കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് പറഞ്ഞിട്ടില്ല! മുരളീധരന്‍റെ തര്‍ജമ തെറ്റി! തേച്ചൊട്ടിച്ച് അവതാരക

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് പറഞ്ഞിട്ടില്ല! മുരളീധരനെ തേച്ചൊട്ടിച്ച് ഷാനി പ്രഭാകർ

ശബരിമല ആയുധമാക്കി കേരളം പിടിക്കാനുറച്ച് കണ്ണൂരില്‍ എത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ പ്രസംഗം വലിയ വാദപ്രതിവാദങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. വിശ്വാസികളെ അടിച്ചമര്‍ത്താന്‍ മർദന നടപടികളുമായി മുന്നോട്ടു പോയാൽ സംസ്ഥാന സർക്കാരിനെ വലിച്ച് താഴെയിടാൻ മടിക്കില്ലെന്നായിരുന്നു അമിത് ഷാ പ്രസംഗത്തില്‍ പറഞ്ഞത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് സര്‍ക്കാരിനെ താഴെയിറക്കാനുള്ള പദ്ധതിയാണ് ബിജെപി നടത്തുന്നതെന്ന രീതിയില്‍ ഇത് വ്യാഖ്യാനിക്കപ്പെട്ടതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള വിശദീകരണ കുറിപ്പ് ഇറക്കി.

സര്‍ക്കാരിനെ ജനങ്ങള്‍ താഴെയിറക്കുമെന്നാണ് ഉദ്ദേശിച്ചെതെന്നായി പിള്ള. ഇതുമായി ബന്ധപ്പെട്ടുള്ള ചാനല്‍ ചര്‍ച്ചയില്‍ ബിജെപി നേതാവ് വി മുരളീധരന്‍ മഉരുണ്ടുകളിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആദ്യം വലിച്ച് താഴെയിറക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന പറഞ്ഞ മുരളീധരന്‍ ചര്‍ച്ച അവതാരക ഷാനി പ്രഭാകരന്‍ തെളിവുകള്‍ നിരത്തിയോടെ ഉരുണ്ടുകളിച്ചു. വിവരങ്ങള്‍ ഇങ്ങനെ

 തര്‍ജമ

തര്‍ജമ

കണ്ണൂരില്‍ എത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസംഗം തര്‍ജമ ചെയ്തത് മുരളീധരന്‍ ആയിരുന്നു.
കേരള സര്‍ക്കാര്‍ അയ്യപ്പഭക്തരെ അടിച്ചമര്‍ത്തുകയാണ്. സംസ്ഥാനത്തെ സംഘര്‍ഷ ഭൂമിയാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. അതിക്രമം തുടര്‍ന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ സര്‍ക്കാരിനെ താഴെയിറക്കും എന്നായിരുന്നു അമിത് ഷായുടെ പ്രസംഗം തര്‍ജമ ചെയ്ത് മുരളീധരന്‍ പറഞ്ഞത്.

 വിശദീകരണം

വിശദീകരണം

ഭരണഘടനയേയും സുപ്രീം കോടതിയേയും വെല്ലുവിളിച്ച് ഇടതുസര്‍ക്കാരിനെ വലിച്ചുതാഴെയിടുമെന്ന പ്രസ്താവനക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നു. ഇതോടെ അദ്ദേഹമുദ്ദേശിച്ചത് സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലല്ലെന്ന് വിശദീകരിച്ച് സംസ്ഥാന ബിജെപി നേതൃത്വത്തിന് വിശദീകരണകുറിപ്പ് ഇറക്കേണ്ടി വന്നു.

 തെറ്റിപ്പോയി

തെറ്റിപ്പോയി

എന്നാല്‍ അമിത് ഷായുടെ പ്രസംഗം അല്ല പ്രസംഗം തര്‍ജമ ചെയ്തതാണ് പ്രശ്നത്തിന് കാരണമായതെന്നാണ് ഇപ്പോള്‍ ബിജെപിയുടെ വിലയിരുത്തല്‍. അതിനിടെയാണ് ഇത് സംബന്ധിച്ച് മനോരമ കൗണ്ടര്‍ പോയിന്‍റ് വിഷയം ചര്‍ച്ച ചെയ്തത്.

 പറഞ്ഞിട്ടേയില്ല

പറഞ്ഞിട്ടേയില്ല

എന്നാല്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ പറഞ്ഞിരുന്നോ അതോ തര്‍ജ്ജമയില്‍ വന്ന തെറ്റാണോയെന്ന ചര്‍ച്ച അവതാരക ഷാനിയുടെ ചോദ്യം.എന്നാല്‍ സര്‍ക്കാരിനെ വലിച്ച് താഴെയിറക്കുമെന്ന് താന്‍ പറഞ്ഞിട്ടേയില്ലെന്നായിരുന്നു വി മുരളീധരന്‍ പറഞ്ഞത്.

 തെളിവ് നിരത്തി

തെളിവ് നിരത്തി

എന്നാല്‍ താങ്കള്‍ അങ്ങനെ തന്നെയാണ് പറഞ്ഞതെന്നും അതിന്‍റെ തെളിവ് കാണണോയെന്നുമായി അവതാരക. ഇതോടെ കാണണം എന്നും അങ്ങനെ താന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ തന്‍റെ രാഷ്ട്രീയ ജീവിതം താന്‍ അവസാനിപ്പിക്കും എന്നുമായി മുരളീധരന്‍റെ വെല്ലുവിളി. ഇതോടെ ഷാനി അമിത് ഷായുടെ പ്രസംഗ വീഡിയോ സംപ്രേഷണം ചെയ്തു.

 സംഭവം മാറി

സംഭവം മാറി

പിണറായി വിജയനോട് ഒരു കാര്യം ഓര്‍മ്മിപ്പിക്കുകയാണ്. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ താങ്കളുടെ സര്‍ക്കാരിനെ ജനങ്ങള്‍ വലിച്ച് താഴെയിടുമെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. എന്നാല്‍ മുരളീധരന്‍ അത് തര്‍ജ്ജമ ചെയ്ത് വന്നപ്പോഴേക്കും സംഭവം ഇങ്ങനെയായി.

 താഴെയിറക്കാന്‍ മടിക്കില്ല

താഴെയിറക്കാന്‍ മടിക്കില്ല

1500 ല്‍ അധികം ഡിവൈഎഫ്ഐക്കാരെ ഉപയോഗിച്ച് ശബരിമലയിലെ ഭക്തന്‍മാരെ അടിച്ചമര്‍ത്താനുള്ള പിണറായിയുടെ നീക്കത്തെ താന്‍ താക്കീത് ചെയ്യുകയാണ് ഈ രീതിയിലാണ് തുടരുന്നതെങ്കില്‍ ഈ സര്‍ക്കാരിനെ ബിജെപിയുടെ പ്രവര്‍ത്തകര്‍ വലിച്ച് താഴെയിടാന്‍ മടിക്കില്ല.

 അതിലെന്താണ് തെറ്റ്

അതിലെന്താണ് തെറ്റ്

എന്നാല്‍ തനിക്ക് പറ്റിയ അബന്ധം അവതാരക ചൂണ്ടിക്കാണിച്ചതോടെ മുരളീധരന്‍ ഉരുണ്ടുകളി തുടങ്ങി. അങ്ങയുടെ തര്‍ജ്ജമയില്‍ തര്‍ക്കമില്ലല്ലോ എന്ന ചോദ്യത്തിന് തര്‍ക്കമുണ്ടല്ലോ മര്‍ദ്ദന സമീപനവുമായി മുന്നോട്ട് പോയല്‍ സര്‍ക്കാരിനെ താഴെയിറക്കും എന്ന് തന്നെയാണ് പറഞ്ഞത്.

 എന്താണ് തെറ്റ്

എന്താണ് തെറ്റ്

വെറുതേയിരിക്കുന്ന സര്ക്കാരിനെ അല്ല മര്‍ദ്ദന സമീപനവുമായി ഇരിക്കുന്ന സര്‍ക്കാരിനെ താഴെയിറക്കും അതിലെന്താ തെറ്റെന്നും മുരളീധരന്‍ ചോദിച്ചു. എന്നാല്‍ താങ്കള്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നല്ലേ ആദ്യം പറഞ്ഞതെന്ന് ഷാനി വീണ്ടും മുരളീധരനെ ഓര്‍മ്മിപ്പിക്കുകയായിരുന്നു.

 ഉരുണ്ടുകളിച്ചു

ഉരുണ്ടുകളിച്ചു

ഇതോടെ വീണ്ടും മുട്ടാപ്പോക്ക് ന്യായങ്ങളുമായി ഉരുണ്ട് കളിച്ച മുളധരനോട് താങ്കള്‍ പറയുന്ന കാര്യങ്ങളെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും ഒരു ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാവാണ് താങ്കള്‍ എന്ന് മറക്കേണ്ടെന്നും ഷാനി പറഞ്ഞു. എന്തായാലും മുരളീധരന്‍റെ ഉരുണ്ടുകളി വീഡിയോ സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണിപ്പോള്‍.

വീഡിയോ

ചര്‍ച്ചയുടെ വീഡിയോ

English summary
v muraleedharan in counterpoint discussion vedio viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X