ചില്ലെങ്കിൽ 1921 ൽ മാപ്പിളനാടനുഭവിച്ച ദുരിതങ്ങൾ ഇന്ത്യയിലാകെ നടക്കുമെന്നോർക്കാൻ കോൺഗ്രസ്സ്, ലീഗ് ബഹുജനങ്ങളോട് പാർട്ടി അഭ്യർഥിക്കുന്നു. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ലീ​ഗിന്റെ സ്ഥാനം കൃത്യമായി ഇവിടെ രേഖപ്പെടുത്തുകയാണ് സഖാവ് ഇ എം എസ്.

ആർ എസ് എസ് പാരമ്പര്യമുള്ളവരാണ്

ആർ എസ് എസ് പാരമ്പര്യമുള്ളവരാണ്

ബ്രീട്ടീഷുകാർക്കെതിരെ 1946ലെ ഈ തുറന്നെഴുത്ത് മൂലം ദേശാഭിമാനിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ആർ എസ് എസ് പാരമ്പര്യമുള്ളവരാണ് ഇന്ന് താനൂരിൽ ഇടതുപക്ഷത്തെ രാജ്യസ്നേഹം പഠിപ്പിക്കാൻ ശ്രമിക്കുന്നത്. ആദ്യം സ്വന്തം പാരമ്പര്യത്തിലെ കറകൾ ഓരോന്നായി കഴുകി കളഞ്ഞിട്ടാകാം മറ്റുള്ളവരുടെ കുറ്റം കണ്ടെത്തുന്നത്.

മഹാത്മാഗാന്ധിയെ

മഹാത്മാഗാന്ധിയെ

എ. എൻ പരീക്കുട്ടി മുസ്‌ലിയാരുടെയും, ഉമ്മയ്ത്താനകത്ത് കുഞ്ഞിക്കാദറിന്റെയുമൊക്കെ സ്മരണകൾ ഇരമ്പുന്ന ഭൂമിയാണ് താനൂരെന്ന് ഞങ്ങളെ ലീ​ഗുകാർ പഠപ്പിക്കേണ്ട. 1932-ൽ തിരൂർ റെയിൽ വേ സ്റ്റേഷൻ വഴി കടന്നുപോയ മഹാത്മാഗാന്ധിയെ മാലയിട്ട് സ്വീകരിച്ച അസനാർ കുട്ടി, സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഇടം പി‌ടിച്ച അമ്മാളുകുട്ടി അമ്മ, മാധവൻ കുട്ടി നായർ തുടങ്ങി പേരറിയാത്തവരായുള്ള നൂറു കണക്കിന് പോരാളികൾക്കുള്ള സ്മാരകമാണ് താനൂരിൽ ഉയർന്നത്, 'എന്റെ താനൂരിന്റെ' പൊതുസ്വത്ത്. അതിനെ വരെ വേട്ടയാടുന്ന നിങ്ങളുടെ രാഷ്ട്രീയത്തേക്കാൾ മാരകമല്ല ഒരു കൊറോണയും.

കോണ്‍ഗ്രസിന് 40 ലേറെ സീറ്റുകള്‍ നല്‍കും; തമിഴ്നാട്ടില്‍ അധികാരം പിടിക്കുമെന്നുറച്ച് ഡിഎംകെ സഖ്യം

English summary
V Abdurahman against muslim league on freedom fight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X